പ്ലെ ഓഫിൽ ഒഡിഷയോട് പരാജയപ്പെട്ട് കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിന്റെ സെമി ഫൈനൽ കാണാതെ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്ത്. കലിംഗ സ്റ്റേഡിയത്തിൽ നടന്ന പ്ലെ ഓഫിൽ ഒഡിഷ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കേരള ബ്ലാസ്‌റ്റേഴ്‌സിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിട്ട നിന്ന ശേഷമാണ് ഒഡിഷ രണ്ടു ഗോളുകൾ നേടി വിജയിച്ചത്.എക്സ്ട്രാ ടൈമിൽ ഐസക്ക് നേടിയ ഗോളാണ് ഒഡീഷയെ സെമിയിലെത്തിച്ചത്. മോഹൻ ബഗാനാണ് സെമിയിൽ ഒഡിഷയുടെ എതിരാളികൾ.

പ്ലെ ഓഫിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എന്നാൽ കളിയിലേക്ക് തിരിച്ചുവന്ന ഒഡിഷ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആരംഭിച്ചു. 13 ആം മിനുട്ടിൽ കോർണറിൽ നിന്നും ഒഡിഷക്ക് ഗോൾ നേടാനുള്ള ആദ്യ അവസരം ലഭിച്ചെങ്കിലും മുതലാക്കാൻ സാധിച്ചില്ല. 18 ആം മിനുട്ടിൽ ജഹൂവിന്റെ ഗോൾ ശ്രമം ബ്ലാസ്റ്റേഴ്‌സ് കീപ്പർ ലാറ രക്ഷപെടുത്തി. 27 ആം മിനുട്ടിൽ ഒഡിഷ ഗോൾ നേടിയെങ്കിലും റഫറി അനുവദിച്ചില്ല.

അഹമ്മദ് ജഹൂഹിൻ്റെ അസിസ്റ്റിൽ നിന്നും മൗർതാദ ഫാൾ ഗോൾ നേടുമ്പോൾ ഒഡിഷ താരങ്ങൾ ഓഫ്‌സൈഡ് ആയിരുന്നു. എന്നാൽ ലൈൻ റഫറി ഫ്ലാഗ് ഉയർത്തിയിരുന്നില്ല, കേരള ബ്ലാസ്റ്റേഴ്‌സ് പ്രതിഷേധിച്ചതോടെ റഫറി ഗോൾ അല്ല എന്ന തീരുമാനമെടുത്തു. അതിനു ശേഷം ഇരു ടീമുകൾക്കും ഗോൾ അവസ്ടരങ്ങൾ ക്രിയേറ്റ് ചെയ്യാൻ സാധിച്ചില്ല. അതോടെ ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനുള്ള അവസരത്തോടെയാണ് രണ്ടാം പകുതി ആരംഭിച്ചത്.

50 ആം മിനുട്ടിൽ ഒഡിഷ ഗോൾ നടന്നതിന്റെ അടുത്തെത്തി.എന്നാൽ റണവാഡെയുടെ മികച്ചൊരു ഷോട്ട് കീപ്പർ ലാറ രക്ഷപ്പെടുത്തി. 52 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് താരം അയ്മന് ഗോൾ നേടാനുള്ള സുവാരണാവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് ഗോൾകീപ്പറുടെ കാലിൽ ടച് ചെയ്ത് പോസ്റ്റിൽ തട്ടി മടങ്ങി.മൂന്നു മിനുട്ടിനു ശേഷം സൗരവിന്റെ പാസിൽ നിന്നുമുള്ള സെർണിച്ചിന്റെ ഷോട്ട് ക്രോസ്സ് ബാറിന് മുകളിലൂടെ പറന്നു.

66 ആം മിനുട്ടിൽ ചെർണിച്ചിന്റെ മികച്ചൊരു ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. മധ്യ നിരയിൽ നിന്നും അയ്മൻ കൊടുത്ത മനോഹരമായ പാസ് മികച്ച രീതിയിൽ കാലിൽ ഒതുക്കിയ ലിത്വാനിയൻ ക്യാപ്റ്റൻ വലം കാൽ ഷോട്ടിലൂടെ ഒഡിഷയുടെ വലയിലെത്തിച്ചു. 71 ആം മിനുട്ടിൽ റോയ് കൃഷ്നയുടെ മികച്ചൊരു ഷോട്ട് ലാറ തടുത്തിട്ടു. 75 ആം മിനുട്ടിൽ പരിക്കേറ്റ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ ലാറ ശർമയ്ക്ക് പകരമായി കരൺജിത് സിംഗ് ഇറങ്ങി.81 ആം മിനുട്ടിൽ ചെർണിച്ചിന് പകരക്കാരനായി സൂപ്പർ താരം അഡ്രിയാൻ ലൂണ കളത്തിലിറങ്ങി.

86 ആം മിനുട്ടിൽ ഒഡിഷ സമനില ഗോൾ നേടി. പകരക്കാരനായി ഇറങ്ങിയ മൗറീഷ്യോയാണ് ഒഡിഷയുടെ ഗോൾ നേടിയത്. ബോക്സിൽ നിന്നും കൊടുത്ത പന്ത് അനായാസം മൗറീഷ്യോ ഗോളാക്കി മാറ്റി.നിശ്ചിത സമയത്ത് ഇരു ടീമുകൾക്കും ഗോൾ നേടാൻ സാധിക്കാത്തതോടെ മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടു. അധിക സമയത്തിന്റെ എട്ടാം മിനുട്ടിൽ ഐസക്ക് നേടിയ ഗോളിലൂടെ ഒഡിഷ ലീഡ് നേടി.റോയ് കൃഷ്‌ണയ്‌ക്ക് ജഹൂ ഒരു മനോഹരമായ നോ ലുക്ക് പാസ് നൽകുന്നു, അദ്ദേഹം ഇടതുവശത്ത് നിന്നും നൽകിയ പാസിൽ ഇസാക്ക് ഗോൾ നേടി. 104 ആം മിനുട്ടിൽ രാഹുൽ കെപിയുടെ മികച്ചൊരു ഹെഡ്ഡർ അമ്രീന്ദർ രക്ഷപെടുത്തി.

Rate this post