രാജ്കോട്ട് ടെസ്റ്റിൽ സ്പെഷ്യൽ ‘ഡബിൾ സെഞ്ച്വറി’ തികച്ച് രവീന്ദ്ര ജഡേജ | Ravindra Jadeja

ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ ശനിയാഴ്ച സ്വന്തം മണ്ണിൽ 200 ടെസ്റ്റ് വിക്കറ്റുകൾ തികച്ചു. രാജ്‌കോട്ടിൽ നടന്ന മൂന്നാം ടെസ്റ്റിൻ്റെ മൂന്നാം ദിവസം ഉച്ചഭക്ഷണ ഇടവേളയ്ക്ക് ശേഷം ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സിനെ ജഡേജ പുറത്താക്കി, ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ ബൗളറായി.അനിൽ കുംബ്ലെ, രവിചന്ദ്രൻ അശ്വിൻ, ഹർഭജൻ സിംഗ്, കപിൽ ദേവ് എന്നിവരുൾപ്പെടെയുള്ള ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ജഡേജയും ചേർന്നു.

350 വിക്കറ്റുകളുമായി അനിൽ കുംബ്ലെയാണ് ഒന്നാം സ്ഥാനത്ത് , 347 വിക്കറ്റുകളുമായി അശ്വിൻ രണ്ടാം സ്ഥാനത്ത്.ഹർഭജൻ 265 വിക്കറ്റ് നേടിയപ്പോൾ ഈ പട്ടികയിലെ ഏക ഫാസ്റ്റ് ബൗളറായ കപിൽ 219 വിക്കറ്റ് വീഴ്ത്തി.ഇംഗ്ലണ്ടിൻ്റെ ആദ്യ ഇന്നിംഗ്‌സിൽ ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി, ഇന്ത്യയെ 319 റൺസിന് പുറത്താക്കാൻ സഹായിച്ചു.ജഡേജ തൻ്റെ 125-ാം മത്സരത്തിൽ 500 ഫസ്റ്റ് ക്ലാസ് വിക്കറ്റുകൾ എന്ന നാഴികക്കല്ല് പിന്നിട്ടു. ടെസ്റ്റിൽ, ഇടങ്കയ്യൻ സ്പിന്നർ ഇതുവരെ 12 അഞ്ച് വിക്കറ്റ് നേട്ടങ്ങൾ ഉൾപ്പെടെ 282 വിക്കറ്റുകൾ നേടിയിട്ടുണ്ട്.

നാലാം വിക്കറ്റിൽ ക്യാപ്റ്റൻ രോഹിത് ശർമ്മയ്‌ക്കൊപ്പം ഇരട്ട സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ജഡേജ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിൽ 112 റൺസ് നേടി.2012ലാണ് ജഡേജ ഇന്ത്യക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അതിനുശേഷം 70 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 3005 റൺസും ജഡേജ നേടിയിട്ടുണ്ട്.ഈ നേട്ടം ടെസ്റ്റിൽ 3000 റൺസ് മറികടക്കുകയും 250ലധികം വിക്കറ്റ് നേടുകയും ചെയ്യുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായി ജഡേജ മാറിയിരുന്നു.ഇന്ത്യൻ ഓൾറൗണ്ടർമാരിൽ 5,248 റൺസും 434 വിക്കറ്റുമായി കപിൽ ദേവ് മുന്നിലും 3,271 റൺസും 500 വിക്കറ്റുമായി അശ്വിനും പിന്നാലെയുണ്ട്.

ഇന്ത്യൻ മണ്ണിൽ 200ലധികം വിക്കറ്റുകൾ നേടിയ ഇന്ത്യൻ ബൗളർമാർ:

അനിൽ കുംബ്ലെ- 350 വിക്കറ്റ്
രവിചന്ദ്രൻ അശ്വിൻ- 347 വിക്കറ്റ്
ഹർഭജൻ സിംഗ് – 265 വിക്കറ്റ്
കപിൽ ദേവ്- 219 വിക്കറ്റ്
രവീന്ദ്ര ജഡേജ – 201 വിക്കറ്റ്

Rate this post