‘ഗോളുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ’ : സൗദി പ്രൊ ലീഗിൽ തകർപ്പൻ ജയവുമായി അൽ നാസർ | Al-Nassr

റിയാദിലെ കിംഗ് സൗദ് സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന സൗദി പ്രൊ ലീഗ് പോരാട്ടത്തിൽ വിജയവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അൽ നാസ്സർ. അൽ-ഫത്തേയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് അൽ നാസർ പരാജയപ്പെടുത്തിയത്.ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒട്ടാവിയോയു അൽ നാസറിന്റെ ഗോളുകൾ നേടിയത്.

അൽ-നാസറിൻ്റെ തുടർച്ചയായ അഞ്ചാം ലീഗ് മത്സര വിജയമാണിത്. 19 കളികളിൽ 17ലും ജയിച്ച ടേബിൾ ടോപ്പറായ അൽ-ഹിലാലിനേക്കാൾ (54) അൽ-നാസർ (49) ഇപ്പോൾ നാല് പോയിൻ്റ് മാത്രം പിന്നിലാണ്. അൽ-ഹിലാൽ ഈ സീസണിൽ ഇതുവരെ തോൽവിയറിഞ്ഞിട്ടില്ല.അൽ-നാസർ കളിയുടെ തുടക്കം മുതൽ ആധിപത്യം പുലർത്തി. 17-ാം മിനിറ്റിൽ സുൽത്താൻ അൽ-ഗന്നം കൊടുത്ത പാസിൽ നിന്നും നേടിയ ഗോളിൽ റൊണാൾഡോ അൽ നാസറിനെ മുന്നിലെത്തിച്ചു.ഈ സീസണിലെ താരത്തിന്റെ 21 ആം ഗോളായിരുന്നു അത്. എന്നാൽ 29 ആം മിനുട്ടിൽ സലേം അൽ നജ്ദിയുടെ ഗോളിലൂടെ അൽ-ഫത്തേഹ് തിരിച്ചടിച്ച് സ്കോർ സമനിലയിലാക്കി.

ദേശീയ ടീം കോച്ച് റോബർട്ടോ മാൻസിനിയുടെ പ്രവർത്തനങ്ങളെയും പ്രതിബദ്ധതയെയും ചോദ്യം ചെയ്തതിനെത്തുടർന്ന് അവരുടെ പതിവ് ഗോളി നവാഫ് അൽ-അഖിദി നിലവിൽ ഫെഡറേഷൻ ഏർപ്പെടുത്തിയ വിലക്ക് അനുഭവിക്കുന്നതിനാൽ വലീദ് അബ്ദുല്ലയാണ് അൽ നാസറിനായി വല കാക്കുന്നത്.അവരുടെ ബാക്കപ്പ് ഗോൾകീപ്പർ ഡേവിഡ് ഓസ്പിനയ്ക്കും പരിക്കേറ്റത് മാനേജ്മെൻ്റിൽ ആശങ്ക ഉയർത്തിയിട്ടുണ്ട്.

കളിയുടെ രണ്ടാം പകുതിയിൽ ജാനിനിയുടെ ക്ലോസ് റേഞ്ച് ഷോട്ട് നേരെ അൽ നാസറിന്റെ പകരക്കാരനായ ഗോൾ കീപ്പർ അൽ നജ്ജാറിൻ്റെ കൈകളിൽ എത്തിയപ്പോൾ അൽ ഫത്തേഹ് ഗോൾ നേടാനുള്ള അവസരം നഷ്ടപ്പെടുത്തി. രണ്ടാം പകുതിയിൽ അൽ നാസറിന്റെ ഭാഗത്ത് നിന്നും തുടർച്ചയായ ആക്രമണം ഉണ്ടായി. 72 ആം മിനുട്ടിൽ അൽ-ഗന്നം കൊടുത്ത പാസിൽ നിന്നും ഒട്ടാവിയോ അൽ നാസറിന്റെ വിജയ ഗോൾ നേടി.

3.6/5 - (5 votes)