ഇംഗ്ലണ്ടിനെതിരെയുള്ള സെഞ്ചുറിയോടെ വിരാട് കോഹ്‌ലിക്ക് ശേഷം അപൂർവ നേട്ടം കൈവരിക്കുന്ന ആദ്യ ബാറ്ററായി യശസ്വി ജയ്‌സ്വാൾ | Yashashvi Jaiswal

ഇംഗ്ലണ്ടിനെതിരെ രാജ്‌കോട്ടിൽ തൻ്റെ മൂന്നാം ടെസ്റ്റ് സെഞ്ചുറിയുമായി മിന്നുന്ന പ്രകടനം പുറത്തെടുത്തിരിക്കുകയാണ്.രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലീഷ് ബൗളർമാർക്കെതിരെ ആധിപത്യം പുലർത്തിയ അദ്ദേഹം 122 പന്തിൽ സെഞ്ച്വറി തികച്ചു.

വിശാഖപട്ടണത്തിൽ നടന്ന രണ്ടാം മത്സരത്തിലെ ശ്രദ്ധേയമായ ഇരട്ട സെഞ്ചുറിക്ക് ശേഷം ഈ പരമ്പരയിലെ അദ്ദേഹത്തിൻ്റെ രണ്ടാമത്തെ സെഞ്ച്വറിയാണിത്. തുടക്കത്തിൽ മെല്ലെയാണ് യുവതാരം തൻ്റെ ഇന്നിംഗ്‌സ് ആരംഭിച്ചത്. ആദ്യ ഓവറുകളിൽ ക്യാപ്റ്റൻ രോഹിത് ശർമ്മ ആക്രമിച്ചു കളിച്ചു.ജയ്‌സ്വാൾ 39 പന്തിൽ ഒമ്പത് റൺസ് മാത്രമാണ് നേടിയത്.എന്നാൽ ചായയ്ക്ക് മുമ്പ് രോഹിത് പുറത്തായതോടെ ജെയ്സ്വാൾ ക്രമേണ കളിയുടെ ചുമതല ഏറ്റെടുത്തു.ഫിഫ്റ്റി നേടിയ ശേഷം അദ്ദേഹത്തിൻ്റെ ബാറ്റിംഗിൽ ക്രമാനുഗതമായ മാറ്റങ്ങളുണ്ടായി.

രണ്ടാം ടെസ്റ്റിൽ ബാറ്റ് ചെയ്യാൻ ബുദ്ധിമുട്ടിയ ഇംഗ്ലണ്ട് പേസ് ബൗളർ ജെയിംസ് ആൻഡേഴ്സണെതിരെ ജയ്‌സ്വാൾ ആക്രമണം അഴിച്ചുവിട്ടു.27-ാം ഓവറിൽ ഒരു സിക്‌സും ഒരു ഫോറും ഉൾപ്പെടെ തുടർച്ചയായി മൂന്ന് ബൗണ്ടറികൾ അദ്ദേഹം അടിച്ചുകൂട്ടി. രോഹിതിൻ്റെ പുറത്താകലിന് ശേഷം ബെൻ സ്റ്റോക്‌സിൻ്റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് ആധിപത്യം സ്ഥാപിക്കാൻ ശ്രമിച്ചെങ്കിലും യശസ്വി ജയ്‌സ്വാൾ മികച്ച രീതിയിൽ മുന്നോട്ട് പോയി.സ്‌പിന്നർ ടോം ഹാർട്ട്‌ലിയെ ഒരു കൂറ്റൻ സിക്‌സറിന് പറത്തി അദ്ദേഹം തൻ്റെ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി.

50 റൺസ് നേടിയ ശേഷം ബാറ്റർ കൂടുതൽ അകാരമണകാരിയായി മാറി.വെറും 42 പന്തിൽ യശസ്വി തൻ്റെ രണ്ടാം അർദ്ധ സെഞ്ചുറി തികച്ചത്. വെറും 122 പന്തിൽ നിന്നാണ് ജയ്‌സ്വാൾ സെഞ്ച്വറി തികച്ചത്.വിരാട് കോഹ്‌ലിക്ക് ശേഷം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ 400 റൺസിന് മുകളിൽ സ്‌കോർ ചെയ്യുന്ന ആദ്യ ഇന്ത്യൻ ബാറ്റ്‌സ്മാൻ എന്ന റെക്കോർഡും അദ്ദേഹം സ്വന്തമാക്കി.2018ൽ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ കോലി 593 റൺസ് നേടിയിരുന്നു. 133 പന്തിൽ നിന്നും 104 റൺസ് നേടിയ ജയ്‌സ്വാൾ റിട്ടയേർഡ് ഹാർട്ട് ആയി.രണ്ടാം വിക്കറ്റിൽ അർദ്ധ സെഞ്ച്വറി നേടിയ ഗില്ലിനൊപ്പം ചേർന്ന് 155 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

4.2/5 - (5 votes)