ടി20യിൽ വിരാട് കോഹ്‌ലിയുടെയും രോഹിത് ശർമ്മയുടെയും ഭാവി ജയ് ഷാ തീരുമാനിക്കും | Rohit Sharma | Virat Kohli

അഫ്ഗാനിസ്ഥാൻ പരമ്പരയിലേക്ക് സൂപ്പർ താരങ്ങളായ വിരാട് കോഹ്‌ലിയെയും രോഹിത് ശർമയേയും തെരഞ്ഞെടുക്കണമോ എന്ന അവസാന തീരുമാനം ബിസിസിഐ സെക്രട്ടറി ജയ് ഷായിൽ നിന്നായിരിക്കുമെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു.അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 ഐ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചിട്ടില്ല.

അടുത്ത വർഷത്തെ ലോകകപ്പിന് മുമ്പുള്ള ഇന്ത്യയുടെ അവസാന ടി20 പരമ്പരയാണ് അഫ്ഗാനെതിരെ നടക്കുന്നത്.മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ കളിക്കാൻ രണ്ട് വെറ്ററൻമാരും താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ 2022 ലെ ടി20 ലോകകപ്പിന് ശേഷം ഇരുവരും ആദ്യമായി 20 ഓവർ അന്താരാഷ്ട്ര ഫോർമാറ്റിലേക്ക് മടങ്ങും. അഫ്ഗാനിസ്ഥാനെതിരായ മത്സരങ്ങളിൽ ദേശീയ സെലക്ടർമാർ കോഹ്‌ലിയെയും ശർമ്മയെയും ഉൾപ്പെടുത്താൻ സാധ്യതയുണ്ട്.

ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ടെസ്റ്റിനിടെ അജിത് അഗാർക്കർ രോഹിതിനോടും കോലിയോടും സംസാരിക്കാൻ ദക്ഷിണാഫ്രിക്കയിലേക്ക് പോയി. രണ്ട് കളിക്കാരും തിരഞ്ഞെടുക്കപ്പെടാൻ തയ്യാറാണെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.ബാഹ്യ ഘടകങ്ങളും ഒരു പങ്കു വഹിക്കാൻ സാധ്യതയുള്ളതിനാൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ തീരുമാനം എടുക്കുക.വിരാട്, രോഹിത് എന്നിവരെ പ്ലേയിംഗ് ഇലവനിൽ ഉൾപ്പെടുത്തിയാൽ ടീമിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും.

കോഹ്‌ലിയെയും ശർമ്മയെയും ടീമിലുൾപ്പെടുത്തിയാൽ ഇഷാൻ കിഷനും റുതുരാജ് ഗെയ്‌ക്‌വാദും പുറത്താകും. ടോപ്പ് ഓർഡറിൽ കളിക്കുന്ന ഇടംകൈയ്യൻ ബാറ്ററാണ് ഇഷാൻ.വിരാടിനും രോഹിതിനും അവസരം ലഭിച്ചാൽ ജിതേഷ് ശർമ ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ആയേക്കും. റിങ്കു സിംഗ് സ്ഥാനം നിലനിർത്താനാണ് സാധ്യത. ആ സാഹചര്യത്തിൽ മാനേജ്‌മെന്റിന് അഞ്ച് ബൗളർമാരെ ഉൾപ്പെടുത്താൻ കഴിയുമെന്നതിനാൽ ഹാർദിക് പാണ്ഡ്യയ്ക്ക് എല്ലാ കളിയിലും നാല് ഓവർ എറിയേണ്ടി വരും.

ഒന്നുകില്‍ രണ്ടപേരെയും എടുക്കുക അല്ലെങ്കില്‍ രണ്ടുപേരെയും ഒഴിവാക്കി യുവതാരങ്ങളെ കളിപ്പിക്കുക എന്നതും സെലക്ഷന്‍ കമ്മിറ്റിക്ക് മുന്നിലുള്ള സാധ്യതയാണ്. എന്നാല്‍ കോലിയോ രോഹിത്തോ എന്ന കാര്യത്തില്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായുടെ നിലപാടാകും നിർണായകം.

Rate this post