സിക്സ് അടിച്ചുകൊണ്ട് എന്ത്കൊണ്ട് സെഞ്ച്വറി തികച്ചില്ല , കാരണം വെളിപ്പെടുത്തി സഞ്ജു സാംസൺ |Sanju Samson

കഴിഞ്ഞ വർഷം ഇന്ത്യക്കായി രാജ്യാന്തര സെഞ്ചുറി നേടുന്ന ആദ്യ കേരള താരം എന്ന നേട്ടം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലാണ് സഞ്ജു ഈ നേട്ടം കൈവരിച്ചത്.സഞ്ജുവിന്റെ കന്നി സെഞ്ച്വറി ഇന്ത്യക്ക് വിജയം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു.

പാർലിലെ ബോലാൻഡ് പാർക്കിൽ നടന്ന നിർണായക മത്സരത്തിൽ മൂന്നാം നമ്പറിൽ ക്രീസിലെത്തിയ സഞ്ജു സാംസൺ 108 റൺസ് നേടി ഇന്ത്യക്ക് മികച്ച സ്കോർ നേടിക്കൊടുത്തു.ഈ മല്‍സരത്തില്‍ വ്യക്തിഗത സ്‌കോര്‍ 97ല്‍ നില്‍ക്കവെ തനിക്കു കുറച്ചു ബോളുകളില്‍ സ്‌ട്രൈക്ക് ലഭിക്കാതെ വന്നപ്പോള്‍ സിക്‌സറടിച്ച് സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ ആലോചിച്ചിരുന്നതായും പിന്നീട് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സഞ്ജു.കോഴിക്കോട് നടന്ന ഒരു സ്വകാര്യ ചടങ്ങിനിടെ ക്രിക്കറ്റ് താരം മത്സരത്തെക്കുറിച്ചുള്ള ഉൾക്കാഴ്ചകൾ പങ്കിട്ടു.

“97 റൺസിലെത്തിയ ശേഷം എനിക്ക് രണ്ട് ഓവറുകൾക്ക് സ്ട്രൈക്ക് ലഭിച്ചില്ല. നോൺ-സ്ട്രൈക്കറായി നിൽക്കുമ്പോൾ എന്റെ മനസ്സിലൂടെ പലതും കടന്നുപോയി. ഒരു സിക്‌സ് അടിച്ച് സെഞ്ച്വറി തികച്ചാലോ എന്ന് കരുതി. എന്നിരുന്നാലും, എന്റെ കുടുംബത്തിന്റെയും ഭാര്യയുടെയും പ്രാർത്ഥനകൾ എന്റെ ചെവിയിൽ പ്രതിധ്വനിച്ചു, അത് എന്റെ ശ്രദ്ധ മാറ്റി” ആ നിമിഷം വിവരിച്ചുകൊണ്ട് സഞ്ജു വെളിപ്പെടുത്തി. സെഞ്ച്വറി നേടിയ ശേഷം ഞാന്‍ ഇന്ത്യയില്‍ തിരിച്ചെത്തിയപ്പോള്‍ നിങ്ങള്‍ 90കളിലെത്തിയ ശേഷം തങ്ങളും പ്രാര്‍ഥിച്ചിരുന്നതായി ഒരുപാട് ആളുകള്‍ തന്നോടു പറഞ്ഞിരുന്നതായും സഞ്ജു വെളിപ്പെടുത്തി.

“ഇത് എനിക്ക് വലിയ കാര്യമാണ്. എന്റെ വ്യക്തിപരമായ വിജയത്തിനായി അവരും പ്രാർത്ഥിക്കുന്നു,” സഞ്ജു കൂട്ടിച്ചേർത്തു.തന്റെ ആരാധകരിൽ നിന്ന് തനിക്ക് ലഭിച്ച മികച്ച പിന്തുണയ്ക്ക് നന്ദി അറിയിച്ചു.നിലവില്‍ രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ കേരളാ ടീമിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. ആദ്യ ഇന്നിങ്സിൽ മികച്ച തുടക്കം ലഭിച്ചെങ്കിലും താരം 35 റൺസിന്‌ പുറത്തായി.

5/5 - (1 vote)