തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കേരള ബ്ലാസ്റ്റേഴ്സ് താരമായി ജെസൂസ് ജിമെനെസ് | Kerala Blasters
ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ ചെന്നൈയിൻ എഫ്സിക്കെതിരെ 3-0ത്തിന്റെ ത്രസിപ്പിക്കുന്ന ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ മൂന്ന് മത്സരങ്ങളിലെ തോൽവികളുടെ പരമ്പരക്ക് വിരാമമിട്ടു.25 മത്സരങ്ങൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ആദ്യമായി ക്ലീൻ ഷീറ്റ് രേഖപ്പെടുത്തി; 334 ദിവസങ്ങൾക്ക് ശേഷമാണ് ക്ലീൻ ഷീറ്റ് നേടിയത്.
തുടർച്ചയായി ആറ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ ബ്ലാസ്റ്റേഴ്സ് താരമായി ജീസസ് ജിമെനെസ് ചരിത്രം സൃഷ്ടിച്ചു. 2022 നവംബറിനും ഡിസംബറിനും ഇടയിൽ തുടർച്ചയായി അഞ്ച് മത്സരങ്ങളിൽ സ്കോർ ചെയ്ത മുൻ സ്ട്രൈക്കർ ദിമിട്രിയോസ് ഡയമൻ്റകോസിൻ്റെ റെക്കോർഡാണ് സ്പെയിൻകാരൻ്റെ 56-ാം മിനിറ്റിലെ ഗോളിലൂടെ മറികടന്നത്.ഒക്ടോബർ 3 ന് ഒഡീഷയ്ക്കെതിരെ തൻ്റെ റെക്കോർഡ് ബ്രേക്കിംഗ് ആരംഭിച്ച ജിമെനെസ് മുഹമ്മദൻ എസ്സി, ബെംഗളൂരു എഫ്സി, മുംബൈ സിറ്റി, ഹൈദരാബാദ് എന്നിവയ്ക്കെതിരെ ഗോളുകൾ നേടി.
🚨| Jesús Jiménez becomes first Kerala Blasters player to score in six consecutive matches. 💥🇪🇸 #KBFC pic.twitter.com/OJwfOtMCot
— KBFC XTRA (@kbfcxtra) November 24, 2024
70-ാം മിനിറ്റിൽ ബോക്സിൻ്റെ മധ്യഭാഗത്ത് നിന്ന് ഇടങ്കാൽ ഷോട്ടിലൂടെ നോഹ സദൗയി ചെന്നൈയിനെതിരെ രണ്ടാം ഗോൾ കൂട്ടിച്ചേർത്തു. ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ഗോളിന് തുണയായത്.പകരക്കാരനായ രാഹുൽ കെ പി അധികസമയത്ത് മൂന്നാം ഗോൾ നേടി, കഠിനാധ്വാനിയായിരുന്ന നോഹയുടെ എളുപ്പത്തിലുള്ള ടാപ്പ്-ഇന്നിൽ നിന്നുമാണ് മലയാളി താരം ഗോൾ നേടിയത്.മൈക്കൽ സ്റ്റാഹ്രെ സച്ചിൻ സുരേഷിനെ ഗോൾ കീപ്പിങ്ങിലെക്ക് തിരികെ കൊണ്ടുവരികയും പ്രതിരോധത്തിൻ്റെ മധ്യത്തിൽ ഹോർമിപാമിനെയും മിലോസ് ഡ്രിൻസിച്ചിനെയും ജോടിയാക്കുകയും ചെയ്തു.
Kerala Blasters FC recorded a clean-sheet for first time after 25 games; 334 days later. (Last vs MBSG, 27 Dec) 🧤#90ndstoppage pic.twitter.com/EuUGNjfN7o
— 90ndstoppage (@90ndstoppage) November 24, 2024
രണ്ട് സെൻ്റർ-ബാക്കുകൾ മികച്ചു നിന്നതോടെ ഒരു ക്ലീൻ ഷീറ്റ് ഉറപ്പിച്ചു, കഴിഞ്ഞ സീസണിൻ്റെ അവസാനം വരെ നീണ്ട 11 മത്സരങ്ങൾ ഉൾപ്പെടെ 18 ഗെയിമുകളിൽ വഴങ്ങിയതിന് ശേഷം ബ്ലാസ്റ്റേഴ്സിന്റെ ആദ്യത്തേ ക്ലീൻ ഷീറ്റായിരുന്നു ഇത്.ഈ സീസണിലെ മൂന്നാമത്തെ വിജയത്തോടെ ഒമ്പത് റൗണ്ടുകളിൽ നിന്ന് 11 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് എട്ടാം സ്ഥാനത്തെത്തി. അതേസമയം ഒമ്പത് പോയിൻ്റിൽ 12 പോയിൻ്റുമായി ചെന്നൈയിൻ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.