ജിതേഷ് ശർമ്മയോ സഞ്ജു സാംസണോ, ആറാം സ്ഥാനത്ത് ആര് കളിക്കും ? : നിലപാട് വ്യക്തമാക്കിയിരി ആകാശ് ചോപ്ര | Sanju Samson

ഇന്ത്യയുടെ ടി 20 ടീമിൽ ചില പൊസിഷനുകളിൽ ആരെല്ലാം കളിക്കുമെന്നത് ഏകദേശം ഉറപ്പാണ്. എന്നാൽ ചില പൊസിഷനുകളിൽ കടുത്ത മത്സരമാണ് നടക്കുന്നത്.ഇപ്പോൾ ഒരു കളിക്കാരനും സീൽ ചെയ്തിട്ടില്ലെന്ന് തോന്നുന്ന ഒരു പൊസിഷനാണ് വിക്കറ്റ് കീപ്പിംഗ് ബാറ്റ്സ്മാൻ. ടി20 ലോകകപ്പ് ആസന്നമായതിനാൽ ആറാം നമ്പറിൽ ജിതേഷ് ശർമ്മയും സഞ്ജു സാംസണും തമ്മിലുള്ള തർക്കം കൂടുതൽ ശക്തമാകും.മുൻ ഇന്ത്യൻ ഓപ്പണർ ആകാശ് ചോപ്രയാണ് ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിരിക്കുകായണ്‌.

“ജിതേഷിനെയാണോ സഞ്ജുവിനെയാണോ ആറാം നമ്പറിൽ നിർത്തേണ്ടത് എന്നതാണ് ചോദ്യം.ടീമില്‍ ജിതേഷ് തന്‍റെ സ്ഥാനം പൂർണ്ണമായും ഉറപ്പിച്ചിരുന്നെങ്കിൽ, ജിതേഷിന്‍റെ പേരിന് മുന്നിൽ ഒരു ചോദ്യചിഹ്നം ഇല്ലായിരുന്നുവെങ്കിൽ, തീർച്ചയായും അവൻ ലോകകപ്പിന് പോകുമായിരുന്നു. എന്നാല്‍ അവന്‍ ഇതുവരെ ടീമില്‍ തന്‍റെ സ്ഥാനം ഉറപ്പിച്ചിട്ടില്ല.”ചോപ്ര പറഞ്ഞു.

“അതിനും ഒരു മറുവശമുണ്ട്. സഞ്ജുവിനെ കളിക്കുപ്പിമെന്ന് കരുതുക, ഇനി ഒരു മത്സരം മാത്രം കളിപ്പിച്ച് നിങ്ങള്‍ക്ക് സഞ്‌ജുവിനെ വിലയിരുത്താന്‍ കഴിയുമോ?. അങ്ങനെയെങ്കില്‍ അതു തീര്‍ച്ചയായും തെറ്റാണ്. ആരെ പരീക്ഷിക്കുകയാണെങ്കിലും അയാള്‍ക്ക് കുറഞ്ഞത് മൂന്ന് അവസരമെങ്കിലും നല്‍കുക. സഞ്ജുവിന്‍റെ കരിയറിലുട നീളം സംഭവിച്ചത് ഇതാണ്” ആകാശ് ചോപ്ര കൂട്ടിച്ചേർത്തു.ജിതേഷിന് പ്ലേയിംഗ് ഇലവനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്ന് ചോപ്ര അഭിപ്രായപ്പെട്ടു.

ലഭിച്ച അവസരങ്ങളിൽ ജിതേഷ് ശർമ്മയ്ക്ക് ഇതുവരെ മതിപ്പുളവാക്കാൻ കഴിഞ്ഞില്ല. ടി 20 യിൽ 14.28 ശരാശരിയിൽ 100 റൺസ് മാത്രമാണ് താരത്തിന് നേടാൻ സാധിച്ചത്.ആദ്യ ടി20യിൽ മൊഹാലിയിൽ 20 പന്തിൽ 31 റൺസ് നേടിയെങ്കിലും ഇൻഡോറിൽ തന്റെ നേട്ടം തുറക്കുന്നതിൽ പരാജയപ്പെട്ടു.ടി20 ലോകകപ്പിന് മുന്നോടിയായി ഫോര്‍മാറ്റില്‍ ഇന്ത്യ കളിക്കുന്ന അവസാന പരമ്പരയാണ് അഫ്‌നിസ്ഥാനെതിരായി ഇപ്പോൾ നടക്കുന്നത്. വേൾഡ് കപ്പിനുള്ള ടീമിനെ തിരഞ്ഞെടുക്കുന്നതിന് ഐപിഎല്ലിലെ നിരവധി പ്രകടനങ്ങളെ ആശ്രയിക്കേണ്ടിവരും.

Rate this post