ഐസിസി ടി20 റാങ്കിംഗിൽ ആദ്യ പത്തിൽ ഇടം നേടി അക്സർ പട്ടേലും യശസ്വി ജയ്‌സ്വാളും | ICC T20I Rankings

അഫ്ഗാനിസ്ഥാനെതിരെ നാട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ മികച്ച പ്രകടനത്തിന്റെ പിൻബലത്തിൽ ബാറ്റിംഗ്, ബൗളിംഗ് വിഭാഗങ്ങളിൽ തങ്ങളുടെ കരിയറിലെ ഏറ്റവും മികച്ച ICC T20I റാങ്കിങ്ങിൽ എത്തിയിരിക്കുകയാണ് യശസ്വി ജയ്‌സ്വാളും അക്‌സർ പട്ടേലും.

739 എന്ന കരിയറിലെ ഏറ്റവും മികച്ച റേറ്റിംഗുമായി യശസ്വി ഇപ്പോൾ ആറാം സ്ഥാനത്തെത്തി.മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ അഫ്ഗാനിസ്ഥാനെതിരായ ആദ്യ മത്സരം നഷ്‌ടമായതിന് ശേഷം, 22-കാരൻ ഇൻഡോറിൽ നടന്ന രണ്ടാം ടി20യിൽ 200 സ്‌ട്രൈക്ക് റേറ്റിൽ വെറും 34 പന്തിൽ 68 റൺസ് അടിച്ചെടുത്തു.അഞ്ച് ബൗണ്ടറികളും ആറ് സിക്‌സും അടങ്ങുന്നതായിരുന്നു ഇന്നിംഗ്സ്. ന്യൂസിലൻഡിനെതിരെ തുടർച്ചയായ മൂന്ന് അർധസെഞ്ചുറികളുടെ പിൻബലത്തിൽ മുൻ പാകിസ്ഥാൻ നായകൻ ബാബർ അസം ഒരു സ്ഥാനം ഉയർന്ന് നാലാമതായി.

അക്സറും വൻ നേട്ടങ്ങൾ ഉണ്ടാക്കി, 12 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി നിലവിൽ ടി20 ഐ ബൗളിംഗ് റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തി.ആദ്യ ടി20യിൽ രണ്ടു വിക്കറ്റും രണ്ടാം മത്സരത്തിലും അദ്ദേഹം അത് ആവർത്തിച്ചു, 17 റൺസിന് രണ്ട് വിക്കറ്റ് വീഴ്ത്തി, പ്ലെയർ ഓഫ് ദി മാച്ച് (POTM) അവാർഡ് സ്വന്തമാക്കി.ഓൾറൗണ്ടർമാരിൽ രണ്ട് സ്ഥാനങ്ങൾ ഉയർത്തി അക്‌സർ 16ാം സ്ഥാനത്തെത്തി.അർഷ്ദീപ് സിംഗ് (ബൗളർമാരിൽ നാല് സ്ഥാനങ്ങൾ ഉയർന്ന് 21 ആം സ്ഥാനത്തെത്തി).

ഇംഗ്ലണ്ടിന്റെ സ്റ്റാർ ലെഗി ആദിൽ റഷീദ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്താണ്, അതേസമയം 683 റേറ്റിംഗുമായി അകേൽ ഹൊസൈൻ ലോക രണ്ടാം നമ്പർ ആണ്. ഇന്ത്യയുടെ രവി ബിഷ്‌ണോയി ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അഫ്ഗാനെതിരെയുള്ള മിന്നുന്ന പ്രകടനത്തോടെ ശിവം ദുബെയുടെ ബാറ്റിംഗ് റാങ്കിംഗിൽ 207 സ്ഥാനങ്ങളും ഓൾ റൗണ്ട് ചാർട്ടിൽ 210 സ്ഥാനങ്ങളും ഉയർന്നു.30 കാരനായ ഓൾറൗണ്ടർ മൊഹാലിയിലും ഇൻഡോറിലും ചേസിങ്ങിൽ പുറത്താകാതെ രണ്ട് അർദ്ധസെഞ്ചുറികൾ നേടി.പരിക്കിനെ തുടർന്ന് ടീമിന് പുറത്തുള്ള സൂര്യകുമാർ യാദവ് ലോക ഒന്നാം നമ്പർ ടി20 ബാറ്ററായി തുടരുന്നു.

Rate this post