‘ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സുകളിൽ ഒന്നാണിത്’ : സെഞ്ച്വറി നേടിയ ഓലി പോപ്പിനെ പ്രശംസകൊണ്ട് മൂടി ജോ റൂട്ട് | Ollie Pope

രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിന്റെ മൂന്നാം ദിനം ഇന്ത്യയ്‌ക്കെതിരെ ഇംഗ്ലണ്ടിനെ തിരിച്ചുവരാൻ സഹായിച്ചത് ഓലി പോപ്പ് നേടിയ മിന്നുന്ന സെഞ്ചുറിയാണ്. രണ്ടാം ഇന്നിംഗ്‌സിൽ ഇംഗ്ലണ്ടിനെ 77 ഓവറിൽ 316-6 എന്ന സ്‌കോറിലെത്തിക്കാൻ പോപ്പിന് സാധിച്ചു.പോപ്പ് 148 റൺസിന് പുറത്താവാതെ നിൽക്കുകയാണ് ,ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ 126 റൺസിനെ ലീഡ് നേടികൊടുക്കാനും സാധിച്ചു.ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗ്‌സിൽ നേടിയ 246ന് മറുപടിയായി ഇന്ത്യ 436ന് പുറത്തായിരുന്നു.

തകർപ്പൻ സെഞ്ച്വറി നേടിയ ഒല്ലി പോപ്പിനെ ടീമംഗം ജോ റൂട്ട്അഭിനന്ദിച്ചു. “സത്യസന്ധമായി പറഞ്ഞാൽ, ഒരു വിദേശ കളിക്കാരനെന്ന നിലയിൽ ഈ സാഹചര്യങ്ങളിൽ എങ്ങനെ ബാറ്റ് ചെയ്യാം എന്നതിനെക്കുറിച്ചുള്ള ഒരു സമ്പൂർണ്ണ മാസ്റ്റർക്ലാസ്സാണിത്” റൂട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞു. “ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും മികച്ച ഇന്നിഗ്‌സുകളിൽ ഒന്നാണിത്. ഞാൻ ഒരുപാട് ക്രിക്കറ്റ് കണ്ടിട്ടുണ്ട്. ഒരുപാട് മിടുക്കരായ കളിക്കാർക്കൊപ്പം മധ്യഭാഗത്ത് കളിക്കുകയും ബാറ്റ് ചെയ്യുകയും ചെയ്തു, ഇന്നത്തെ ദിവസം ശരിക്കും സവിശേഷമായിരുന്നു” റൂട്ട് കൂട്ടിച്ചേർത്തു.

കഴിഞ്ഞ വർഷം ജൂണിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആഷസ് പരമ്പരയിൽ തോളെല്ല് മാറിയ പോപ്പ് പുറത്തായിയിരുന്നു. അതിനു ശേഷമുള്ള താരത്തിന്റെ ആദ്യ മത്സരമായിരുന്നു ഹൈദരാബാദ് ടെസ്റ്റ്.ഡ്രസിങ് റൂമിലെ നേതാക്കളിലൊരാളായി പോപ്പ് വളർന്നുവെന്ന് റൂട്ട് പറഞ്ഞു.കെൻ ബാറിംഗ്ടൺ (1961), മൈക്ക് ഗാറ്റിംഗ് (1984), ജൊനാഥൻ ട്രോട്ട് (2012) എന്നിവർക്ക് ശേഷം ഇത് നാലാം തവണ മാത്രമാണ് – ഒരു ഇംഗ്ലീഷ് ബാറ്റർ ഇന്ത്യയിൽ രണ്ടാം ഇന്നിംഗ്‌സിൽ സെഞ്ച്വറി നേടുന്നത് .

190 റൺസിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിൽ ഓപ്പണർമാർ മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ സ്കോർ 42 ൽ നിൽക്കെ 33 പന്തിൽ നിന്നും 31 റൺസ് നേടിയ സാക് ക്രോളിയെ അശ്വിൻ പുറത്താക്കി. എന്നാൽ രണ്ടാം വിക്കറ്റിൽ ഒത്തുചേർന്ന ബെൻ ഡക്കറ്റ് ഒല്ലി പോപ്പ് സഖ്യം ഇംഗ്ലണ്ട് ഇന്നിങ്സ് മുന്നോട്ട് കൊണ്ട് പോയി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 68 റൺസ് കൂട്ടിച്ചേർത്തു. 52 പന്തിൽ നിന്നും 47 റൺസ് നേടിയ ഡക്കറ്റിനെ ബുംറ ക്‌ളീൻ ബൗൾഡ് ചെയ്തു.

തുടര്‍ന്നെത്തിയ ജോ റൂട്ടിനെ (2) വിക്കറ്റിന് മുന്നില്‍ കുടുക്കി ബുമ്ര കരുത്തുകാട്ടി. ജോണി ബെയര്‍സ്‌റ്റോയെ (10) ജഡേജ ബൗള്‍ഡാക്കി. ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സിനെ (6) അശ്വിനും ബൗള്‍ഡാക്കി. ഇതോടെ ഇംഗ്ലണ്ട് അഞ്ചിന് 163 എന്ന നിലയിലായി.ആറാം വിക്കറ്റിൽ ബെൻ ഫോക്സിനെ കൂട്ടുപിടിച്ച് ഒലി പോപ്പ് ഇംഗ്ലണ്ട് ഇന്നിംഗ്‌സിനെ മുന്നോട്ട് നയിച്ചു. ഒലി പോപ്പ് സെഞ്ച്വറി തികക്കുകയും ചെയ്തു,157 പന്തിലാണ് പോപ്പിന്‍റെ സെഞ്ച്വറി.ഒരു ഘട്ടത്തില്‍ ഇന്നിംഗ്‌സ് തോല്‍വിയിലേക്ക് നീങ്ങുകയായിരുന്ന ഇംഗ്ലണ്ടിനെ പോപ്പിന്‍റെ ചെറുത്തുനില്‍പ്പാണ് മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്.

ടെസ്റ്റില്‍ നാലാം സെഞ്ച്വറിയാണ് പോപ് ഹൈദരാബാദില്‍ നേടിയത്. സ്കോർ 275 ൽ നിൽക്കെ ഇംഗ്ലണ്ടിന് 25 റൺസ് നേടിയ ഫോക്സിനെ നഷ്ടപ്പെട്ടു. ഇരുവരും 115 റൺസിന്റെ കൂട്ടുകെട്ട് പടുതിയർത്തി.മൂന്നാം ദിനം കളി അവസാനിപ്പിക്കുബോൾ പോപ്പ് റൺസുമായും രെഹാൻ 16 റൺസുമായി പുറത്താവാതെ നിൽക്കുകയാണ്. ഇന്ത്യയ്ക്ക് വേണ്ടി ജസ്‌പ്രീത് ബുംറയും രവി അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. ജഡേജ അക്‌സർ പട്ടേൽ ഒരു വിക്കറ്റ് നേടി.

Rate this post