‘ബാസ്ബോൾ ഇന്ത്യയിൽ നടപ്പാവില്ല’ :ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ നേടുമെന്ന് സൗരവ് ഗാംഗുലി | IND vs ENG

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര ഇന്ത്യ വിജയിക്കുമെന്ന് ബിസിസിഐ മുൻ പ്രസിഡൻ്റ് സൗരവ് ഗാംഗുലി. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇൻ്റർനാഷണൽ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടെസ്റ്റിൽ തങ്ങളുടെ ആദ്യ ഇന്നിംഗ്‌സിൽ 350 റൺസ് സ്‌കോർ ചെയ്‌തിരുന്നെങ്കിൽ ഇംഗ്ലണ്ടിന് മികച്ച അവസരം ലഭിക്കുമായിരുന്നെന്ന് ഗാംഗുലി പറഞ്ഞു.

“ഇന്ത്യ പരമ്പര നേടും, അത് 4-0 അല്ലെങ്കിൽ 5-0 വിജയിക്കുമോ എന്നതാണ് വിഷയം. ഓരോ ടെസ്റ്റും നിർണായകമാകും. നന്നായി ബാറ്റ് ചെയ്തിരുന്നെങ്കിൽ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് ജയിക്കാമായിരുന്നു.ഇന്ത്യൻ മണ്ണിൽ 230 അല്ലെങ്കിൽ 240 റൺസ് അടിച്ച് ജയിക്കാനാവില്ല. 350 അല്ലെങ്കിൽ 400 ഉണ്ടാക്കിയിരുന്നെങ്കിൽ, അവർക്ക് ഇന്ത്യയെ തോൽപ്പിക്കാമായിരുന്നു, പക്ഷേ അവർക്ക് അത് ചെയ്യാൻ കഴിഞ്ഞില്ല. ഇംഗ്ലണ്ടിന് ഇത് കഠിനമായ പരമ്പരയാണ്. ആ കാലഘട്ടത്തിലെ ഓസ്ട്രേലിയ ഒഴികെയുള്ള ഒരു ടീമിനും ഇവിടെ ഒരു സ്വാധീനവും സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ല” ഗാംഗുലി പറഞ്ഞു.

ബാസ്ബോൾ തന്ത്രം ഇന്ത്യയിൽ ഫലപ്രദമാവില്ലെന്നും ഗാംഗുലി പറഞ്ഞു.വേഗമേറിയ രീതിയിൽ മത്സരം കളിക്കുന്ന ഒരു സമീപനമാണ് ബാസ്‌ബോൾ. ഇന്ത്യയ്ക്ക് സ്പിന്നിംഗ് വിക്കറ്റുകളുണ്ടെന്നും അതിനാൽ ബാസ്‌ബോൾ ഇവിടെ ബാധകമാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വിരാട് കോഹ്‌ലിയുടെയും മറ്റ് വമ്പൻ താരങ്ങളുടെയും അഭാവത്തിൽ യശസ്വി ജയ്‌സ്വാളും ശുഭ്‌മാൻ ഗില്ലും തങ്ങളുടെ അവസരങ്ങൾ ഇരുകൈയ്യും നീട്ടി പിടിച്ചെടുക്കേണ്ടതുണ്ടെന്ന് ഗാംഗുലി പറഞ്ഞു.”എൻ്റെ അഭിപ്രായത്തിൽ, യശസ്വി ഒരു ഓൾ ഫോർമാറ്റ് കളിക്കാരനാണ്” ഗാംഗുലി കൂട്ടിച്ചേർത്തു.

Rate this post