‘വിരാട് കോഹ്‌ലിക്കെതിരെ ഓസ്‌ട്രേലിയ എല്ലാം ശ്രമിച്ചെങ്കിലും ഒന്നും ഫലിച്ചില്ല’: ജോഷ് ഹേസിൽവുഡ് | Virat Kohli
പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യ വിജയത്തിനടുത്തെത്തിയിരിക്കുകയാണ്. 534 റൺസ് പിന്തുടരുന്ന ഓസ്‌ട്രേലിയ നാലാം ദിനം കളി അവസാനിക്കുമ്പോൾ 12-3 എന്ന നിലയിലാണ്. നിലവിൽ 522 റൺസിൻ്റെ ലീഡിലാണ് ഇന്ത്യ എന്നതിനാൽ ഈ മത്സരത്തിൽ വിജയസാധ്യത ഏറെയാണ്. രണ്ടാം ഇന്നിങ്സിൽ മിന്നുന്ന സെഞ്ച്വറി നേടിയ വിരാട് കോലിയെ ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹേസിൽവുഡ് പ്രശംസിച്ചു.
കോലിയെ പുറത്താക്കാൻ ഓസ്‌ട്രേലിയ പല തന്ത്രങ്ങളും ശ്രമിച്ചെങ്കിലും വിജയിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു.ടെസ്റ്റ് മത്സരങ്ങളിലെ തൻ്റെ 30-ാം സെഞ്ചുറി, പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ മികച്ച ലീഡ് സ്ഥാപിക്കുന്നതിൽ നിർണായകമായി.”അവൻ ഒരു നല്ല കളിക്കാരനാണ്,നന്നായി ബാറ്റ് ചെയ്തു. ഞങ്ങൾ ഓഫ്‌സൈഡ് ഫീൽഡ് ഉപയോഗിച്ച് അദ്ദേഹത്തെ തടയാൻ ശ്രമിച്ചു.ഞങ്ങൾ ബൗൺസുകൾ പരീക്ഷിച്ചു. ഞങ്ങൾ ഒരുപാട് കാര്യങ്ങൾ പരീക്ഷിച്ചു. പക്ഷെ അവൻ എല്ലാം തടഞ്ഞു ,അതിനാൽ അദ്ദേഹത്തിന് ക്രെഡിറ്റ്. അദ്ദേഹം നന്നായി ബാറ്റ് ചെയ്തു”ജോഷ് ഹേസിൽവുഡ് പറഞ്ഞു.
കോഹ്‌ലിയുടെ പുറത്താകാതെ 100 റൺസ് നേടിയപ്പോൾ, സർ ഡൊണാൾഡ് ബ്രാഡ്മാൻ്റെ 29 ടെസ്റ്റ് സെഞ്ചുറികൾ എന്ന റെക്കോർഡ് മറികടന്നു.ഏഴ് വിക്കറ്റ് മാത്രം ശേഷിക്കെ 522 റൺസിന് പിന്നിൽ ആദ്യ ദിനം അവസാനിക്കുമ്പോൾ, മത്സരം രക്ഷിക്കാൻ ഓസ്‌ട്രേലിയക്ക് കടുത്ത വെല്ലുവിളിയുണ്ടെന്ന് ഹേസിൽവുഡ് സമ്മതിച്ചു.
ഓസ്‌ട്രേലിയൻ ബൗളർമാർ, പ്രത്യേകിച്ച് ഫാസ്റ്റ് ബൗളർമാർ, 84 ഓവറിൽ 290 റൺസ് വഴങ്ങി നാല് വിക്കറ്റ് മാത്രം ആണ് നേടിയത്.എന്നിരുന്നാലും ബാറ്റ്സ്മാൻമാർ 80-90 റൺസ് നേടിയ ശേഷം ഫോമിലേക്ക് തിരിച്ചെത്തുമെന്നും വിജയത്തിനായി പോരാടാൻ ശ്രമിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.