സൂപ്പർ കപ്പിൽ ജംഷദ്പൂരിനെതിരെ തോൽവിയുമായി കേരള ബ്ലാസ്റ്റേഴ്‌സ് | Kerala Blasters

സൂപ്പർ കപ്പിലെ രണ്ടാം മത്സരത്തിൽ ജാംഷെഡ്പൂർ എഫ്സിയോട് തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്‌സ് . രണ്ടിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ജാംഷെഡ്പൂർ നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനായി ഡയമന്റകോസ് ഇരട്ട ഗോളുകൾ നേടി.രണ്ടു ഗോളുകളും പെനാൽറ്റിയിൽ നിന്നനാണ് പിറന്നത്. ജാംഷെഡ്പൂരിനായി ചിമ ചുക്വു ഇരട്ട ഗോളുകൾ നേടി.

അഞ്ച് വിദേശ താരങ്ങളുമായി ഇറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് മത്സരത്തിന്റെ തുടക്കം മുതൽ കാണാൻ സാധിച്ചത്. 20 ആം മിനുട്ടിൽ ഡെയ്‌സുക്കയുടെ ഗോൾ ശ്രമം രഹനേഷ് രക്ഷപ്പെടുത്തി. 29 ആം മിനുട്ടിൽ ദിമിയിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.ഡെയ്‌സുകെയെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഡയമന്റകോസ് ഗോളാക്കി മാറ്റി ബ്ലാസ്‌റ്റേഴ്‌സിനെ മുന്നിലെത്തിച്ചു.

എന്നാൽ 33 ആം മിനുട്ടിൽ ജാംഷെഡ്പൂർ സമനില പിടിച്ചു. ഇടതു വിങ്ങിൽ നിന്നും ഉവൈസ് കൊടുത്ത ക്രോസ്സ് ചിമ ചുക്വു ബ്ലാസ്റ്റേഴ്‌സ് കീപ്പർ സച്ചിനെ മറികടന്ന് ഗോളാക്കി മാറ്റി. ലീഡ് നേടാൻ കൂടുതൽ അവസരങ്ങൾ ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും ലഭിച്ചില്ല. രണ്ടാം പകുതിയുടെ 57 ആം മിനുട്ടിൽ ചുക്വുവിന്റെ ഗോളിൽ ജാംഷെഡ്പൂർ ലീഡ് നേടി.

എന്നാൽ 62 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നും ഡയമന്റകോസ് കേരള ബ്ലാസ്റ്റേഴ്സിന്റെ സമനില ഗോൾ നേടി. എന്നാൽ 68 ആം മിനുറ്റിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ ജാംഷെഡ്പൂർ ലീഡ് നേടി.മാൻസോറോ സച്ചിനെ മറികടന്ന് പെനാൽറ്റി ഗോളാക്കി സ്കോർ 3 -2 ആക്കി ഉയർത്തി. സമനില ഗോൾ നേടാനായി ബ്ലാസ്റ്റേഴ്‌സ് കഠിനമായി ശ്രമിച്ചെങ്കിലും ജാംഷെഡ്പൂർ പ്രതിരോധം ഉറച്ചു നിന്നു.

1/5 - (1 vote)