‘638 പന്തില്‍ 404’ : യുവരാജ് സിങ്ങിന്റെ 24 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് പ്രഖർ ചതുർവേദി | Prakhar Chaturvedi

കൂച്ച് ബെഹാര്‍ ട്രോഫി ഫൈനലില്‍ പുത്തൻ ചരിത്രം പിറന്നിരിക്കുകയാണ്.അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫി ഫൈനലിൽ 636 പന്തിൽ പുറത്താകാതെ 404 റൺസ് നേടി യുവരാജ് സിംഗിന്റെ 25 വർഷം പഴക്കമുള്ള റേക്കോഡ് തകർത്തിരിക്കുകയാണ് കർണാടകയുടെ ബാറ്റർ പ്രഖാർ ചതുര്‌വേദി.

1999ൽ ബിഹാറിനെതിരായ മത്സരത്തിൽ പഞ്ചാബിനായി യുവരാജ് സിങ്ങിന്റെ 358 റൺസിന്റെ റെക്കോർഡാണ് പ്രഖർ ചതുര് വേദി മറികടന്നത്.ആ മത്സരത്തിൽ ഇന്ത്യൻ ഇതിഹാസ താരം എംഎസ് ധോണി ബീഹാർ ടീമിന്റെ ഭാഗമായിരുന്നു, അദ്ദേഹത്തിന്റെ ജീവചരിത്രമായ എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറിയിലും ഈ കളി ചിത്രീകരിച്ചിരുന്നു.2011-12 സീസണിൽ അസമിനെതിരെ മഹാരാഷ്ട്രയ്ക്ക് വേണ്ടി പുറത്താകാതെ 451 റൺസ് നേടിയ വിജയ് സോൾ ഇന്ത്യയിലെ ടോപ്പ്-ടയർ അണ്ടർ-19 ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ നേടി.

കര്‍ണാടകയ്‌ക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യാനിറങ്ങിയ പ്രകാര്‍ ചതുര്‍വേദി 638 പന്തുകളാണ് നേരിട്ടത്. രണ്ട് ദിവസത്തോളം ക്രീസില്‍ നിന്ന താരം 46 ബൗണ്ടറികളും മൂന്ന് സിക്‌സറുകളുമാണ് അടിച്ചത്.മുംബൈയുടെ 380ന് മറുപടിയായി കർണാടക എട്ട് വിക്കറ്റിന് 890 എന്ന സ്‌കോർ പടുത്തുയർത്തുന്നതിൽ ചതുര് വേദിയുടെ സുദീർഘവും നിശ്ചയദാർഢ്യവുമുള്ള പ്രകടനം നിർണായക പങ്ക് വഹിച്ചു. മുംബൈക്ക് വേണ്ടി ആയുഷ്‌ മഹ്‌ത്ര (180 പന്തില്‍ 145), ആയുഷ് സച്ചിന് വര്‍തക് (98 പന്തില്‍ 73) എന്നിവരാണ് തിളങ്ങിയത്.

കർണാടക ഒന്നാം ഇന്നിംഗ്‌സ് നേട്ടം ഉറപ്പിച്ചതോടെ മത്സരം സമനിലയിൽ അവസാനിച്ചു. ചതുര് വേദി 400 റണ്സ് എന്ന നാഴികക്കല്ല് പിന്നിട്ടതോടെ കളി അവസാനിപ്പിച്ചു.ഹർഷിൽ ധർമാനി (228 പന്തില്‍ 169), അര്‍ധ സെഞ്ചുറി നേടിയ കാര്‍ത്തിക് എസ്‌ യു (67 പന്തില്‍ 50), കാര്‍ത്തികേയ കെപി (107 പന്തില്‍ 72), സാമര്‍ഥ് എന്‍ (135 പന്തില്‍ 55*) എന്നിവരും തിളങ്ങി.

Rate this post