ഇരട്ട ഗോളുമായി പെപ്ര, സൂപ്പർ കപ്പിൽ അനായാസ വിജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

സൂപ്പർ കപ്പിലെ ആദ്യ മത്സരത്തിൽ തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. ഷില്ലോങ് ലജോങ്ങിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ബ്ലാസ്റ്റേഴ്സിനായി പെപ്ര ഇരട്ട ഗോളുകൾ നേടി. എയ്‌മെനാണ് ബ്ലാസ്റ്റേഴ്സിന്റെ മൂന്നാം ഗോൾ നേടിയത്.

ശക്തമായ ടീമുമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഷില്ലോങിനെ നേരിടാൻ ഇറങ്ങിയത്. ആദ്യ മിനുട്ട് മുതൽ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റമാണ് കാണാൻ സാധിച്ചത്. 15 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി.പെപ്രയാണ് കേരള ബ്ലാസ്റ്റേഴ്സിന് ആദ്യ ലീഡ് സമ്മാനിച്ചത്.ഡയമന്റകോസിന്റെ പാസിൽ നിന്നും മികച്ചൊരു ഫിനിഷിംഗിലൂടെ ഘാന താരം ഷില്ലോങ് വല ചലിപ്പിച്ചു. 26 ആം മിനുട്ടിൽ കേരള ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടി.

പ്രബീർ ദാസിന്റെ ക്രോസിൽ നിന്നും പെപ്ര തന്നെയാണ് ബ്ലാസ്റ്റേഴ്സിന്റെ രണ്ടാം ഗോൾ നേടിയത്. ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോൾ നേടിയതിന് പിന്നാലെ ഷില്ലോങ് ഒരു ഗോൾ തിരിച്ചടിച്ചു. ഷില്ലോങ് സ്‌ട്രൈക്കർ കരിമിനെ സച്ചിൻ സുരേഷ് വീഴ്ത്തിയതിന് ഷില്ലോങിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു.നായകൻ റെനാൻ പൗളീഞ്ഞോ പെനാൽറ്റി ഗോളാക്കി മാറ്റി.

ഒന്നാം പകുതി അവസാനിക്കുന്നതിന് മുൻപ് ലീഡ് ഉയർത്താൻ കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച അവസരങ്ങൾ ലഭിച്ചെങ്കിലും അത് മുതലാക്കാനായില്ല. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്‌സ് മൂന്നാം ഗോൾ നേടി. വലതു വിങ്ങിൽ നിന്നും ഡെയ്‌സുക്കിന്റെ ക്രോസ് എയ്‌മെൻ ഹെഡ്ഡറിലൂടെ വലയിലാക്കി. 70 ആം മിനുട്ടിൽ ഡയമന്റകോസിന്റെ തകർപ്പൻ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ൭൨ ആം മിനുട്ടിൽ സൗരവ് മൊണ്ടലിന്റെ ക്രോസ് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോയി.

5/5 - (1 vote)