‘ക്യാപ്റ്റൻ ലിത്വാനിയ’ : അഡ്രിയാൻ ലൂണയുടെ പകരക്കാരനായി മാറാൻ ഫെഡോർ സെർനിച്ചിന് സാധിക്കുമോ ? |Kerala Blasters | Fedor Černych

പരിക്കേറ്റ് പുറത്തിരിക്കുന്ന ഉറുഗ്വേൻ സൂപ്പർ താരം അഡ്രിയാൻ ലൂണക്ക് പകരമായി ലിത്വാനിയൻ ഫോർവേഡ് ഫെഡോർ സെർണിച്ചിനെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.32 കാരനായ താരം 2023-24 സീസണിന്റെ അവസാനം വരെ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പുവെച്ചിട്ടുണ്ട്.കഴിഞ്ഞ സീസണുകളിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ റഡാറിലും താരം ഉണ്ടായിരുന്നു.

32കാരനായ മുൻനിര താരം 82 മത്സരങ്ങളിൽ ലിത്വാനിയക്കുവേണ്ടി കളത്തിലിറങ്ങിയിട്ടുണ്ട്. സൈപ്രസ് ക്ലബായ എ.ഇ.എൽ ലിമാസോളിൽനിന്നാണ് ഫെഡോർ ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയെത്തുന്നത്.ആഡിയൻ ലൂണയ്ക്ക് പരിക്കേറ്റതോടെ മധ്യനിരയിൽ കേരള ബ്ലാസ്റ്റേഴ്സിന് ഒരു ക്രിയേറ്റീവ് ഔട്ട്ലെറ്റ് ആവശ്യമായിരുന്നു. ഫെഡോറിന്റെ സൈനിംഗ് ബ്ലാസ്റ്റേഴ്സിന്റെ മധ്യനിരയ്ക്ക് ഒരു അധിക ഉത്തേജനം നൽകും.

32 കാരനായ ലിത്വാനിയൻ ഫോർവേഡ് യൂറോപ്യൻ ഫുട്‌ബോളിലെ ശ്രദ്ധേയ സാന്നിധ്യമാണ്, വിവിധ ലീഗുകളിൽ തന്റെ കഴിവുകളും ഗോൾ സ്കോറിംഗ് മികവും പ്രകടിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്‌സിലേക്കുള്ള സെർനിചിന്റെ വരവ് ടീമിന്റെ ആക്രമണ നിരയ്ക്ക് കരുത്ത് നൽകും.വേഗത, ചടുലത, ക്ലിനിക്കൽ ഫിനിഷിംഗ് എന്നിവയ്ക്ക് പേരുകേട്ട സെർനിച്ചിൻറെ വരവ് ബ്ലാസ്റ്റേഴ്സിന് ഒരു മുതൽ കൂട്ടാവും എന്നുറപ്പാണ് .സെർനിച്ചിന്റെ വൈവിധ്യം അദ്ദേഹത്തിന്റെ കരിയറിലെ ഒരു മുഖമുദ്രയാണ്. സെർനിച്ച് കൃത്യമായി അഡ്രിയാൻ ലൂണയുടെ പകരക്കാരൻ അല്ലെങ്കിലും, അദ്ദേഹത്തിന്റെ വൈദഗ്ധ്യവും അനുഭവപരിചയവും നേതൃത്വപരമായ കഴിവുകളും ചേർന്ന് അദ്ദേഹത്തെ ക്ലബ്ബിന് വളരെ വിലപ്പെട്ട ഒരു സമ്പത്താക്കി മാറ്റുന്നു.

എന്നാൽ സ്ക്വാഡിലെ പ്രതിഭാധനരായ ഫോർവേഡുകളുടെ ബാഹുല്യം കണക്കിലെടുത്ത് വുകോമാനോവിക് അവനെ എങ്ങനെ ടീമിലേക്ക് സമന്വയിപ്പിക്കുന്നു എന്നതിലാണ്. യൂറോപ്പിൽ കളിച്ച് ധാരാളം അനുഭവസമ്പത്ത് ഉള്ള താരം കൂടിയാണ്.വൈദഗ്ധ്യത്തിനും സാങ്കേതിക കഴിവിനും പേരുകേട്ട ഫെഡോർ സെർനിക് പ്രധാനമായും ഒരു അറ്റാക്കിംഗ് മിഡ്ഫീൽഡറായാണ് കളിക്കുന്നത്. അദ്ദേഹത്തിന്റെ വരവ് ടീമിന്റെ ആക്രമണ സാധ്യതകളെ ശക്തിപ്പെടുത്തുമെന്നും ആദ്യ ഇലവനിൽ ഒരു സ്ഥാനം ഉറപ്പാക്കുമെന്നും പ്രതീക്ഷിക്കുന്നു.

ദേശീയ ടീമിനായി കളിക്കുമ്പോൾ സ്‌കോട്ട്‌ലൻഡ്, സ്വിറ്റ്‌സർലൻഡ്, ഹംഗറി തുടങ്ങിയ ചില മുൻനിര യൂറോപ്യൻ രാജ്യങ്ങൾക്കെതിരെ ഫെഡോർ ഗോളുകൾ നേടിയിട്ടുണ്ട്. നിലവിൽ ലിത്വാനിയൻ ദേശീയ ടീമിന്റെ ക്യാപ്റ്റനായ സെർണിച്ച്, യൂറോപ്യൻ ഫുട്ബോളിൽ 400-ലധികം മത്സരങ്ങൾ കളിച്ചിട്ടുണ്ട്.ലിത്വാനിയയ്ക്ക് വേണ്ടി 89 തവണ കളിച്ചിട്ടുള്ള സെർണിച്ച് തന്റെ രാജ്യത്തിനായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമെന്ന റെക്കോർഡും സ്വന്തമാക്കി.

ലിത്വാനിയയിൽ തന്റെ കരിയർ ആരംഭിച്ച താരം 2009 ൽ ബെലാറഷ്യൻ ടീമായ Dnepr Mogilev-ലേക്ക് മാറി.ബെലാറസിലെ അഞ്ച് വർഷത്തെ പ്രവർത്തനത്തിന് ശേഷം, അദ്ദേഹം പോളണ്ടിലേക്ക് മാറി, അവിടെ അദ്ദേഹം ഒന്നിലധികം ക്ലബ്ബുകൾക്കായി കളിച്ചു.റഷ്യൻ ക്ലബ് ഡൈനാമോ മോസ്കോക്ക് വേണ്ടി 42 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. 2020 ൽ പോളിഷ് ക്ലബ് ജാഗിയേലോനിയ ബിയാലിസ്റ്റോക്കിൽ ചേർന്നു.സൈപ്രസ് ക്ലബ് എഇഎൽ ലിമാസോളിനായാണ് താരം അവസാനമായി കളിച്ചത്.1991 ഓഗസ്റ്റ് 21-ന് മോസ്കോയിൽ ലിത്വാനിയൻ വംശജരായ ദമ്പതികളുടെ മകനായി പിറന്ന ഫെഡോർ, മാതാപിതാക്കൾ വേർപിരിഞ്ഞശേഷം ലിത്വാനിയയിൽ താമസമാക്കുകയായിരുന്നു.

Rate this post