‘സഞ്ജു മികച്ച കളിക്കാരനാണ് പക്ഷേ..’ : മലയാളി ബാറ്റർക്ക് കപിൽ ദേവിന്റെ ഉപദേശം |Sanju Samson
വെസ്റ്റ് ഇൻഡീസിനെതിരെയുള്ള ഏകദിന ടി 20 ടീമിൽ ഇടം നേടിയെങ്കിലും മികച്ച പ്രകടനം പുറത്തെടുക്കാൻ മലയാളി ബാറ്റർ സഞ്ജു സാംസണ് സാധിച്ചില്ല.ഏഷ്യാ കപ്പും ലോകകപ്പും മുന്നില്‍ നില്‍ക്കെ ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്നതിനായി ഈ പരമ്പരയിൽ സഞ്ജുവിന് മികവ് കാണിക്കേണ്ടത് അത്യാവശ്യമായിരുന്നു.
എന്നാൽ മൂന്നാം ഏകദിനത്തിൽ അർദ്ധ സെഞ്ച്വറി മാത്രമാണ് സഞ്ജുവിന് നേടാനായത്.സഞ്ജുവിനെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയരുന്നത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ തന്റെ അഭിപ്രായം തുറന്നുപറഞ്ഞിരിക്കുകയാണ് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്.സഞ്ജുവിനെക്കുറിച്ച് മാത്രം സംസാരിക്കുന്നത് ശരിയല്ലെന്ന് കപില്‍ പറഞ്ഞു. സഞ്ജു മഹാനായ കളിക്കാരനാണ്. മികച്ച പ്രതിഭയുമുണ്ട്. പക്ഷെ സാഹചര്യ
”സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കാന്‍ പഠിക്കണമെന്നും കപില്‍ ഉപദേശിച്ചു.“സഞ്ജു സാംസണെ കുറിച്ച് മാത്രം പറയുന്നത് ശരിയല്ല. നമ്മൾ സംസാരിക്കുന്നത് ഇന്ത്യൻ ടീമിനെ കുറിച്ചാണ്. അവൻ ഒരു മികച്ച കളിക്കാരനും മികച്ച പ്രതിഭയുമാണെന്ന് ഞാൻ കരുതുന്നു. പക്ഷേ, അദ്ദേഹം കൂടുതൽ പ്രയോഗിക്കേണ്ടതുണ്ട്,” കപിൽ ദേവ് ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.വരുന്ന അയർലൻഡ് പര്യടനത്തിൽ മികച്ച പ്രകടനം നടത്താം ർന്ന പ്രതീക്ഷയിലാണ് സഞ്ജു സാംസൺ.
സഞ്ജു സാംസൺ IND vs IRE T20 കളിൽ കളിക്കുന്ന തിരക്കിലായിരിക്കുമ്പോൾ, 2023 ലെ ഏഷ്യാ കപ്പിനുള്ള ടീമിനെ സെലക്ടർമാർ തിരഞ്ഞെടുക്കും. IND vs IRE 2nd T20 യുടെ ദിവസമായ ഓഗസ്റ്റ് 20 ന് ടീമിനെ പ്രഖ്യാപിക്കും. കെ എൽ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും ഫിറ്റ്നസിനെ ആശ്രയിച്ചിരിക്കും സഞ്ജുവിന്റെ സെലക്ഷൻ .