അവിശ്വസനീയമായ ഗോളുമായി അൽ-ഇത്തിഹാദിനായുള്ള അരങ്ങേറ്റം ഗംഭീരമാക്കി കരീം ബെൻസിമ |Karim Benzema

മുൻ റയൽ മാഡ്രിഡ് സൂപ്പർ താരം കരിം ബെൻസെമ സൗദി പ്രൊ ലീഗ് ക്ലബ് അൽ-ഇത്തിഹാദിനായി തന്റെ അരങ്ങേറ്റം കുറിച്ചു.അറബ് ക്ലബ് ചാമ്പ്യൻസ് കപ്പിൽ ഇഎസ് ടുണിസിനെതിരെ 2 -1 ന്റെ വിജയത്തിലാണ് ബെൻസീമ മിഡിൽ ഈസ്റ്റേൺ ക്ലബ്ബിനായി തന്റെ ആദ്യ മത്സരം കളിച്ചത്.

മത്സരത്തിൽ തകർപ്പൻ ഗോളും അസിറ്റും നേടിയ ബെൻസിമ മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. അൽ ഇത്തിഹാദിനു വേണ്ടി മുൻ ചെൽസി മിഡ്ഫീൽഡർ എൻ ഗോലോ കാന്റെയും രണ്ടാം പകുതിയിൽ പകരക്കാരനായി അരങ്ങേറ്റം കുറിച്ചു.തങ്ങളുടെ രണ്ടാം മത്സരത്തിൽ അൽ-ഇത്തിഹാദ് ഞായറാഴ്ച ടുണീഷ്യൻ ടീമായ സിഎസ് സ്ഫാക്സിയനെ നേരിടും.35 കാരനായ സ്‌ട്രൈക്കർ കഴിഞ്ഞ മാസമാണ് സൗദി പ്രൊ ലീഗ് ക്ലബ്ബുമായി മൂന്നു വർഷത്തെ കരാറിൽ ഒപ്പുവെച്ചത്.

ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ശേഷം യൂറോപ്പിലെ മറ്റ് നിരവധി താരങ്ങൾക്കൊപ്പം മിഡിൽ ഈസ്റ്റേൺ രാജ്യത്തേക്ക് മാറുന്ന രണ്ടാമത്തെ വലിയ കളിക്കാരനായി അദ്ദേഹം മാറി. മത്സരത്തിൽ 26 ആം മിനുട്ടിൽ ബൗഗെര നേടിയ ഗോളിൽ ഇഎസ് ടുണിസ് ആണ് മുന്നിലെത്തിയത്. എന്നാൽ 35-ാം മിനിറ്റിൽ ബെൻസെമയുടെ അസ്സിസ്റ്റിൽ നിന്നും അബ്ദുറസാഖ് ഹംദല്ല അൽ ഇത്തിഹാദിന്റെ സമനില ഗോൾ നേടി.ബെൻസീമയുടെ ക്രോസിൽ നിന്ന് ക്ലോസ് റേഞ്ച് ഹെഡറിലൂടെയാണ് അബ്ദുറസാഖ് ഹംദല്ല ഗോൾ നേടിയത്.

55-ാം മിനിറ്റിൽ ബെൻസിമ ഇത്തിഹാദിന്റെ വിജയ ഗോൾ നേടി. ബോക്സിനുള്ളിൽ നിന്നും മനോഹരമായ കർവിങ് ഷോട്ടിലൂടെയാണ് ഫ്രഞ്ച് താരം ഗോൾ നേടിയത്.ലോക ഫുട്‌ബോളിലെ ഏറ്റവും മികച്ച സ്‌ട്രൈക്കർമാരിൽ ഒരാളായി ഇപ്പോഴും പരക്കെ കണക്കാക്കപ്പെടുന്ന താരം മിഡിൽ ഈസ്റ്റിലേക്ക് മാറിയിട്ടും അത് മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതെയിരുന്നുഈ ഗോൾ.ബെൻസെമ തീർച്ചയായും റയൽ മാഡ്രിഡിന് എന്താണ് നഷ്‌ടമായതെന്ന് കാണിക്കുന്നു.

കാരണം അവർക്ക് ഇതുവരെ ബെൻസിമയുടെ പകരക്കാരനെ കണ്ടെത്താൻ സാധിച്ചിട്ടില്ല. അൽ-ഇത്തിഹാദ് അവരുടെ ചരിത്രത്തിൽ ഒരിക്കൽ 2004-05-ൽ അറബ് ക്ലബ് ചാമ്പ്യൻസ് കപ്പ് നേടിയിട്ടുണ്ട്, ഈ വർഷം രണ്ടാം കിരീടം നേടുമെന്ന് പ്രതീക്ഷിക്കുന്നു.

Rate this post