ഡിമിട്രിയോസ് ഡയമൻ്റകോസിനെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകൊമാനോവിച്ച് | Kerala Blasters
ഇന്ത്യൻ സൂപ്പർ ലീഗിൽ നാളെ നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ജാംഷെഡ്പൂർ എഫ്സിയെ നേരിടും.എവേ മത്സരത്തിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സിൻ്റെ മുഖ്യ പരിശീലകൻ ഇവാൻ വുകൊമാനോവിച്ചും സ്ട്രൈക്കർ ഇഷാൻ പണ്ഡിറ്റയും മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ ഡിമിട്രിയോസ് ഡയമൻ്റകോസിന്റെ ട്രാൻസ്ഫറിനെക്കുറിച്ചുള്ള ചോദ്യങ്ങൾ പ്രസ് കോൺഫറൻസിൽ ഉയർന്നുവന്നു.
ദിമി മറ്റൊരു ക്ലബ്ബിൽ കരാർ ഒപ്പിട്ടു എന്നത് അഭ്യൂഹം മാത്രമാണെന്നും ഇവാൻ പറഞ്ഞു. ”കിംവദന്തികൾ എപ്പോഴും കിംവദന്തികളായിരിക്കും. എനിക്ക് ഒരു കരാർ ഉണ്ട്. കേരള ബ്ലാസ്റ്റേഴ്സിനൊപ്പമാണ് എനിക്കിഷ്ടം. അതൊരു ബഹുമതിയാണ്. ഈ മഹത്തായ ക്ലബ്ബിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. അതിനാൽ ആ വ്യാജ കിംവദന്തികളെക്കുറിച്ചോ അക്കാലത്ത് നടന്നിരുന്നതിനെക്കുറിച്ചോ ഒന്നും ഉറപ്പില്ല” ഇവാൻ പറഞ്ഞു.
Ivan Vukomanović 🗣️ About Dimitrios,he's great player,proving for second year in a row that he can be the top scorer of the league. Of course,if there are any interests, especially from many clubs in this league,who have very weak scouting overseas….. (1/3) pic.twitter.com/KZRzpmbfBH
— KBFC XTRA (@kbfcxtra) March 29, 2024
“ഡിമിട്രിയോസ് ഒരു മികച്ച കളിക്കാരനാണ്, ലീഗിലെ ടോപ്പ് സ്കോററാകാൻ തനിക്ക് കഴിയുമെന്ന് തുടർച്ചയായ രണ്ടാം വർഷവും അദ്ദേഹം തെളിയിച്ചു. ദിമിയെ പോലെയുള്ള വലിയ താരങ്ങൾക്കായി ലീഗിലെ വലിയ ക്ലബ്ബുകൾ താല്പര്യവുമായി വരുന്നത് സ്വാഭാവികമാണ്. മുൻകാലങ്ങളിൽ ഞങ്ങൾക്കായി മികവ് പുലർത്തിയ ഡിയാസിനെയും അൽവാരസിനേയും ക്ലബ്ബുകൾ വലിയ ഓഫറുകൾ നൽകി കൊണ്ട് പോയിട്ടുണ്ട്. ടീമിലെ വിദേശ താരങ്ങൾക്ക് ഓഫറുകൾ വരുന്നത് സ്വാഭാവികമാണ് ,ചിലപ്പോൾ അവർ അത് സ്വീകരിക്കും” ഇവാൻ പറഞ്ഞു.
” കളിക്കാരോട് ഞങ്ങളുടെ അടുത്തേക്ക് വരൂ എന്ന് എപ്പോഴും പറയാൻ കഴിയുന്ന ക്ലബ്ബുകൾ ഉണ്ട്, അവർ കൂടുതൽ പണം നല്കാൻ തയ്യാറാവും .ഫുട്ബോളിൽ ചിലപ്പോൾ അങ്ങനെയാണ് പ്രവർത്തിക്കുന്നത്. ഒരു ക്ലബ് എന്ന നിലയിൽ മികച്ച കളിക്കാരെ നിലനിർത്താൻ ആഗ്രഹിക്കുന്നു, പക്ഷേ പരിമിതികളുണ്ട്. എന്നാൽ ദിമി കേരള ബ്ലാസ്റ്റേഴ്സിൽ തുടരണം എന്നാണ് ആഗ്രഹിക്കുന്നത് ,അദ്ദേഹത്തെ നിലനിർത്താൻ ക്ലബ് പരമാവധി ശ്രമിക്കും ” ഇവാൻ കൂട്ടിച്ചേർത്തു.