യുഎഇയിലെ അവസാന മത്സരത്തിൽ ജസി അൽ ഹംറയെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

യുഎഇ പര്യടനം തകർപ്പൻ ജയത്തോടെ അവസാനിപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ജസിറ അൽ ഹംറയെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരാജയപെടുത്തിയത്. ബിദ്യസാഗറും പ്രീതം കോട്ടാലും ബ്ലാസ്റ്റേഴ്സിനായി സ്കോർ ചെയ്തുവിജയത്തോടെ യുഎഇയിലെ പ്രീ സീസൺ അവസാനിപ്പിക്കാൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.

ആദ്യ മത്സരത്തിൽ അൽ വാസലിനോട് ആറു ഗോളിന്റെ തോൽവി ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സ് രണ്ടാം മത്സരത്തിൽ ഷാർജയെ പരാജയപ്പെടുത്തി ശക്തമായി തിരിച്ചു വന്നിരുന്നു.കേരള ബ്ലാസ്റ്റേഴ്സിന്റെ വിദേശ താരങ്ങളായ ദെയ്സുകെ സകായും, കാമെ പെപ്രയുമാണ് ഗോൾ നേടിയത്.ജപ്പാൻ താരം ദെയ്സുകെ സകാ കിടിലൻ ഫ്രീക്കിക്കിലൂടെയാണ് ആദ്യ ഗോൾ നേടിയത്.

ഘാന താരം കാമെ പെപ്രയാണ് ബ്ലാസ്റ്റേഴ്സിനായി രണ്ടാം ഗോൾ നേടിയത്.ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായുള്ള അവസാനഘട്ട പരിശീലനങ്ങൾക്കായി യു.എ.ഇ‍യിലെത്തിയ കേരള ബ്ലാസ്റ്റേഴ്സിന് രണ്ടു വിജയവും ഒരു തോൽവിയുമായി നാട്ടിലേക്ക് മടങ്ങാം.

ഇന്ത്യൻ സൂപ്പർ ലീഗ് പത്താം സീസണിന്റെ ഉത്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് കൊച്ചിയിൽ ബംഗളുരു എഫ്സിയെ നേരിടാൻ ഒരുങ്ങുകയാണ്.

5/5 - (1 vote)