പഞ്ചാബ് എഫ്സിയിൽ നിന്നും യുവ ഇന്ത്യൻ മിഡ്ഫീൽഡറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പഞ്ചാബ് എഫ്‌സിയിൽ നിന്നും മിഡ്ഫീൽഡർ ഫ്രെഡി ലല്ലാവ്മയെ സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.2026 വരെ മൂന്ന് വർഷത്തെ കരാറിൽ ഫ്രെഡി ബ്ലാസ്റ്റേഴ്‌സുമായി ഒപ്പുവെക്കും.

കഴിഞ്ഞ രണ്ട് സീസണുകളിൽ 21 കാരനായ മിസോറം സ്വദേശി പഞ്ചാബ് എഫ്‌സിയ്‌ക്കൊപ്പം ഹീറോ ഐ-ലീഗിൽ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.കഴിഞ്ഞ സീസണിൽ അവരോടൊപ്പം കിരീടം നേടി.ഒരു ഡിഫൻസീവ് മിഡ്ഫീൽഡ ആയ ഫ്രെഡി ലല്ലാവ്മ ഒന്നിലധികം പ്ലേയിംഗ് പൊസിഷനുകളിൽ കളിക്കുന്നതിൽ സമർത്ഥനാണ്.

“ഫ്രെഡി ടീമിൽ വളരെ നല്ല കൂട്ടിച്ചേർക്കലാണ്. അവൻ ചെറുപ്പമാണ്, മധ്യനിരയിൽ കളിയെ സ്വാധീനിക്കാനും നിയന്ത്രിക്കാനുമുള്ള മാനസികാവസ്ഥയുള്ള താരമാണ്.അദ്ദേഹത്തിന് വേഗത്തിൽ ടീമിൽ സ്ഥിരംഗമാവാനും ടീമിന്റെ വിജയത്തിന് സംഭാവന നൽകാനും കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു” സൈനിംഗിനെ കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

“ഈ ആവേശകരമായ അവസരത്തിന് ഞാൻ അങ്ങേയറ്റം നന്ദിയുള്ളവനാണ്. രാജ്യത്തെ ഏറ്റവും വലിയ ക്ലബ്ബുകളിലൊന്നാണ് കേരള ബ്ലാസ്റ്റേഴ്‌സ്, ഒരു കളിക്കാരനെന്ന നിലയിലുള്ള എന്റെ വളർച്ചയുടെ അടുത്ത വലിയ ചുവടുവയ്പായി ഈ അവസരത്തെ ഞാൻ കാണുന്നു. ഏത് റോളും ചെയ്യാൻ എന്റെ നിയന്ത്രണത്തിലുള്ളതെല്ലാം ചെയ്യുമെന്ന് ഞാൻ വാഗ്ദാനം ചെയ്യുന്നു” ഫ്രെഡി ലല്ലാവ്മ പറഞ്ഞു.

Rate this post