‘ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒപ്പത്തിനൊപ്പം’ : 2023/24 സീസണിൽ ആരാണ് മികച്ച് നിൽക്കുന്നത് ?

ലോകം കണ്ട ഏറ്റവും മികച്ച ഫുട്ബോൾ താരങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും യുറോപ്പിനോട് വിടപറഞ്ഞു യഥാക്രമം അമേരിക്കയിലേക്കും സൗദി അറേബ്യയിലേക്കും പോയിരിക്കുകയാണ്. 36 ആം 38 ഉം വയസ്സുള്ള ഇരു താരങ്ങളുടെയും സമീപകാല പ്രകടനം കാണുമ്പോൾ അവരുടെ തീരുമാനങ്ങൾ വളരെ ശെരിയായിരുന്നോ എന്ന് പലരും കരുതുന്നുണ്ട്.

കാരണം കരിയറിന്റെ സന്ധ്യയിലാണെങ്കിലും ഇരു താരങ്ങളും മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി രണ്ടുപേരും വ്യക്തിപരമാക്കിയ തീവ്രമായ മത്സരത്തിന് ആഗോള പ്രേക്ഷകർ സാക്ഷ്യം വഹിച്ചു, പ്രത്യേകിച്ചും റയൽ മാഡ്രിഡിനും ബാഴ്‌സലോണയ്ക്കും വേണ്ടി ല ലീഗയിൽ കളിച്ചു കൊണ്ടിരിക്കുമ്പോൾ. അവർ ക്ലബ്ബ് തലത്തിൽ നേടാവുന്ന എല്ലാം നേടുകയും ചെയ്തു.അതത് ടീമുകളെ വിജയത്തിലേക്ക് നയിക്കുകയും അവരുടെ ദേശീയ ടീമുകളെ ശ്രദ്ധേയമായ കിരീടങ്ങളിലേക്ക് നയിക്കുകയും ചെയ്തു.നിലവിലെ കാമ്പെയ്‌നിന്റെ തുടക്കത്തിൽ ഇരുവരും തങ്ങളുടെ ടീമുകൾക്കായി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

രണ്ടു താരങ്ങളും 10 ഗെയിമുകൾ വീതം കളിക്കുകയും 11 ഗോളുകൾ നേടുകയും 3 വീതം അസിസ്റ്റുകൾ സ്വന്തം പേരിൽ കുറിക്കുകയും ചെയ്തിട്ടുണ്ട്. ഇരു താരങ്ങളും അവരുടെ ടീമുകളെ ഓരോ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. ഇന്റർ മയാമിയെ 2023 MLS പ്ലേഓഫുകളിൽ എത്തിക്കുക എന്ന വലിയ ലക്ഷ്യമാണ് മെസ്സിക്ക് മുന്നിലുള്ളത്.കൂടാതെ യുഎസ് ഓപ്പൺ കപ്പ് ഫൈനലിൽ എത്തിയ അവർക്ക് രണ്ടാം കിരീടം നേടികൊടുക്കക എന്നതുമുണ്ട്.

സൗദി പ്രോ ലീഗ്, എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, കിംഗ്സ് കപ്പ് ഓഫ് ചാമ്പ്യൻസ് എന്നിവയുൾപ്പെടെ അൽ-നാസർ ആഗ്രഹിക്കുന്നതെല്ലാം നേടുക എന്നതാണ് പോർച്ചുഗീസിന്റെ ലക്ഷ്യം.യൂറോപ്പിൽ മെസ്സിയും റൊണാൾഡോയും കൈവരിച്ച ഉയരങ്ങളും അവർക്ക് ലഭിക്കുന്ന സാമ്പത്തിക പ്രതിഫലവും കണക്കിലെടുക്കുമ്പോൾ അനുയോജ്യമായ വിശ്രമ സ്ഥലങ്ങളാന് അവർ എത്തിപെട്ടിരിക്കുന്നത്.

Rate this post