കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ അർജന്റീനയിൽ നിന്നും കിടിലൻ താരമെത്തുന്നു |Kerala Blasters

സൂപ്പർ താരമായ ലയണൽ മെസ്സിയുടെ നാടായ അർജന്റീനയിൽ നിന്നും കേരള ബ്ലാസ്റ്റേഴ്സിനായി ഗോളടിക്കാൻ കിടിലൻ താരത്തെത്തുന്നു. സ്‌പെയിനില്‍ കളിക്കുന്ന അര്‍ജന്റൈന്‍ താരമായ ഗുസ്താവോ ബ്ലാങ്കോ ലെഷുകിനെ ടീമിലെത്തിക്കാൻ ഒരുങ്ങുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

യൂറോപ്യൻ ഫുട്ബോളിൽ പരിചയസമ്പത്തുള്ള മോണ്ടിനെഗ്രോ പ്രതിരോധതാരമായ മിലോസ്‌ ഡ്രിങ്കിച്ചിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയതിന് പിന്നാലെയാണ് അര്ജന്റീന താരത്തിനായി ബ്ലാസ്റ്റേഴ്‌സ് താല്പര്യം പ്രകടിപ്പിച്ചത്.ലാ ലിഗ ക്ലബായ ഐബാറിന് വേണ്ടിയാണ് ഗുസ്താവോ ബ്ലാങ്കോ കളിച്ചു കൊണ്ടരിക്കുന്നത്. മുപ്പത്തിയൊന്നുകാരനായ താരം കേരള ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് ചേക്കേറാൻ സമ്മതം മൂളിയിട്ടുണ്ട്.യുക്രൈൻ ക്ലബായ ഷാക്തർ, ലാ ലിഗ ക്ലബായ മലാഗ, തുർക്കിഷ് ക്ലബായ ആന്റലിയാസ്‌പോർ തുടങ്ങി നിരവധി ക്ലബുകളിൽ അര്ജന്റീന താരം കളിച്ചിട്ടുണ്ട്.

കരിയറില്‍ 303 മത്സരങ്ങൾ കളിച്ച താരം 63 ഗോളുകളും 23 അസിസ്റ്റും രേഖപെടുത്തിയിട്ടുണ്ട്.ലാലിഗ 2 വില്‍ 14 ഗോളുകൾ നേടിയിട്ടുണ്ട്.പെരേര ഡയസ്- അൽവാരോ എന്നിവർക്ക് ശേഷം മുന്നേറ്റ നിരയിൽ മികച്ച കൂട്ട്കെട്ട് സൃഷ്ടിക്കാൻ ബ്ലാസ്റ്റേഴ്‌സിന് സാധിച്ചിരുന്നില്ല. അൽവാരോയുടെ വിടവ് ഡയമന്തക്കോസ് മാറ്റിയെങ്കിലും ഡയസിന്റെ വിടവ് ഇപ്പോഴും വിടവായി തന്നെ നിൽക്കുന്നുണ്ട്.

കഴിഞ്ഞ സീസണിൽ അപ്പോസ്തലാസ് ജിയാനുവിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ട് വന്നെങ്കിലും പ്രതീക്ഷിച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചില്ല. അര്ജന്റീന പൂർണമായും ഡയസിന്റെ വിടവ് നികത്താനാകുമെന്നാണ് മാനേജ്മെന്റിന്റെ കണക്ക്കൂട്ടൽ.

Rate this post