കെ എൽ രാഹുലും ശ്രേയസ് അയ്യരും പുറത്തായാൽ 2023 ലോകകപ്പിലേക്ക് 20 വയസുകാരനെ പരിഗണിക്കും

ടീം ഇന്ത്യ നിലവിൽ വലിയ പരിക്കിന്റെ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. നിരവധി താരങ്ങൾ പരിക്ക് മൂലം ടീമിന് പുറത്താണ്.കെ എൽ രാഹുലും ശ്രേയസ് അയ്യരും പരിക്കിനെത്തുടർന്ന് വളരെക്കാലമായി പുറത്തായിരുന്നു. 2023ലെ ഏഷ്യാ കപ്പിൽ മധ്യനിര ബാറ്റ്‌സ്മാൻമാർ തിരിച്ചെത്തിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ട്.

അതിനാൽ, 2023 ലോകകപ്പ് ആരംഭിക്കുന്ന മുറയ്ക്ക് അവർ പൂർണ ശാരീരികക്ഷമത കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, ഇരുവരും പൂർണ്ണ ആരോഗ്യമുള്ളവരാണെങ്കിൽ മാത്രമേ കളിക്കുകയുള്ളൂവെന്നും മറ്റ് ബാറ്റർമാരെ തിരഞ്ഞെടുക്കുന്നതിനായി പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.2023ലെ ഏകദിന ലോകകപ്പിന് മുമ്പ് കെഎൽ രാഹുലിനെയും ശ്രേയസ് അയ്യരെയും പൂർണ്ണ മാച്ച് ഫിറ്റ്നസ് വീണ്ടെടുത്താൽ മാത്രമേ അജിത് അഗ്രക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി തിരഞ്ഞെടുക്കൂ.

രാഹുലും അയ്യരും ലോകകപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യരല്ലെങ്കിൽ, വെസ്റ്റ് ഇൻഡീസിനെതിരായ ടി20 ഐ പരമ്പരയിലെ സെൻസേഷണൽ പ്രകടനം നടത്തിയ 20 കാരനായ തിലക് വർമ്മയെ സെലക്ടർമാർ പരിഗണിക്കും.5 കളികളിൽ നിന്ന് 173 റൺസ് നേടിയ അദ്ദേഹം പരമ്പരയിലെ ഇന്ത്യയുടെ ടോപ് സ്കോററായി.“അതെ തിലക് വർമ്മ നന്നായി തുടങ്ങി ഭാവിയിൽ അവൻ തീർച്ചയായും ഏകദിനങ്ങൾ കളിക്കും.അയ്യരെയും രാഹുലിനെയും ഒഴിവാക്കിയാൽ മാത്രമേ അദ്ദേഹത്തെ ടീമിലെത്തിക്കാൻ കഴിയു “ബിസിസിഐയുമായി അടുത്ത വൃത്തങ്ങൾ പിടിഐയോട് പറഞ്ഞു.

കെ എൽ രാഹുലിനെക്കുറിച്ച് പറയുമ്പോൾ പരിശീലന മത്സരങ്ങളിൽ താരത്തിന് 50 ഓവറുകൾ തുടർച്ചയായി വിക്കറ്റ് കീപ്പറായി നില്ക്കാൻ കഴിയുമോ എന്ന് സെലക്ഷൻ കമ്മിറ്റി നോക്കുന്നുണ്ടെന്ന് പിടിഐ റിപ്പോർട്ട് പറയുന്നു.

Rate this post