ഗോളടിക്കാൻ ഘാനയിൽ നിന്നും യുവ സ്‌ട്രൈക്കറെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പുതിയൊരു വിദേശ താരത്തെകൂടി സ്വന്തമാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.ഘാനയുടെ സ്‌ട്രൈക്കർ ക്വാമെ പെപ്രയുടെ സൈനിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി പൂർത്തിയാക്കി. 2025 വരെ നീണ്ടു നിൽക്കുന്ന രണ്ടു വർഷത്തെ കരാറിലാണ് താരത്തെ സ്വാന്തമാക്കിയത്.

ഘാനയിലെ കുമാസിയിൽ നിന്നുള്ള പെപ്രയ്ക്ക് ഘാന ദക്ഷിണാഫ്രിക്ക, ഇസ്രായേൽ എന്നിവയുടെ ആദ്യ ഡിവിഷനുകളിൽ കളിച്ച പരിചയമുണ്ട്.ഘാന പ്രീമിയർ ലീഗിൽ പ്രാദേശിക ക്ലബ്ബായ കിംഗ് ഫൈസൽ എഫ്‌സിക്ക് വേണ്ടി നടത്തിയ മികച്ച പ്രകടനത്തിലൂടെയാണ് 22 കാരനായ സ്‌ട്രൈക്കർ ആദ്യം ശ്രദ്ധ നേടിയത്. 2019 ലെ തന്റെ അരങ്ങേറ്റ സീസണിൽ 13 മത്സരങ്ങളിൽ നിന്ന് 2 ഗോളുകൾ അദ്ദേഹം നേടി.ഇതിനെത്തുടർന്ന് 2020/21 സീസണിൽ പെപ്ര 12 ഗോളുകൾ നേടി.തന്റെ ക്ലബിന്റെ ടോപ് സ്കോററായും ലീഗിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ രണ്ടാമത്തെ താരമായും ഫിനിഷ് ചെയ്തു.

പെപ്ര പിന്നീട് 2021-ൽ ഒർലാൻഡോ പൈറേറ്റ്‌സിലേക്ക് മാറി.പൈറേറ്റ്‌സ് പ്ലെയർ ഓഫ് ദി സീസൺ ആയി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം, തന്റെ അരങ്ങേറ്റ സീസണിലെ ശ്രദ്ധേയമായ 7 ഗോളുകൾക്ക് ശേഷം DStv പ്രീമിയർഷിപ്പ് യംഗ് പ്ലെയർ ഓഫ് ദി സീസൺ ഷോർട്ട്‌ലിസ്റ്റിൽ ഇടം നേടി.ബ്ലാസ്റ്റേഴ്സിൽ ചേരുന്നതിന് മുമ്പ് പെപ്രയ്ക്ക് മാരിറ്റ്സ്ബർഗ് യുടൈറ്റഡുമായി ലോൺ സ്പെല്ലുകൾ ഉണ്ടായിരുന്നു.

“ക്വാം ഞങ്ങളുടെ ടീമിലെ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ്. താരത്തിന്റെ ശാരീരിക സവിശേഷതകളും കഴിവുകളും അദ്ദേഹത്തെ ഞങ്ങളുടെ ടീമിന് വലിയ മുതൽക്കൂട്ടാക്കി മാറ്റുന്നു”പുതിയ സൈനിംഗിനെക്കുറിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് സ്‌പോർട്ടിംഗ് ഡയറക്ടർ കരോലിസ് സ്കിൻകിസ് പറഞ്ഞു.

Rate this post