‘ആ രണ്ടു സബ്സ്റ്റിറ്റിയൂഷനുകൾ നിർണായകമായി ,അതിന് ശേഷം കളിയിൽ നിയന്ത്രണം നേടി’ : അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ |Kerala Blasters

ഞായറാഴ്ച കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്‌സിയെ 1-0ന് തോൽപ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് ഐഎസ്‌എൽ 2023-24 സീസണിൽ തുടർച്ചയായ രണ്ടാം വിജയം സ്വന്തമാക്കി.തങ്ങളുടെ രണ്ടാം മത്സരത്തിലെ ടീമിന്റെ പ്രകടനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് അസിസ്റ്റന്റ് കോച്ച് ഫ്രാങ്ക് ഡോവൻ സന്തോഷം പ്രകടിപ്പിച്ചു.

വാശിയേറിയ മത്സരത്തിൽ 74-ാം മിനിറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ വിജയ ഗോൾ കണ്ടെത്തി.ഇരുടീമുകൾക്കും അവസരങ്ങൾ പരിമിതമായിരുന്നെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് മൂന്ന് പോയിന്റുകളും സ്വന്തമാക്കാനുള്ള സുപ്രധാന അവസരം മുതലാക്കി.ഈ വിജയം കേരള ബ്ലാസ്റ്റേസിന് ഒരു ചരിത്ര നിമിഷമായി അടയാളപ്പെടുത്തി. ഐ‌എസ്‌എൽ ചരിത്രത്തിൽ ആദ്യമായി ആദ്യ രണ്ടു മത്സരണങ്ങളിൽ രണ്ടു വിജയങ്ങൾ നേടുന്നത്.കളിച്ച രണ്ട് മത്സരങ്ങളിൽ നിന്നും രണ്ട് വിജയവുമായി 6 പോയിന്റോടെ ബ്ലാസ്റ്റേഴ്‌സ് പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്.

രണ്ട് മത്സരങ്ങളിൽ നിന്നായി 6 പോയിന്റുള്ള മോഹൻ ബഗാനാണ് പട്ടികയിലെ ഒന്നാം സ്ഥാനക്കാർ. ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ വിജയം ആരാധകർക്കൊപ്പമാണ് ആഘോഷിച്ചത്. ക്ലബ്ബിന്റെ എക്‌സ് അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയും ആരാധകർക്ക് ആവേശം പകരുകയും ചെയ്തു.ആദ്യ പകുതിയിൽ തന്റെ ടീമിന് വെല്ലുവിളികൾ നേരിട്ടെങ്കിലും ഡിമിത്രി ഡയമന്റകോസിനെയും വിബിൻ മോഹനനെയും അവതരിപ്പിച്ച് സബ്സ്റ്റിറ്റിയൂഷനുകൾ നടത്തിയതിന് ശേഷം കളിയിൽ മികച്ച നിയന്ത്രണം നേടിയതായി ബ്ലാസ്റ്റേഴ്‌സ് സഹ പരിശീലകൻ പറഞ്ഞു.

തങ്ങളുടെ ടീമിനെ പിന്തുണയ്ക്കാൻ വൻതോതിൽ എത്തിയ ഹോം ആരാധകരുടെ ആവേശകരമായ പിന്തുണയിൽ ഡൗവൻ തന്റെ സന്തോഷം പ്രകടിപ്പിച്ചു. മത്സരത്തിലുടനീളം അവരുടെ അചഞ്ചലമായ പിന്തുണയെ അദ്ദേഹം പ്രശംസിക്കുകയും കളിക്കാരിൽ അവർ ചെലുത്തുന്ന സ്വാധീനം ഊന്നിപ്പറയുകയും ചെയ്തു.

Rate this post