ടീമിൽ മാറ്റമില്ല , ജംഷദ്പൂരിനെതിരായ കേരള ബ്ലാസ്റ്റേഴ്‌സ് ഇലവൻ പ്രഖ്യാപിച്ചു |Kerala Blasters

ഐഎസ്എല്‍ പത്താം സീസണിലെ രണ്ടാം മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുകയാണ്.കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തിൽ ജംഷഡ്പൂര്‍ എഫ്‌സിയാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികള്‍.

ഉദ്ഘാടന മത്സരത്തില്‍ ബെംഗളൂരു എഫ്സിയോട് 2-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്നത്.ആദ്യ മത്സരത്തില്‍ ഈസ്റ്റ് ബംഗാളിനോട് ജാംഷെഡ്പൂർ സമനില വഴങ്ങിയിരുന്നു. ബംഗളുരുവിനെതിരെ ആദ്യ മത്സരത്തിൽ ഇറങ്ങിയ അതെ ടീമിനെ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ് ഇന്ന് ജംഷഡ്പൂരിനെതിരെയും ഇറക്കുന്നത്.

ഗോൾ കീപ്പറായി സച്ചിൻ സുരേഷും പ്രതിരോധത്തിൽ പ്രബീർ ദാസ് , പ്രീതം കോട്ടൽ ,മിലോസ് ,ഐബാൻ എന്നിവർ അണിനിരക്കും. മധ്യനിരയിൽ ജീക്സൺ ,ഡൈസുകെ ,ഡാനിഷ് ,ഐമൻ എന്നിവർ അണിനിരക്കും. മുന്നേറ്റ നിരയിൽ ലൂണയും പെപ്രേയും കളിക്കും.

Rate this post