ലൂണയുടെ ഗോളിൽ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ പത്താം സീസണിലെ രണ്ടാം മത്സരത്തിലും തകർപ്പൻ ജയവുമായി കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചിയിൽ നടന്ന മത്സരത്തിൽ ജാംഷെഡ്പൂരിനെ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുത്തിയത്.രണ്ടാം പകുതിയിൽ ക്യാപ്റ്റൻ അഡ്രിയാൻ ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോൾ നേടിയത്. ബംഗളുരുവിനെതിരെയുള്ള ആദ്യ മത്സരത്തിലും ലൂണ ഗോൾ നേടിയിരുന്നു.

ബംഗളുരുവിനെതിരെ കളിച്ച ടീമുമായാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങിയത്. ഇരു ടീമുകളും കരുതലോടെയാണ് മത്സരം ആരംഭിച്ചത്. 14 ആം മിനുട്ടിൽ ഇമ്രാൻ ഖാന് പരിക്കേറ്റ് പുറത്ത് പോയത് ജംഷഡ്പൂരിന് കനത്ത തിരിച്ചടിയായി മാറി. ആദ്യ പകുതിയിൽ ഇരു ടീമുകൾക്കും കാര്യമായ ഗോളവസരങ്ങൾ സൃഷ്ടിക്കാൻ സാധിച്ചില്ല. 40 ആം മിനുട്ടിൽ ലൂണയുടെ ക്രോസ്സ് പോസ്റ്റിന്‌രുമി പോയതാ മാത്രമാണ് ആദ്യ പകുതിയിൽ എടുത്തു പറയാനുണ്ടായത്.

രണ്ടാം പകുതിയിൽ ജംഷെദ്‌പൂരിൽ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. 52 ആം മിനുട്ടിൽ മാൻസോറോ ഷോട്ട് ഉതിർത്തെങ്കിലും സച്ചിനെ കീഴ്പെടുത്താനായില്ല. തൊട്ടടുത്ത നിമിഷം ബോക്‌സിനുള്ളിൽ നിന്നുള്ള ചിമയിട്ട് ഷോട്ട് പുറത്തേക്ക് പോയി. 61 ആം മിനുട്ടിൽ പെപ്രേക്ക് പകരമായി സൂപ്പർ താരം ദിമി കളത്തിലിറങ്ങി. 69 ആം മിനുട്ടിൽ യുവ താരം അയ്മന് മികച്ചൊരു അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് മുകളിലൂടെ പോയി.

73 ആം മിനുട്ടിൽ ക്യാപ്റ്റൻ ലൂണയുടെ ഗോളിലൂടെ കേരള ബ്ലാസ്റ്റേഴ്‌സ് ലീഡ് നേടി. ദിമിയുമായി നടത്തിയ വൺ ടച് പാസ്സിന് ശേഷം മനോഹരമായ ഫിനിഷിംഗിലൂടെയാണ് ഉറുഗ്വേൻ പ്ലെ മേക്കർ ഗോൾ നേടിയത്. ആദ്യ മത്സരത്തിലും ലൂണ ബ്ലാസ്റ്റേഴ്സിനായി ഗോൾ നേടിയിരുന്നു.വലതുവശത്ത് നിന്നും ഡെയ്‌സ്യൂക്കിൽ നിന്നും പന്ത് സ്വീകരിച്ച ലൂണ ഒരു ഫ്ലിക്കിലൂടെ ദിമിക്ക് പന്ത് കൈമാറി,താരത്തിന്റെ ടച്ചിൽ നിന്നും പന്ത് സ്വീകരിച്ച ലൂണ ഗോൾ കീപ്പർ കീഴ്പെടുത്തി വലയിലാക്കി.

81 ആം മിനുട്ടിൽ ജംഷെഡ്പൂർ താരത്തിന്റെ ഷോട്ട് ബ്ലാസ്റ്റേഴ്‌സ് ഗോൾ കീപ്പർ സച്ചിൻ സുരേഷ് മോനോഹരമായി തട്ടിയകറ്റി. മത്സരം അവസാന മിനുട്ടുകളിലേക്ക് കടന്നതോടെ ജാംഷെഡ്പൂർ കൂടുതൽ ആക്രമിച്ചു കളിച്ചു.

Rate this post