ഐസിസി വൈറ്റ് ബോൾ ടൂർണമെന്റുകളിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി വിരാട് കോലി |ODI World Cup 2023 |Virat Kohli

ഏകദിന ലോകകപ്പ് 2023ലെ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി തന്റെ പേരിൽ മറ്റൊരു നേട്ടം കൂടി ചേർത്തു.ഐസിസി വൈറ്റ് ബോൾ ടൂർണമെന്റുകളിൽ 3000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി കോലി. വെസ്റ്റ് ഇൻഡീസ് ഇതിഹാസ ഓപ്പണർ ക്രിസ് ഗെയ്‌ലിന്റെ ഐസിസി ടൂർണമെന്റുകളിൽ (ഏകദിനവും ടി20യും) നേടിയ 2,942 റൺസാണ് കോലി മറികടന്നത്.

ധർമ്മശാലയിലെ എച്ച്‌പിസിഎ സ്റ്റേഡിയത്തിൽ ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 69-ാം ഏകദിന അർദ്ധ സെഞ്ച്വറി നേടിയ കോഹ്‌ലി ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി.ഇന്നലത്തെ ഫിഫ്‌റ്റിയോടെ 34 കാരനായ കോഹ്‌ലി ക്യാപ്റ്റൻ രോഹിത് ശർമ്മയെ മറികടന്ന് ടൂർണമെന്റിലെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമായി.104 പന്തിൽ 95 റൺസ് നേടിയ വലംകൈയ്യൻ ബാറ്റർ ഇന്ത്യയെ കിവിയ്‌ക്കെതിരെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു.

274 റൺസ് പിന്തുടരുന്നതിനിടെ ഓപ്പണർ രോഹിത് ശർമ്മ 46 റൺസ് നേടി ഇന്ത്യയെ വീണ്ടും മികച്ച തുടക്കത്തിലേക്ക് നയിച്ചു. കൂടാതെ ലോകകപ്പ് 2023 ൽ 300 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്ററായി രോഹിത് മാറുകയും ചെയ്തിരുന്നു.ക്യാപ്റ്റൻ രോഹിത് ശർമ്മയും ഈ വർഷം 50 ഏകദിന സിക്‌സറുകൾ തികച്ചു, ഒരു കലണ്ടർ വർഷത്തിൽ ഏകദിന ഫോർമാറ്റിൽ സിക്‌സുകളുടെ അർദ്ധ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യക്കാരനായി.

ഒരു കലണ്ടർ വർഷത്തിൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടിയത് ദക്ഷിണാഫ്രിക്കൻ ഇതിഹാസം എബി ഡിവില്ലിയേഴ്‌സാണ്, 2015ൽ 18 ഇന്നിംഗ്‌സുകളിൽ നിന്ന് 58 സിക്സുകൾ നേടിയിരുന്നു.

Rate this post