വെടിക്കെട്ട് സെഞ്ചുറിയുമായി രോഹിത് ശർമ്മയുടെ റെക്കോർഡ് തകർത്ത് കെഎൽ രാഹുൽ |World Cup 2023

ലോകകപ്പിൽ നെതര്‍ലന്‍ഡ്‌സിനെതിരെ മസ്ലരത്തിൽ തകർപ്പൻ സെഞ്ചുറിയാണ് കെഎൽ രാഹുൽ നേടിയത്.തന്റെ ഏഴാം ഏകദിന സെഞ്ചുറിയും ഐസിസി ഏകദിന ലോകകപ്പിലെ രണ്ടാം സെഞ്ചുറിയും നേടിയ രാഹുൽ ദീപാവലി ദിനത്തിൽ ബെംഗളൂരുവിൽ പടക്കം പൊട്ടിച്ചു.മത്സരത്തിൽ 62 നിന്നാണ് രാഹുൽ തന്റെ സെഞ്ച്വറി പൂർത്തീകരിച്ചത്. ലോകകപ്പിലെ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും വേഗതയേറിയ സെഞ്ചുറിയാണ് രാഹുൽ നേടിയത്. രാഹുൽ 64 പന്തുകളില്‍ 102 റൺസ് ആണ് നേടിയത്.11 ബൗണ്ടറികളും നാല് സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിംഗ്സ്.

അഫ്ഗാനിസ്ഥാനെതിരായ ഇന്ത്യയുടെ മത്സരത്തിൽ 63 പന്തിൽ സെഞ്ച്വറി നേടിയ രോഹിത് ശർമ്മയുടെ പേരിലുള്ള റെക്കോർഡാണ് ഇതോടെ മറികടന്നത്.ഇന്ത്യയുടെ ഇന്നിംഗ്‌സിന്റെ അവസാന ഓവറിലാണ് അദ്ദേഹം സെഞ്ച്വറി നേടിയത്.ലോകകപ്പിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായി കെഎൽ രാഹുൽ മാറുകയും ചെയ്തു.ലോകകകപ്പിലെ കെ എൽ രാഹുലിന്റെ രണ്ടാം സെഞ്ചുറിയും നിലവിലെ എഡിഷനിലെ ആദ്യ സെഞ്ചുറിയാണിത്.2019-ൽ ശ്രീലങ്കയ്‌ക്കെതിരെ ലീഡ്‌സിൽ ഏകദിന ലോകകപ്പിലെ ആദ്യ സെഞ്ച്വറി നേടിയ രാഹുലിന്റെ രണ്ടാമത്തെ സെഞ്ചുറിയാണിത്.

ലോകകപ്പിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ് കീപ്പർ-ബാറ്ററായ രാഹുൽ ദ്രാവിഡ് 1999 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ 145 റൺസ് അടിച്ചെടുത്താണ് ഈ നേട്ടം കൈവരിച്ചത്.29-ാം ഓവറിൽ 200/3 എന്ന നിലയിൽ 51 റൺസ് നേടിയ വിരാട് കോഹ്‌ലിയുടെ പുറത്താകലിനെ തുടർന്നാണ് രാഹുൽ ക്രീസിലെത്തിയത്.ശ്രേയസ് അയ്യർക്കൊപ്പം മികച്ച കൂട്ട്കെട്ടുണ്ടാക്കിയ രാഹുൽ കളി പുരോഗമിക്കുമ്പോൾ സ്കോറിംഗിന്റെ തീവ്രത വർദ്ധിപ്പിച്ചു.അവസാന 10 ഓവറുകളിൽ ധാരാളം ബൗണ്ടറികൾ അടിച്ചു, ആ സമയത്ത് ഓവറിന് 12 റൺസ് എന്ന നിലയിൽ ഇന്ത്യ സ്കോർ ചെയ്തു.

മത്സരത്തിൽ ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 410 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു.ഇന്ത്യക്കായി ക്രീസിലെത്തിയ അഞ്ച് ബാറ്റര്‍മാരും 50, 50 പ്ലസ് സ്‌കോറുകള്‍ ഉയര്‍ത്തി. ശ്രേയസ് അയ്യരും കെഎല്‍ രാഹുലും സെഞ്ച്വറി നേടി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സഹ ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, വിരാട് കോഹ്‌ലി എന്നിവര്‍ അര്‍ധ സെഞ്ച്വറികളും കുറിച്ചു. നാലാം വിക്കറ്റ് കൂട്ടുകെട്ടില്‍ ശ്രേയസ്- രാഹുല്‍ സഖ്യം 208 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്താണ് പിരിഞ്ഞത്. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 100 റണ്‍സ് ചേര്‍ത്താണ് പിരിഞ്ഞത്.