പറക്കും രാഹുൽ !! അവിശ്വസനീയമായ ഡൈവിംഗ് ക്യാച്ച് എടുത്ത് കെ എൽ രാഹുൽ |KL Rahul

പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ (എംസിഎ) സ്റ്റേഡിയത്തിൽ 2023 ലോകകപ്പ് മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടുകയാണ് . തുടർച്ചയായ നാലാം വിജയം തേടിയാണ് ഇന്ത്യ ഇന്നിറങ്ങിയത്.ഇന്ന് നടക്കുന്ന മത്സരവും ജയിച്ചു ലോകക്കപ്പ് പോയിന്റ് ടേബിളിൽ ടോപ് സ്ഥാനത്തിൽ തന്നെ തുടരുവാനാണ് ഇന്ത്യൻ ടീം ആഗ്രഹം.

മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ടീം ബാറ്റിംഗ് തിരഞ്ഞെടുത്തപ്പോൾ ഇന്ത്യൻ ടീമിനായി ബൗളർമാർ ഒരിക്കൽ കൂടി കാഴ്ചവെച്ചത് മികച്ച പ്രകടനം.ഓപ്പണിങ് വിക്കറ്റിൽ ബംഗ്ലാദേശ് ടീം 93 റൺസ് അടിച്ചെടുത്തപ്പോൾ ശേഷം ഇന്ത്യൻ ടീം ബൌളിംഗ് നിര തിരുച്ചു വരുന്ന കാഴ്ച ആണ് കാണാൻ കഴിഞ്ഞത്.ഫിഫ്റ്റി വീതം നേടിയ ബംഗ്ലാദേശ് ഓപ്പണിങ് താരങ്ങളെ വൈകാതെ തന്നെ ടീം ഇന്ത്യ പുറത്താക്കി.

അതേസമയം ക്രിക്കറ്റ്‌ ലോകത്തു ഇപ്പോൾ വളരെ ഏറെ ചർച്ചാ വിഷയമായി മാറുന്നത് ബംഗ്ലാദേശ് ഇന്നിങ്സിലെ വിക്കെറ്റ് കീപ്പർ ലോകേശ് രാഹുൽ ക്യാച്ച് തന്നെയാണ്.ഒരു മനോഹരമായ ഡൈവിങ് ക്യാച്ചിൽ കൂടിയാണ് രാഹുൽ ബംഗ്ലാദേശ് താരം മെഹ്‌ഥി ഹസ്സനെ പുറത്താക്കിയത്.

സിറാജ് ബോളിൽ ലെഫ്റ്റ് സൈഡിൽ കൂടി ബൗണ്ടറി നേടാനുള്ള മെഹദി ഹസ്സൻ ശ്രമം രാഹുൽ അതിവേഗം ചാടി കൊണ്ട് ക്യാച്ച് ആക്കി മാറ്റി. രാഹുൽ ഈ ക്യാച്ച് ഇന്ത്യൻ ക്യാമ്പിൽ അടക്കം ആവേശമായി മാറി. ഒറ്റക്കൈ ക്യാച്ച് കൊണ്ട് കെഎൽ രാഹുൽ തന്റെ കീപ്പിംഗ് കഴിവുകളെ ചോദ്യം ചെയ്ത വിമർശകരുടെ വായടപ്പിച്ചു.

Rate this post