സച്ചിൻ ടെണ്ടുൽക്കറുടെ ഈ ലോക റെക്കോർഡ് തകർക്കാൻ വിരാട് കോലിക്ക് വേണ്ടത് 77 റൺസ് മാത്രം |Virat Kohli

തുടർച്ചയായ മൂന്ന് വിജയങ്ങൾക്ക് ശേഷം ഇന്ത്യ ബംഗ്ലാദേശിനെ ഇന്ന് നേരിടുന്നത്.അതേസമയം 2023 ലോകകപ്പിൽ ഇതുവരെ ഒരു ജയം മാത്രം നേടിയാണ് ബംഗ്ലാദേശ് ഇന്ത്യയ്‌ക്കെതിരെ മത്സരിക്കുന്നത്.വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഈ മത്സരം എന്നത്തേക്കാളും പ്രാധാന്യമർഹിക്കുന്നു.

ഏകദിന ലോകകപ്പിലെ നാലാം മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ പുണെയിൽ കളത്തിലിറങ്ങുമ്പോൾ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ സ്ഥാപിച്ച ഒരു ലോക റെക്കോർഡ് തകർക്കാൻ ലക്ഷ്യമിടുകയാണ് ഇന്ത്യൻ ബാറ്റ്‌സ്മാൻ വിരാട് കോലി.ഇന്ത്യക്കായി ഫോർമാറ്റുകളിലായി ഇതുവരെ 510 മത്സരങ്ങളിൽ കളിച്ചിട്ടുള്ള 34 കാരനായ വലംകൈയ്യൻ ബാറ്ററിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ 26,000 റൺസ് തികയ്ക്കുന്ന ചരിത്രത്തിലെ ഏറ്റവും വേഗമേറിയ ബാറ്ററായി മാറാൻ 77 റൺസ് വേണം.

അടുത്ത 34 ഇന്നിംഗ്‌സുകളിൽ 77 റൺസ് സ്‌കോർ ചെയ്‌താൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 26,000 റൺസ് തികയ്ക്കുന്ന ബാറ്റ്‌സ്മാൻ എന്ന നേട്ടം കോലി സ്വന്തമാക്കും.അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ മൂന്ന് ബാറ്റർമാർ മാത്രമാണ് 26,000+ റൺസ് നേടിയത്. 664 മത്സരങ്ങളിൽ നിന്ന് 782 ഇന്നിംഗ്‌സുകളിൽ നിന്ന് 34,357 റൺസ് നേടിയ സച്ചിൻ ആണ് പട്ടികയിൽ മുന്നിലുള്ളത്, ശ്രീലങ്കയുടെ കുമാർ സംഗക്കാര (594 മത്സരങ്ങളിൽ 666 ഇന്നിംഗ്‌സുകളിൽ നിന്ന് 28,016 റൺസ്), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിംഗ് (27,6483 മത്സരങ്ങളിൽ നിന്ന് 27,6483 റൺസ്) എന്നിവരാണ് പട്ടികയിൽ.വിരാട് അന്താരാഷ്ട്ര ക്രിക്കറ്റിൽ അഞ്ചാം സ്ഥാനത്താണ്.

സച്ചിൻ, സംഗക്കാര, പോണ്ടിംഗ് എന്നിവരെ കൂടാതെ മുൻ ശ്രീലങ്കൻ നായകൻ മഹേല ജയവർദ്ധനെയും മുൻനിര റൺ വേട്ടക്കാരുടെ പട്ടികയിൽ അദ്ദേഹത്തിന് മുന്നിലാണ്.കളിച്ച 652 മത്സരങ്ങളിൽ നിന്ന് 725 ഇന്നിംഗ്‌സുകളിൽ നിന്നായി ജയവർധന 25,957 റൺസ് നേടി.അതിനാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ 26,000 റൺസ് തികയ്ക്കുന്നതിനു പുറമേ, മുൻ ശ്രീലങ്കൻ നായകനെ പിന്തള്ളി അന്താരാഷ്ട്ര ക്രിക്കറ്റ് ചരിത്രത്തിലെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരനായി നാലാം സ്ഥാനത്തെത്താനും കോഹ്‌ലിക്ക് അവസരമുണ്ട്. ജയവർധനയുടെ റൺസ് മറികടക്കാൻ കോലിക്ക് 35 റൺസ് വേണം.ഏകദിന ലോകകപ്പ് ചരിത്രത്തിൽ, റൺ വേട്ടയിൽ എട്ടാം സ്ഥാനത്താണ് വിരാട്.

3.3/5 - (3 votes)