‘ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീം ഓവർ റേറ്റഡാണ് , അർഹതയുള്ള താരങ്ങൾക്ക് അവസരം ലഭിക്കുന്നില്ല ‘: ഇന്ത്യൻ ടീമിനെ വിമർശിച്ച് ശ്രീകാന്ത് |South Africa vs India

2024ലെ രണ്ടാം ടെസ്റ്റ് മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ക്രിസ് ശ്രീകാന്ത്. ദക്ഷിണാഫ്രിക്ക പരമ്പരയിലെ തങ്ങളുടെ അവസാന ടെസ്റ്റ് മത്സരം കളിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യ. നാളെ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ വിജയം നേടാമെന്ന പ്രതീക്ഷയുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സെഞ്ചൂറിയനിൽ നടന്ന ആദ്യ ടെസ്റ്റിൽ ഇന്ത്യ ഇന്നിങ്‌സ് തോൽവി ഏറ്റുവാങ്ങിയിരുന്നു.

തന്റെ യൂട്യൂബ് ചാനലിൽ സംസാരിക്കവെ ശ്രീകാന്ത് ഇന്ത്യൻ ടീമിനെ പരിഹസിക്കുകയും ടെസ്റ്റ് ക്രിക്കറ്റിലെ ഓവർറേറ്റഡ് സൈഡ് എന്ന് വിളിക്കുകയും ചെയ്തു.ടെസ്റ്റ് ടീമിൽ കളിക്കുന്ന നിരവധി താരങ്ങൾ സമീപകാലത്ത് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ലെന്നും കുൽദീപ് യാദവിനെപ്പോലുള്ള അർഹതയുള്ള താരങ്ങൾക്ക് അവസരം ലഭിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യൻ ടീമിന്‍റെ പ്രകടനം നിലവാരത്തിനൊത്ത് ഉയരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

“ടി20 ക്രിക്കറ്റിൽ ഇന്ത്യക്ക് ഉയർന്ന റേറ്റിംഗ് ഉണ്ട് . ഏകദിന ക്രിക്കറ്റിലും മികച്ച ടീമുണ്ട്. പക്ഷെ ഏകദിനത്തിൽ എന്താണ് സംഭവിക്കുന്നത് സെമി ഫൈനൽ അല്ലെങ്കിൽ ഫൈനലിൽ തോൽക്കുകയാണ് . ഇതൊരു ഭാഗ്യ ഘടകമാണ്, ഈ മത്സരങ്ങളിലെ ഭാഗ്യത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ക്രിക്കറ്റ് താരത്തെ സംബന്ധിച്ചിടത്തോളം 50 ഓവർ ലോകകപ്പ് ഒരു വലിയ നേട്ടമാണ്.നോക്കൗട്ട് മത്സരങ്ങളിലും സെമിഫൈനലുകളിലും ഫൈനൽ മത്സരങ്ങളിലും ഇന്ത്യ ചിലപ്പോൾ മോശം പ്രകടനമാണ് കാണിക്കുന്നത്”ശ്രീകാന്ത് തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.എകദിന ക്രിക്കറ്റില്‍ എവിടെ കളിച്ചാലും ഇന്ത്യ കരുത്തരാണ് പക്ഷെ ടി20, ടെസ്റ്റ് ക്രിക്കറ്റുകളുടെ കാര്യമെടുത്താല്‍ ഇത് അങ്ങനെ അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിരാട് കോഹ്‌ലിയുടെ ക്യാപ്റ്റൻസിയുടെ 2-4 വർഷത്തെ കാലയളവിൽ ഇന്ത്യ മികച്ചതായിരുന്നുവെന്നും എന്നാൽ അതിനുശേഷം കഴിഞ്ഞ നേട്ടങ്ങളുടെ സൽപ്പേരിൽ മാത്രമാണ് ജീവിക്കുന്നതെന്നും മുൻ ക്രിക്കറ്റ് താരം പറഞ്ഞു.”ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യ ഓവർ റേറ്റഡ് ആണ്.വിരാട് കോഹ്‌ലി ടീമിന്റെ ക്യാപ്റ്റനായിരുന്നപ്പോൾ ഇന്ത്യ കച്ച പ്രകടനം കാഴ്‌ചവച്ചു. ഞങ്ങൾ ഇംഗ്ലണ്ടിൽ ആധിപത്യം പുലർത്തി. ദക്ഷിണാഫ്രിക്കയിൽ ഞങ്ങൾ കഠിനമായി പൊരുതി, ഓസ്‌ട്രേലിയയിൽ വിജയിച്ചു. 2-4 വർഷം ഞങ്ങൾക്ക് നല്ല ഘട്ടമായിരുന്നു.ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ഇന്ത്യ ആധിപത്യം പുലർത്തുകയായിരുന്നു,” ശ്രീകാന്ത് പറഞ്ഞു.

Rate this post