‘റിസ്റ്റ് സ്പിന്നിന്റെ മനോഹാരിത ‘: ലോകകപ്പിലെ ഇന്ത്യയുടെ വജ്രായുധമായ കുൽദീപ് യാദവ് |Kuldeep Yadav |World Cup 2023

അഹമ്മദാബാദിൽ പാകിസ്താനെതിരെ ഇന്നലെ നടന്ന മത്സരത്തിൽ ആധികാരിക വിജയമാണ് ഇന്ത്യ നേടിയത്. ആദ്യ ബാറ്റ് ചെയ്ത പാകിസ്ഥാൻ 191 റണ്ണിന്‌ പുറത്ത്‌. ടോസ്‌ നേടി ബൗളിങ്‌ തെരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം തെറ്റി എന്ന്‌ തോന്നിപ്പിക്കുന്നതായിരുന്നു പാകിസ്ഥാന്റെ തുടക്കം. എന്നാൽ മധ്യ ഓവറുകളിൽ ബൗളർമാർ പിടിമുറുക്കിയതോടെ പാകിസ്ഥാൻ തകർന്നടിഞ്ഞു.

തുടർച്ചയായ ഓവറുകളിൽ വിക്കറ്റു നേടിയ കുൽദീപ് യാദവും ജസ്പ്രീത് ബുമ്രയുമാണ് പാക്ക് ബാറ്റിങ് നിരയ്‌ക്ക് കനത്ത പ്രഹരമേൽപ്പിച്ചത്.കുൽദീപ് യാദവിന്റെ പ്രകടനം ഇന്ത്യൻ വിജയത്തിൽ നിർണായക മാറി.റണ്‍സ് കൊടുക്കുന്നതില്‍ പിശുക്കുന്നതും നിര്‍ണായക ഘട്ടത്തില്‍ കളി തിരിക്കുന്നതും കുല്‍ദീപിനെ അപകടകാരിയാക്കി മാറ്റുന്നു. പാകിസ്താനെതിരെ ആദ്യ 7 ഓവറിൽ വിക്കറ്റുകൾ ഒന്നും നേടാൻ കുൽദീപിനു സാധിച്ചിരുന്നില്ല.രണ്ടാം സ്‌പെല്ലില്‍ താരം ഒറ്റ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി.

സൗദ് ഷക്കീല്‍, ന്‍ ഇഫ്തിഖര്‍ അഹമ്മദ് എന്നിവരെയാണ് കുല്‍ദീപ് ഒറ്റ ഓവറില്‍ മടക്കിയത്. 30ാം ഓവറിന്റെ നാലാം പന്തില്‍ മൂന്നാം വിക്കറ്റായി ക്യാപ്റ്റന്‍ ബാബര്‍ അസം മടങ്ങുമ്പോള്‍ സ്‌കോര്‍ ബോര്‍ഡില്‍ 155 റണ്‍സ് ഉണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് കുല്‍ദീപ് പന്തെറിയാനെത്തിയത്. ഒറ്റ ഓവറില്‍ രണ്ട് പേരെ മടക്കിയതോടെ പാകിസ്ഥാന്‍ അഞ്ചിനു 166 എന്ന നിലയിലേക്ക് വീണു .25 റൺസ് കൂടി ചേർക്കുന്നതിനിടയിൽ അഞ്ചു വിക്കറ്റു കൂടി നഷ്ടമായതോടെ പാകിസ്ഥാൻ 191 ന് പുറത്തായി.

ലോകകപ്പ് ഓപ്പണറിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലും കുൽദീപ് മികച്ച പ്രകടനം പുറത്തെടുത്തു.28 കാരനായ ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ ഡേവിഡ് വാർണറുടെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും നിർണായക വിക്കറ്റുകൾ വീഴ്ത്തി ഓസീസിനെ 199 ലേക്ക് ഒതുക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു. ഓസ്‌ട്രേലിയയുടെ സ്പിന്നിലെ ഏറ്റവും മികച്ച കളിക്കാരിലൊരാളായ മാക്‌സ്‌വെൽ ഒരു പന്ത് കട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ ബൗൾഡായി.ഓസ്‌ട്രേലിയയ്‌ക്കെതിരെ തന്റെ പത്ത് ഓവറിൽ 42 റൺസിന് 2 വിക്കറ്റ് വീഴ്ത്തി, രണ്ട് വിക്കറ്റുകളും നിർണായക ഘട്ടത്തിൽ വന്നു.

2023ൽ കുൽദീപ് 20 ഏകദിനങ്ങൾ കളിച്ചിട്ടുണ്ട്. ഇക്കാലയളവിൽ 17 ശരാശരിയിൽ 38 വിക്കറ്റ് വീഴ്ത്തി.അദ്ദേഹത്തിന്റെ ഇക്കോണമി റേറ്റ് 4.54 മാത്രമാണ്, അദ്ദേഹം 4 വിക്കറ്റ് നേട്ടം രണ്ടുതവണയും 5 വിക്കറ്റ് നേട്ടവും നേടി.2023-ൽ മറ്റൊരു ഇന്ത്യൻ ബൗളറും കുൽദീപിനേക്കാൾ കൂടുതൽ വിക്കറ്റ് നേടിയിട്ടില്ല., മൊത്തത്തിൽ നേപ്പാളിന്റെ സന്ദീപ് ലാമിച്ചനെ മാത്രമാണ് 43 വിക്കറ്റുകളുമായി മുന്നിലുള്ളത്.33 വിക്കറ്റുമായി ഇന്ത്യൻ പേസർ മുഹമ്മദ് സിറാജാണ് പട്ടികയിൽ മൂന്നാം സ്ഥാനത്ത്.

സെപ്തംബർ മാസത്തിൽ കുൽദീപ് തന്റെ പേരിൽ ഒരു വലിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. ഏകദിനത്തിൽ 88 മത്സരങ്ങളിൽ നിന്ന് ഏറ്റവും വേഗത്തിൽ 150 വിക്കറ്റ് തികച്ച ഇന്ത്യൻ സ്പിന്നറായി.ഇതുവരെ 93 മത്സരങ്ങളിൽ നിന്നായി 157 വിക്കറ്റുകൾ നേടിയിട്ടുണ്ട്. കുൽദീപിന്റെ ശരാശരി 25.55 ആണ്.കൂടാതെ 7 തവണ 4 വിക്കറ്റും 2 തവണ 5 വിക്കറ്റും വീഴ്ത്തുകയും നിലവിലെ ലോകകപ്പിലെ 3 മത്സരങ്ങളിൽ നിന്ന് 5 വിക്കറ്റ് വീഴ്ത്തുകയും ചെയ്തിട്ടുണ്ട്.

2021ന്‍റെ അവസാനം അന്താരാഷ്‌ട്ര കരിയർ തന്നെ അനിശ്ചിതത്വത്തിലായ ഒരു ഘട്ടത്തിൽ നിന്നാണ് കുൽദീപിന്‍റെ ഈ അവിശ്വസനീയ തിരിച്ചുവരവ്. വിക്കറ്റിനു പിന്നിൽ നിന്നു നിർദേശം നൽകാൻ എം.എസ്. ധോണി ഇല്ലാതായതോടെ കുൽദീപിന് ഇന്ത്യൻ ടീമിലെ ഇടം തന്നെ നഷ്ടപ്പെട്ടു. നൈറ്റ് റൈഡേഴ്സ് ഒരു ഐപിഎൽ സീസണിൽ മുഴുവനായി റിസർവെ ബെഞ്ചിലിരുത്തി. കഴിഞ്ഞ വർഷം മുതൽ കാണാനാവുന്നത് പുതിയൊരു കുൽദീപ് യാദവിനെയാണ്.

അവിശ്വസനീയമായ ഈ മാറ്റത്തിനു പിന്നിലുള്ള കാരണം ചോദിക്കുന്നവരോട് കുൽദീപിന്‍റെ ബാല്യകാല പരിശീലകൻ പറയുന്ന മറുപടി നിശ്ചയദാർഢ്യം എന്നാണ്.ലോകകപ്പിൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയുടെ പ്രധാന ആയുധം കുൽദീപ് യാദവ് തന്നെയാണ്.ഗൂഗ്ലിയും ഒരേ സ്ഥലത്ത് വീണ്ടും വീണ്ടും പന്തെറിയാനുള്ള കഴിവുമാണ് കുൽദീപിന്റെ പ്രധാന ആയുധം. ഇത് തെറ്റുകൾ വരുത്താൻ ബാറ്ററുകളെ പ്രേരിപ്പിക്കുന്നു. ഈ ലോകകപ്പില്‍ കുല്‍ദീപില്‍നിന്ന് ഇന്ത്യ വലിയ കാര്യങ്ങളാണ് പ്രതീക്ഷിക്കുന്നത് .

Rate this post