‘കേരള ബ്ലാസ്റ്റേഴ്സിന്റെ ആഫ്രിക്കൻ മുത്ത്’ : ബ്ലാസ്റ്റേഴ്സിനായി മിന്നുന്ന പ്രകടനവുമായി കളം നിറയുന്ന ക്വാമി പെപ്ര | Kerala Blasters
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ആവേശ പോരാട്ടത്തില്‍ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പ്പിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ആദ്യം ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷം രണ്ട് ഗോളുകള്‍ മടക്കിയാണ് തട്ടകത്തില്‍ ബ്ലാസ്‌റ്റേഴ്‌സ് വിജയം നേടിയത്. നോഹ് സദൗഹിയും ക്വാമി പെപ്പ്രാഹുമാണ് ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കിയത്. ഈസ്റ്റ് ബംഗാളിനായി വിഷ്ണുവാണ് ആശ്വാസ ഗോള്‍ നേടിയത്.
രണ്ട് മത്സരത്തില്‍ നിന്ന് 3 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. പഞ്ചാബിനെതിരെ സ്റ്റാർട്ടിങ് ഇലവനിൽ ഉണ്ടായിരുന്ന പെപ്ര, ഈസ്റ്റ് ബംഗാളിന് എതിരായ മത്സരത്തിൽ പകരക്കാരനായി ആണ് മൈതാനത്ത് എത്തിയത്. കളിയുടെ 75-ാം മിനിറ്റിൽ സ്പാനിഷ് സ്ട്രൈക്കർ ജീസസ് ജിമ്മിനസിന് പകരം ഘാന ഇന്റർനാഷണൽ കളത്തിൽ എത്തിയപ്പോൾ, അത് കേരള ബ്ലാസ്റ്റേഴ്സിന്റെ ആക്രമണങ്ങൾക്ക് വീര്യം കൂട്ടി. തുടർച്ചയായുള്ള ആക്രമണങ്ങളുടെ ഫലമായി കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ക്വാമി പെപ്ര തന്റെ കരിയറിലെ മൂന്നാമത്തെ ഐഎസ്എൽ ഗോൾ നേടി.
Kwame Peprah hammers home the winner for #KBFC 💥#ISLonJioCinema #ISLonSports18 #JioCinemaSports #LetsFootball #KBFCEBFC pic.twitter.com/eqhhMamhL8
— JioCinema (@JioCinema) September 22, 2024
കഴിഞ്ഞ സീസണിൽ 12 ഐഎസ്എൽ മത്സരങ്ങൾ കളിച്ച പെപ്ര, രണ്ട് ഗോളുകൾ സ്കോർ ചെയ്തിരുന്നു. അതേസമയം, ഈ സീസണിലെ പെപ്രയുടെ ആദ്യ ഐഎസ്എൽ ഗോൾ ആണ് ഈസ്റ്റ് ബംഗാളിന് എതിരെ പിറന്നത് എങ്കിലും, നേരത്തെ ഡ്യുറണ്ട് കപ്പിൽ ഒരു ഹാട്രിക് ഉൾപ്പെടെ നാല് ഗോളുകൾ അദ്ദേഹം നേടിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ ഈ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലെ അഞ്ചാമത്തെ ഗോൾ നേട്ടം ആണ് .ക്വാമി പെപ്ര കഴിഞ്ഞ ദിവസം ആഘോഷിച്ചത്. മാത്രമല്ല, ഗോളുകളും അസിസ്റ്റുകളും ഉൾപ്പെടെ 2024-ൽ 11 ഗോൾ കോൺട്രിബ്യൂഷൻ ക്വാമി പെപ്ര നടത്തിയിട്ടുണ്ട്.
കണക്കുകൾ പരിശോധിച്ചാൽ, ഈ വർഷം (2024) കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതൽ ഗോൾ കോൺട്രിബ്യൂഷൻ നടത്തിയ കളിക്കാരൻ ആണ് ക്വാമി പെപ്ര.കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയ്‌ക്കൊപ്പമുള്ള പെപ്രയുടെ മുൻ സീസണിൽ മന്ദഗതിയിലുള്ള തുടക്കവും നിർഭാഗ്യകരമായ പരിക്കും മൂലം തകർന്നിരുന്നു.തുടക്കത്തിൽ താളം കണ്ടെത്താൻ പാടുപെട്ടതിന് ശേഷം, കലിംഗ സൂപ്പർ കപ്പിനിടെ ഞരമ്പിന് പരിക്കേറ്റ് പുറത്തായി, ഇത് ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) സീസണിൻ്റെ അവസാന പകുതിയിൽ അദ്ദേഹത്തെ ഒഴിവാക്കി.
ബ്ലാസ്റ്റേഴ്‌സ് ഇതിനകം തന്നെ മറ്റ് നിരവധി പരിക്കുകളുമായി പൊരുതുന്ന സമയത്താണ് ഈ പരിക്ക്.2023-ലാണ് ഈ യുവ ആഫ്രിക്കൻ താരത്തെ ഇസ്രായേലി ഫുട്ബോൾ ക്ലബ് ആയ ഹപൗൽ ഹാദേരയിൽ നിന്ന് കേരള ബ്ലാസ്റ്റേഴ്സ് സൈൻ ചെയ്തത്. രണ്ട് വർഷത്തെ കോൺട്രാക്ടിൽ ആണ് ക്വാമി പെപ്രയെ കേരള ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കിയത്. 2023 – 2024 സീസണിൽ 13 മത്സരങ്ങൾ കളിച്ച ക്വാമി പെപ്ര, നാല് ഗോളുകൾ സ്കോർ ചെയ്തു.