‘എല്ലാ ദിവസവും ഫുട്ബോൾ കളിക്കുന്നതും ആസ്വദിക്കുന്നതുമാണ് എന്റെ സന്തോഷം ‘ : ലയണൽ മെസ്സി |Lionel Messi

അർജന്റീന സൂപ്പർ താരം ലയണൽ മെസി മേജർ ലീഗ് സോക്കർ ക്ലബ് ഇന്റർ മയാമിക്കായി മിന്നുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്.വന്നു ഒരു മാസത്തിനുള്ളിൽ തന്നെ നാഷ്‌വില്ലെ എസ്‌സിയെ കീഴടക്കി മയാമിക്ക് ലീഗ് കപ്പ് നേടിക്കൊടുക്കാൻ മെസ്സിക്ക് സാധിച്ചു.അരങ്ങേറ്റം കുറിച്ചിട്ട് ഒരു മാസത്തിന് ശേഷം ഫ്ലോറിഡയിൽ തന്റെ കുടുംബം എത്രത്തോളം പുതിയ ജീവിതം ആസ്വദിക്കുന്നു എന്നതിനെക്കുറിച്ച് മെസ്സി തുറന്നു പറഞ്ഞിരിക്കുകയാണ്.

”ഞങ്ങൾക്ക് പാരീസിൽ രണ്ട് പ്രയാസകരമായ വർഷങ്ങൾ ഉണ്ടായിരുന്നു. കാര്യങ്ങൾ ഞങ്ങൾക്ക് മികച്ചതായിരുന്നില്ല, അത് കഠിനമായിരുന്നു.ഞങ്ങൾ ബാഴ്‌സലോണയിൽ താമസിക്കുമ്പോൾ കാര്യങ്ങൾ എങ്ങനെയായിരുന്നോ അത്പോലെ ദൈനംദിന ജീവിതം ആസ്വദിച്ചും കുട്ടികളും കുടുംബവും സന്തുഷ്ടരായിരുന്നുവെന്ന് ഉറപ്പാക്കാൻ ഞാൻ ആഗ്രഹിച്ചു” മെസ്സി പറഞ്ഞു.

“എല്ലാ ദിവസവും ഫുട്ബോൾ കളിക്കുന്നത് ആസ്വദിക്കാൻ ഞാൻ ആഗ്രഹിച്ചു, അത് സംഭവിക്കുന്നില്ല. വ്യത്യസ്ത കാരണങ്ങളാൽ, ഇത് ഞങ്ങൾക്ക് ഏറ്റവും അനുയോജ്യമായ സ്ഥലമാണെന്ന് ഞങ്ങൾ തീരുമാനിച്ചു, കുറച്ച് സമയം ഇവിടെ ചെലവഴിച്ചതിന് ശേഷം ഞങ്ങൾ മനസിലായി ഇതായിരുന്നു ശരിയായ സ്ഥലം എന്ന് ” മെസി കൂട്ടിച്ചേർത്തു.

“എന്റെ സന്തോഷം എല്ലായ്പ്പോഴും ഫുട്ബോൾ കളിക്കുന്നതിലും ആസ്വദിക്കാൻ കഴിയുന്നതുമായും ബന്ധപ്പെട്ടിരിക്കുന്നു. എനിക്ക് അത് ഇവിടെ തുടരാം, അതാണ് ഞങ്ങൾ വരാൻ തീരുമാനിച്ചതിന്റെ ഒരു കാരണം. എനിക്ക് നഷ്‌ടപ്പെട്ട ആസ്വാദനത്തിന്റെ അനുഭൂതി വീണ്ടും കണ്ടെത്താൻ ഞാൻ ആഗ്രഹിച്ചു. ദേശീയ ടീമിനൊപ്പമുല്ല സമയത്ത് എന്റെ ചില മികച്ച നിമിഷങ്ങൾ ലഭിച്ചു .ഞാൻ എവിടെയാണെന്നും ആരുടെ കൂടെയാണെന്നതും ആസ്വദിക്കുന്നതിന് കാരണമായി.അതേ കാര്യം കണ്ടെത്താനാണ് ഞാൻ ഇവിടെ വന്നത് നന്ദി, ഞാൻ അത് കണ്ടെത്തി “മെസ്സി പറഞ്ഞു.

Rate this post