‘അർജന്റീന ചരിത്രം സൃഷ്ടിക്കുന്നത് തുടരുകയാണ്, ഉറുഗ്വേയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ വിജയം ആവശ്യമായിരുന്നു ‘ : ബ്രസീലിനെതിരെയുള്ള വിജയത്തിന് ശേഷം പ്രതികരണവുമായി ലയണൽ മെസ്സി | Lionel Messi

ലോകകപ്പ് ലാറ്റിനമേരിക്കന്‍ യോഗ്യതാ മത്സരത്തില്‍ ബ്രസീലിനെതിരെ ഒരു ഗോളിന്റെ വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ അര്ജന്റീന നേടിയത്.പ്രതിരോധ നിര താരം നിക്കോളാസ് ഓട്ടാമെന്‍ഡിയാണ് അര്‍ജന്റീനയുടെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 63-ാം മിനുട്ടില്‍ സെല്‍സോ എടുത്ത കോര്‍ണര്‍ കിക്ക് ബ്രസീല്‍ വലയിലെത്തിച്ചാണ് ഓട്ടോമെന്‍ഡി അര്‍ജന്റീനയെ മുന്നിലെത്തിച്ചത്.

ബ്രസീലിന്റെ തുടർച്ചയായ മൂന്നാം തോൽവിയാണിത്.78-ാം മിനിറ്റിൽ ബ്രസീൽ ആരാധകരുടെ പരിഹാസത്തിന്റെയും കരഘോഷത്തിന്റെയും ഇടയിൽ മെസ്സി മൈതാനം വിട്ടു ,അര്ജന്റീന ക്യാപ്റ്റൻ പൂർണ ഫിറ്റായിരുന്നില്ല. മത്സരത്തിന് ശേഷം ബ്രസീലിനെതിരെ വിജയത്തെക്കുറിച്ച് ലയണൽ മെസ്സി സംസാരിച്ചു.

“ഈ സംഘം ചരിത്രം സൃഷ്ടിക്കുന്നത് തുടരുന്നു. ഇന്ന് ഏറ്റവും പ്രധാനപ്പെട്ടതല്ലെങ്കിലും, അത് വളരെ മനോഹരമായിരുന്നു.ഉറുഗ്വേയ്‌ക്കെതിരായ തോൽവിക്ക് ശേഷം ഞങ്ങൾക്ക് ഈ വിജയം ആവശ്യമായിരുന്നു. കോപ്പ അമേരിക്ക ഫൈനലിന് സമാനമായി കടുത്ത മത്സരമായിരിക്കും ഇതെന്ന് ഞങ്ങൾക്കറിയാമായിരുന്നു. അവർ വളരെയധികം പ്രസ് ചെയ്തു , ഞങ്ങൾക്കെതിരെ ഉയർന്ന സമ്മർദ്ദം ചെലുത്തി , പന്ത് കൂടുതൽ സമയം കൈവശം വയ്ക്കുന്നത് ഞങ്ങൾക്ക് ബുദ്ധിമുട്ടായിരുന്നു “മെസിപറഞ്ഞു .

“കോപ്പ ലിബർട്ടഡോർസിലെന്നപോലെ അവർ “അവർ എങ്ങനെയാണ് ആളുകളെ അടിക്കുന്നതെന്ന് ഞങ്ങൾ കണ്ടു, അത് ഇതിനകം ലിബർട്ടഡോർസ് ഫൈനലിൽ സംഭവിച്ചു. കളിയേക്കാൾ അവർ ശ്രദ്ധിച്ചത് അതിലായിരുന്നു. ഞങ്ങൾ ലോക്കർ റൂമിലേക്ക് പോയി, കാരണം എല്ലാം ശാന്തമാക്കാനുള്ള ഏറ്റവും നല്ല മാർഗമാണിത്, ഒരു ദുരന്തം സംഭവിക്കുന്നത് ഒഴിവാക്കാമായിരുന്നു .ഞങ്ങൾ ഒരു കുടുംബമാണ്. സാഹചര്യം കൂടുതൽ ശാന്തമാക്കാൻ ഞങ്ങൾ കളിക്കാൻ തീരുമാനിച്ചു.”മത്സരത്തിന് മുമ്പ് ബ്രസീലിയൻ പോലീസ് അർജന്റീന ആരാധകരെ ആക്രമിച്ചതിനെക്കുറിച്ച് മെസ്സി പറഞ്ഞു.

ഗ്യാലറിയിൽ ആരാധകർ തമ്മിലടിച്ചതോടെ മത്സരം അരമണിക്കൂറോളം വൈകി യാണ് ആരംഭിച്ചത്.സംഘർഷത്തെ തുടർന്ന് മെസ്സിയും സംഘവും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങിയിരുന്നു. പൊലീസ് ഇടപെട്ട് ആരാധകരെ ശാന്തരാക്കിയതോടെയാണ് ടീം കളത്തിലേക്ക് മടങ്ങിയെത്തി കളി ആരംഭിച്ചത്.ഇന്ത്യൻ സമയം രാവിലെ ആറിന് ആരംഭിക്കേണ്ടിയിരുന്ന മത്സരം, 6.30ഓടെയാണ് ആരംഭിച്ചത്.

4/5 - (1 vote)