ഇന്റർ മയാമിക്കായി മിന്നുന്ന ഫോമിൽ കളിക്കുന്ന ലയണൽ മെസ്സി | Lionel Messi

മേജർ ലീഗ് സോക്കറിൽ ഇന്റർ മയാമിക്ക് വേണ്ടി അര്ജന്റീന സൂപ്പർതാരം ലയണൽ മെസ്സി തന്റെ മിന്നുന്ന ഫോം തുടരുന്ന കഴച്ചയാണ് കാണാൻ സാധിക്കുന്നത്. പരിക്ക് മൂലം കുറച്ച് മത്സരങ്ങൾ നഷ്ടപ്പെട്ടെങ്കിലും കളിച്ച കളിയിൽ എല്ലാം ഗോളും അസിസ്റ്റുമായി മെസി തന്റെ സാനിധ്യം അറിയിച്ചു. മെസ്സിയുടെ അഭാവത്തിൽ ഒന്നിലധിലധികം മത്സരങ്ങളിൽ ഇന്റർ മയാമി പരാജയപ്പെടുകയും ചെയ്തു.

നാഷ്‌വില്ലയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകളുടെ വിജയമാണ് മയാമി സ്വന്തമാക്കിയത്. ഇരട്ട ഗോളും അസിസ്റ്റുമായി സൂപ്പര്‍ താരം ലയണല്‍ മെസ്സി തിളങ്ങിയ മത്സരത്തില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സും മയാമിക്ക് വേണ്ടി ലക്ഷ്യം കണ്ടു.11-ാം മിനിറ്റില്‍ സുവാരസിന്റെ പാസിൽ നിന്നും ലയണൽ മെസ്സി മയാമിയുടെ ആദ്യ ഗോൾ നേടിയത്. മെസിയുടെ ലീഗിലെ ആറാം ഗോളായിരുന്നു ഇത്.തൊട്ടുപിന്നാലെ രണ്ടാം ഗോൾ നേടിയെന്ന് തോന്നിയെങ്കിലും അദ്ദേഹത്തിൻ്റെ ഷോട്ട് പോസ്റ്റിൽ തട്ടി.

39-ാം മിനിറ്റില്‍ സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സ് മയാമിയെ മുന്നിലെത്തിച്ചു. ലയണൽ മെസ്സിയുടെ അസ്സിസ്റ്റിൽ നിന്നന്വ സ്പാനിഷ് താരം ഗോൾ കണ്ടെത്തിയത്. മെസ്സിയുടെ ലീഗിലെ ആറാം അസ്സിസ്റ്റ് ആയിരുന്നു അത്. മെസ്സിയുടെ കോര്‍ണര്‍ കിക്കില്‍ നിന്ന് ഒരു ഹെഡറിലൂടെയാണ് ബുസ്‌ക്വെറ്റ്‌സ് ഗോളടിച്ചത്. മത്സരത്തിന്റെ 81-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി മാറ്റി മെസ്സി മയാമിയുടെ വിജയം ഉറപ്പിച്ചു. മെസ്സിയുടെ ഈ സീസണിലെ ഏഴാം ഗോളായിരുന്നു അത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് ഇൻ്റർ മിയാമി മത്സരത്തിൽ വിജയിച്ചത്.വിജയത്തോടെ പത്ത് മത്സരങ്ങളില്‍ നിന്ന് 18 പോയിന്റുമായി ഒന്നാമതെത്താന്‍ മയാമിക്ക് കഴിഞ്ഞു.

എംഎൽഎസിൽ ഈ സീസണിൽ ഇതുവരെ ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്. ഹാംസ്ട്രിംഗ് പരിക്ക് മിയാമിയുടെ ഇതുവരെയുള്ള 10 ലീഗ് മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രം കളിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഗോൾ സംഭാവനകളിൽ അദ്ദേഹം മുന്നിലാണ്.2016 ന് ശേഷം ഒരു സീസണിൽ തൻ്റെ ആദ്യ ആറ് MLS ഗെയിമുകളിൽ ഓരോ ഗോൾ സംഭാവനയും രേഖപ്പെടുത്തുന്ന ആദ്യ കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഈ സീസണിൽ മൊത്തം മയാമിക്കായി 9 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

Rate this post