ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഇന്ത്യയിലേക്ക്. ഈ വർഷം ഒക്ടോബറിൽ മെസിയും അർജന്റീന ദേശീയ ടീമും ഇന്ത്യയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.14 വർഷങ്ങൾക്ക് ശേഷമാണ് ലയണൽ മെസി ഇന്ത്യയിലെത്തുന്നത്. 2011 ലാണ് മെസ്സി അവസാനമായി ഇന്ത്യയിലെത്തിയത്.
കഴിഞ്ഞ വർഷം നവംബറിൽ കേരള കായിക മന്ത്രി വി. അബ്ദുറഹ്മാൻ അർജന്റീന ടീം കേരളം സന്ദർശിക്കുമെന്നും കൊച്ചിയിൽ രണ്ട് സൗഹൃദ മത്സരങ്ങൾ കളിക്കുമെന്നും പ്രഖ്യാപിച്ചു.എച്ച്എസ്ബിസി ഇന്ത്യ അർജന്റീനിയൻ ടീമിന്റെ ഔദ്യോഗിക പങ്കാളിയായി മാറിയതിന് പിന്നാലെയാണ് മെസിയുടെ വരവിനെ കുറിച്ചുള്ള വാർത്തകൾ വീണ്ടും പുറത്തുവരുന്നത്. ഇന്ത്യൻ ഫുട്ബോളുമായി സഹകരിച്ചും അതിനെ പ്രോത്സാഹിപ്പിച്ചും മത്സരം കളിക്കാൻ അർജന്റീയും മെസിയും ഒക്ടോബറിൽ എത്തുമെന്നാണ് അവർ പ്രഖ്യാപിച്ചിരിക്കുന്നത്.
Messi in India!
— Sportstar (@sportstarweb) March 26, 2025
Football fans in India will have another glimpse of Lionel Messi and his Argentine team in an exhibition match in Kerala in October, 14 years after the World Cup-winning captain first visited the country.
Details: https://t.co/x0bGHklrbH | #Messi #football pic.twitter.com/Q4qm6WgEbb
“ഈ പങ്കാളിത്തത്തിന് കീഴിൽ, ഇതിഹാസ താരം ലയണൽ മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ദേശീയ ഫുട്ബോൾ ടീം 2025 ഒക്ടോബറിൽ ഒരു അന്താരാഷ്ട്ര പ്രദർശന മത്സരത്തിനായി ഇന്ത്യ സന്ദർശിക്കും,” എച്ച്എസ്ബിസി ഇന്ത്യയുടെ ഒരു പ്രസ്താവനയിൽ പറയുന്നു.”2026 ലോകകപ്പ് യോഗ്യതാ ഫൈനൽ മത്സരങ്ങൾക്ക് മുന്നോടിയായി 2025 ലെ മത്സര സീസൺ ഉൾക്കൊള്ളുന്ന തരത്തിൽ ഇന്ത്യയ്ക്കും സിംഗപ്പൂരിനുമായി ഒരു പുതിയ ഒരു വർഷത്തെ പങ്കാളിത്തത്തിൽ ഒപ്പുവെച്ചതായി അർജന്റീന ഫുട്ബോൾ അസോസിയേഷനും (എഎഫ്എ) എച്ച്എസ്ബിസിയും ഇന്ന് പ്രഖ്യാപിച്ചു.”2011 സെപ്റ്റംബറിൽ കൊൽക്കത്തയിൽ വെനിസ്വേലയ്ക്കെതിരെ ലോകകപ്പ് യോഗ്യതാ മത്സരം കളിച്ചപ്പോഴാണ് മെസ്സിയുടെ ആദ്യ ഇന്ത്യാ യാത്ര. സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ അർജന്റീന 1-0 ന് വിജയം നേടി.
“ഫുട്ബോൾ ലോകത്തിലെ ഏറ്റവും ആദരണീയമായ ടീമുകളിൽ ഒന്നുമായി ഞങ്ങൾ കൈകോർക്കുമ്പോൾ, ആരാധകർക്കും ഉപഭോക്താക്കൾക്കും മറക്കാനാവാത്ത അനുഭവങ്ങൾ സൃഷ്ടിക്കാനും 2026 ലോകകപ്പിലേക്കുള്ള അർജന്റീന ടീമിനെ പിന്തുണയ്ക്കാനും ഞങ്ങൾ ആഗ്രഹിക്കുന്നു.”ഇന്റർനാഷണൽ വെൽത്ത് ആൻഡ് പ്രീമിയർ ബാങ്കിംഗ് എച്ച്എസ്ബിസി ഇന്ത്യയുടെ തലവൻ സന്ദീപ് ബത്ര പറഞ്ഞു.ലോകകപ്പ് നേട്ടത്തിന് പിന്നാലെ ഇന്ത്യയിൽ സൗഹൃദ മത്സരത്തിന് തയ്യാറാണെന്ന് നേരത്തെ അർജന്റീന ഫുട്ബോൾ അസോസിയേഷൻ അറിയിച്ചെങ്കിലും ഭരിച്ച ചിലവ് ചൂണ്ടിക്കാട്ടി ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ ഈ ക്ഷണം നിരസിക്കുകയായിരുന്നു.
#news l Lionel Messi & Team Argentina are coming to India! 🇮🇳⚽
— The Bridge (@the_bridge_in) March 26, 2025
The World Cup champions will play an exhibition match in Kerala this October, marking Messi’s return to India after 14 years! 🔥🏟️ #Messi #Argentina #FootballIndia #Kerala pic.twitter.com/XpJUP7BAYn
എന്നാൽ ഇത് ഏറ്റെടുത്ത കേരളം അര്ജന്റീന ഫുട്ബോള് അസോസിയേഷന് പ്രസിഡന്റ് ക്ലോഡിയോ ടാപിയക്ക് കത്തയച്ചു. അതാണ് മെസിയുടെ സന്ദർശനത്തിലേക്ക് എത്തി നിൽക്കുന്നത്.ഇന്ത്യയിലും സിംഗപ്പൂരിലും പുതിയ അവസരങ്ങൾ തുറക്കുന്നതാണ് എച്ച്.എസ്.ബി.സിയുമായുള്ള കരാറെന്ന് അർജന്റീന ഫുട്ബാൾ അസോസിയേഷൻ പ്രസിഡന്റ് ക്ലൗഡിയോ ഫാബിയൻ താപിയ പറഞ്ഞു. അർജന്റീന ഫുട്ബാൾ ടീമിന്റെ പുതിയ പാർട്ണറായ എച്ച്.എസ്.ബി.സിയെ സ്വാഗതം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.