‘ബ്രസീലിൽ തുടരും’ : ലൂയി സുവാരസ് ലയണൽ മെസ്സിയുടെ ഇന്റർ മിയാമിയിലേക്കില്ല |Luis Suarez’

ഇന്റർ മിയാമിയിൽ തന്റെ സുഹൃത്ത് ലൂയിസ് സുവാരസുമായി വീണ്ടും ഒന്നിക്കാമെന്ന ലയണൽ മെസ്സിയുടെ പ്രതീക്ഷകൾ തകർത്ത് ഗ്രെമിയോ കോച്ച് റെനാറ്റോ പോർട്ടലുപ്പി. ഇന്റർ മിയാമിയിൽ മെസ്സിക്കൊപ്പം ചേരുമെന്ന് മുൻ ലിവർപൂൾ താരം പ്രതീക്ഷിച്ചിരുന്നു.

ബ്രസീലിയൻ കപ്പ് സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ഫ്ലെമെംഗോയ്‌ക്കെതിരെ ഗ്രെമിയോ 2-0 ന് തോറ്റതിനെത്തുടർന്ന് സുവാരസിനെ ഇന്റർ മിയാമിയിലേക്ക് മാറ്റുമെന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ടിവിയിൽ റെനാറ്റോ നിർണായക പ്രസ്താവന നടത്തി. ഗ്രെമിയോയുടെ ആരാധകർക്കിടയിൽ ആദരണീയനായ ഒരു വ്യക്തിയെന്ന നിലയിൽ ടീമിൽ ടീമിന് സുവാരസിന്റെ പ്രാധാന്യം കോച്ച് ഊന്നിപ്പറഞ്ഞു.മാറ്റമുണ്ടാക്കാനുള്ള അദ്ദേഹത്തിന്റെ കഴിവിനെ പ്രശംസിക്കുകയും ചെയ്തു.

“ലൂയിസ് സുവാരസ് ഞങ്ങൾക്ക് വളരെ പ്രധാനമാണ്,അദ്ദേഹം ഒരു മാറ്റമുണ്ടാക്കുന്നു.അദ്ദേഹം ഡിസംബർ വരെ ഞങ്ങളോടൊപ്പം ഉണ്ടാകും.അത് ഞങ്ങൾക്കും കളിക്കാരനും മനസ്സമാധാനം നൽകുന്നു” പരിശീലകൻ സ്പോർട്ട് ടിവിയോട് പറഞ്ഞു.ഇന്റർ മിയാമിയിൽ തന്റെ മുൻ ബാഴ്‌സലോണ ടീമംഗങ്ങളായ മെസ്സി, സെർജിയോ ബുസ്‌ക്വെറ്റ്‌സ്, ജോർഡി ആൽബ എന്നിവരോടൊപ്പം ചേരാൻ ഗ്രെമിയോയോട് സുവാരസ് അനുമതി ആവശ്യപ്പെട്ടതായി അഭ്യൂഹമുണ്ടായിരുന്നു.

എന്നിരുന്നാലും 2024 അവസാനം വരെ സുവാരസ് ബ്രസീൽ ടീമുമായി ബന്ധമുള്ളതിനാൽ കരാർ സാഹചര്യം ഒരു വെല്ലുവിളി ഉയർത്തി.തുടക്കത്തിൽ, സുവാരസിനെ വിട്ടുകൊടുക്കാൻ ഏകദേശം 10 ദശലക്ഷം ഡോളർ നഷ്ടപരിഹാരമായി ഗ്രെമിയോ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇപ്പോൾ 2023 അവസാനം വരെ അദ്ദേഹം ബ്രസീലിൽ തുടരുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചു.32 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും ഒമ്പത് അസിസ്റ്റുകളും നേടിയ സുവാരസ് ബ്രസീലിൽ മികച്ച ഫോമിലാണ്.ഇന്റർ മിയാമിയുമായി കരാർ ഉറപ്പിക്കുന്നതിനായി ജനുവരി മുതൽ ക്ലബിൽ നിന്ന് സമ്പാദിച്ച മുഴുവൻ വേതനവും തിരികെ നൽകാമെന്ന് സുവാരസ് വാഗ്ദാനം ചെയ്തിരുന്നു.

5/5 - (1 vote)