സൊട്ടിരിയോക്ക് പകരം ഓസ്ട്രേലിയൻ ഫോർവേഡിനെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്‌സ് |Kerala Blasters

പരിശീലനത്തിനിടയിൽ പരിക്കേറ്റ വിദേശ താരം ജോഷുവാ സോറ്റിരിയോയ്ക്ക് പകരക്കാനായി ഓസ്‌ട്രേലിയയിൽ നിന്നും തന്നെ പുതിയൊരു താരത്തെ ടീമിലെത്തിച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്.

എ ലീഗ് ക്ലബ് ആയ പെരുത്ത ഗ്ലോറി താരം റയാൻ വില്യംസിനെയാണ് ബ്ലാസ്റ്റേഴ്‌സ് സ്വന്തകമാക്കിയത്.29 കാരനായ റയാൻ വില്യംസ് വിങ്ങറായും സെൻട്രൽ ഫോർവെർഡായും കളിക്കാൻ കെൽപ്പുള്ള താരമാണ്. ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ ഫുൾഹാം അടക്കം നിരവധി ഇംഗ്ലീഷ് ക്ലബ്ബുകൾക്ക് വേണ്ടി താരം ബൂട്ട് കെട്ടിയിട്ടുണ്ട്. ഓസ്‌ട്രേലിയൻ ദേശീയ ടീമിനായി ഒരു മത്സരം കളിച്ചിട്ടുണ്ട്.

മൂന്ന് തവണ റണ്ണേഴ്‌സ് അപ്പായ കേരള ബ്ലാസ്റ്റേഴ്‌സ് എ-ലീഗ് ടീമായ ന്യൂകാസിൽ ജെറ്റ്‌സിൽ നിന്ന് ഓസ്‌ട്രേലിയൻ സ്‌ട്രൈക്കറായ ജൗഷുവ സോട്ടിരിയോയെ ഒന്നിലധികം വർഷത്തെ കരാറിൽ സ്വാന്തമാക്കിയത്.ബ്ലാസ്റ്റേഴ്സിന്റെ പ്രീ-സീസൺ ക്യാമ്പിൽ ചേർന്ന അദ്ദേഹം വരാനിരിക്കുന്ന ഡ്യൂറൻഡ് കപ്പിനായി തയ്യാറെടുക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് പരിക്കേൽക്കുന്നത്.

കണങ്കാലിന് ഗുരുതരമായി പരിക്കേറ്റ ജൗഷുവ ശസ്ത്രക്രിയയ്ക്ക് വിധേയനാവുകയും ചെയ്തു. ഓസ്‌ട്രേലിയൻ കുറഞ്ഞത് 2024 വരെ കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കും.

Rate this post