വിരാട് കോഹ്‌ലിയെ വീണ്ടും ആർസിബി ക്യാപ്റ്റനാക്കുക ,ഏറ്റവും കുറഞ്ഞത് പോരാട്ടമെങ്കിലും കാണാം’ : ഹർഭജൻ സിംഗ് | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു കഠിനമായ സമയത്തിലൂടെയാണ് കടന്നുപോകുന്നത്. ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ടീം അഞ്ച് മത്സരങ്ങളിൽ നിന്ന് നാല് തുടർച്ചയായ തോൽവികൾ നേരിട്ടു, ആർസിബി രജിസ്റ്റർ ചെയ്ത ഏക ജയം പഞ്ചാബ് കിംഗ്സിനെതിരെയാണ്.

വിരാട് കോഹ്‌ലി, ഗ്ലെൻ മാക്‌സ്‌വെൽ തുടങ്ങിയ താരങ്ങൾ ടീമിലുണ്ടെങ്കിലും സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ അവർക്ക് സാധിക്കുന്നില്ല.കഴിഞ്ഞ മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു 7 വിക്കറ്റിന് തോറ്റപ്പോൾ ടീമിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നു വന്നു.മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ക്യാപ്റ്റൻസി മാറ്റത്തെക്കുറിച്ച് ബെംഗളൂരു ടീം മാനേജ്‌മെൻ്റ് ചിന്തിക്കണമെന്നും വിരാട് കോഹ്‌ലിക്ക് വീണ്ടും ടീമിൻ്റെ നിയന്ത്രണം നൽകണമെന്നും നിർദ്ദേശിച്ചു.

വിരാട് കോഹ്‌ലി ആർസിബിയുടെ ക്യാപ്റ്റനായാൽ പോരാട്ടമെങ്കിലും ഉണ്ടാകുമെന്ന് ഹർഭജൻ സിംഗ് പറഞ്ഞു. ഓരോ കളിക്കാരനിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കുക എന്നതാണ് ഒരു ക്യാപ്റ്റൻ്റെ ഏറ്റവും പ്രധാനപ്പെട്ട റോൾ എന്നും അദ്ദേഹം പറഞ്ഞു.

“ഞാൻ പറയുന്നത് വിരാട് കോലിയെ വീണ്ടും ക്യാപ്റ്റനാക്കുക എന്നാണ്. കുറഞ്ഞത് ഒരു പോരാട്ടമെങ്കിലും കാണാന്‍ കഴിയും. തന്‍റെ കളിക്കാരെ അതിന് പ്രേരിപ്പിക്കുന്ന താരമാണ് വിരാട് കോലി. അദ്ദേഹത്തെ ക്യാപ്റ്റനാക്കുക. ഈ ടീം പൊരുതി ജയിക്കും” ഹർഭജൻ പറഞ്ഞു.

Rate this post