ടി20 ചരിത്രത്തിൽ ആദ്യമായി , അപൂർവ റെക്കോർഡിന് സാക്ഷ്യം വഹിച്ച് മുംബൈ ഇന്ത്യൻസ് ആർസിബി മത്സരം | IPL2024

ഇന്ത്യൻ പ്രീമിയർ ലീഗിലെ 25-ാം മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ മുംബൈ ഇന്ത്യൻസ് രണ്ടാം ജയം സ്വന്തമാക്കി. ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവരുടെ അർധസെഞ്ചുറികളുടെ പിൻബലത്തിൽ ആയിരുന്നു മുംബൈയുടെ വിജയം.സീസണിലെ മോശം തുടക്കത്തിന് ശേഷം തുടർച്ചയായ വിജയങ്ങൾ നേടിയിരിക്കുകയാണ് ഹർദിക് പാണ്ട്യയുടെ നേതൃത്വത്തിലുള്ള മുംബൈ.

അതിനിടെ ടി20 ക്രിക്കറ്റ് ചരിത്രത്തിൽ ഇതുവരെ കാണാത്ത റെക്കോർഡിനാണ് കളി സാക്ഷ്യം വഹിച്ചത്.ആദ്യ ഇന്നിംഗ്‌സിൽ മൂന്ന് അർദ്ധ സെഞ്ച്വറികളും ജസ്പ്രീത് ബുംറയുടെ അഞ്ച് വിക്കറ്റ് നേട്ടവും ഉൾപ്പെഡി ആർസിബി 96 റൺസ് നേടിയപ്പോൾ വാങ്കഡെയിൽ ഒരു അപൂർവ നാഴികക്കല്ല് അരങ്ങേറി. ഫാഫ് ഡു പ്ലെസിസ് (61), രജത് പട്ടീദാർ (50), ദിനേഷ് കാർത്തിക് (53) എന്നിവരുടെ അർധ സെഞ്ചുറികളുടെ പിൻബലത്തിൽ ആർസിബി 196 റൺസെടുത്തു.ബുംറ തൻ്റെ നാല് ഓവറിൽ 21 റൺസ് വഴങ്ങി അഞ്ചു വിക്കറ്റുകൾ നേടി.21 വർഷം പഴക്കമുള്ള ടി20 ക്രിക്കറ്റിൻ്റെ ചരിത്രത്തിൽ ഒരേ ഇന്നിംഗ്‌സിൽ മൂന്ന് ബാറ്റർമാർ അമ്പതിലധികം റൺസ് നേടുകയും ഒരു ബൗളർ ഫിഫർ നേടുകയും ചെയ്യുന്ന ആദ്യ സംഭവമായി ഇത് മാറി എന്നത് ശ്രദ്ധേയമാണ്.

2005 ഫെബ്രുവരി 17 ന് ന്യൂസിലൻഡും ഓസ്‌ട്രേലിയയും തമ്മിൽ ആദ്യ ടി20 ഇന്റർനാഷണൽ മത്സരം നടക്കുന്നത്.ആദ്യത്തെ ടി20 മത്സരം 2003 ജൂൺ 13 ന് നടന്നു.റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഉയര്‍ത്തിയ 197 റണ്‍സ് വിജയലക്ഷ്യം വെറും 15.3 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മുംബൈ മറികടന്നു.സീസണില്‍ മുംബൈയുടെ രണ്ടാം ജയവും ആര്‍സിബിയുടെ അഞ്ചാം തോല്‍വിയുമാണിത്.

34 പന്തില്‍ നിന്ന് അഞ്ചു സിക്സും ഏഴ് ഫോറുമടക്കം 69 റണ്‍സ് എടുത്ത ഇഷാനാണ് ടീമിന്റെ ടോപ് സ്‌കോറര്‍. രോഹിത് 24 പന്തില്‍ നിന്ന് മൂന്നു വീതം സിക്സും ഫോറുമടക്കം 38 റണ്‍സെടുത്തു.19 പന്തുകള്‍ മാത്രം കളിച്ച സൂര്യ നാല് സിക്സും അഞ്ച് ഫോറുമടക്കം 52 റണ്‍സ് ആണ് അടിച്ചുകൂട്ടി.

Rate this post