മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് വോൾവ്സ് : ഓൾഡ് ട്രാഫൊഡിൽ തോൽവിയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : വമ്പൻ ജയവുമായി ആഴ്‌സണൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ മാഞ്ചസ്റ്റർ സിറ്റിയുടെ അപരാജിത കുതിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ് വോൾവ്സ്. ഒന്നിനെതിരെ രണ്ടു ഗോളുകളുടെ വിജയമാണ് വോൾവ്സ് ഇന്ന് നേടിയത്. മാഞ്ചസ്റ്റർ സിറ്റിയുടെ മുന്നേറ്റത്തോടെയാണ് ഇന്ന് മത്സരം ആരംഭിച്ചത്, ആറാം മിനുട്ടിൽ തന്നെ എർലിംഗ് ഹാലാൻഡിന് ഗോളവസരം ലഭിച്ചെങ്കിലും മുതലാക്കാനായില്ല.

13 ആം മിനുട്ടിൽ മാഞ്ചസ്റ്റർ സിറ്റിയുടെ പോർച്ചുഗീസ് പ്രതിരോധ താരം റൂബൻ ഡയസിന്റെ നിർഭാഗ്യകരമായ ഒരു സെൽഫ് ഗോളിൽ വോൾവ്സ് ലീഡ് നേടി. 58 ആം മിനുട്ടിൽ തകർപ്പൻ ഫ്രീകിക്കിൽ നിന്നും അർജന്റീനിയൻ സ്‌ട്രൈക്കർ ജൂലിയൻ അൽവാരസ് മാഞ്ചസ്റ്റർ സിറ്റിയെ ഒപ്പമെത്തിച്ചു. എന്നാൽ 66 ആം മിനുട്ടിൽ മാത്യൂസ് കുൻഹയുടെ പാസിൽ നിന്നും ഹീ-ചാൻ ഹ്വാങ് വോൾവ്‌സിന്റെ രണ്ടാം ഗോൾ നേടി. ആവാസ മിനിറ്റുകളിൽ സമനില ഗോളിനായി സിറ്റി കിണഞ്ഞു ശ്രമിച്ചെങ്കിലും വോൾവ്സ് പ്രതിരോധം തകർക്കാൻ സാധിച്ചില്ല.ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ സിറ്റി ലീഗിലെ ആദ്യ പരാജയം ഏറ്റുവാങ്ങി.

മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ ഒരു ഗോളിന് ക്രിസ്റ്റൽ പാലസ് പരാജയപ്പെടുത്തി.ഓൾഡ് ട്രാഫൊഡിൽ നടന്ന മത്സരത്തിൽ 25 ആം മിനുട്ടിൽ ജോക്കിം ആൻഡേഴ്സൺ നേടിയ ഗോളിനായിരുന്നു ക്രിസ്റ്റൽ പാലസിന്റെ ജയം. ലീഗിലെ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ നാലാമത്തെ തോൽവിയാണിത്. 7 മത്സരങ്ങളിൽ നിന്നും 9 പോയിന്റുമായി 10 ആം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് .സമനില ഗോൾ നേടാൻ മാഞ്ചസ്റ്റർ യുണൈറ്റഡിന് നിരവധി അവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും മുതലാക്കാൻ സാധിച്ചില്ല.

മറ്റൊരു മത്സരത്തിൽ ആഴ്‌സണൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് ബോൺമൗത്തിനെ പരാജയപ്പെടുത്തി.ബുക്കയോ സാക്ക (17′) മാർട്ടിൻ ഒഡെഗാർഡ് (44′ പെനാൽറ്റി ) കായ് ഹാവെർട്‌സ് (53′ പെനാൽറ്റി) ബെൻ വൈറ്റ് (90’+3′) എന്നിവരാണ് ആഴ്സണലിനായി ഗോളുകൾ നേടിയത്.ജയത്തോടെ 7 മത്സരങ്ങളിൽ നിന്നും 17 പോയിന്റ് നേടിയ ആഴ്‌സണൽ മഞ്ചെസ്റ്റെർ സിറ്റിക്ക് പിന്നിൽ രണ്ടാം സ്ഥാനത്താണ്.

Rate this post