പിന്നിൽ നിന്നും തിരിച്ചടിച്ച് തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് : ആഴ്സണലിന്‌ സമനില കുരുക്ക്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തകർപ്പൻ ജയവുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റിനെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെടുത്തിയത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷം മൂന്നു ഗോൾ നേടിയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കരസ്ഥമാക്കിയത്. ആദ്യ നാല് മിനുട്ടിനുള്ളിൽ തന്നെ രണ്ടു ഗോളുകൾ നേടിയ നോട്ടിങ്ഹാം മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഞെട്ടിച്ചിരുന്നു. എന്നാൽ ശക്തമായി തിരിച്ചു വന്ന യുണൈറ്റഡ് ബ്രൂണോ ഫെര്ണാണ്ടസ്ന്റെ പെനാൽറ്റി ഗോളിൽ വിജയം നേടുകയായിരുന്നു.

രണ്ടാം മിനുട്ടിൽ ഒരു ഹെഡ്ഡറിലൂടെ മോർഗൻ ഗിബ്സ്-വൈറ്റ് കൊടുത്ത പാസിൽ നിന്നും തായ്വോ അവോണിയി നോട്ടിംഗ്ഹാം ഫോറസ്റ്റിനെ മുന്നിലെത്തിച്ചു. ആദ്യ ഗോളിന്റെ ഷോക്കിൽ നിൽക്കുമ്പോൾ രണ്ടു മിനുട്ടിനു ശേഷം യുണൈറ്റഡ് വലയിലെ വീണ്ടും നോട്ടിങ്ഹാം പന്തെത്തിച്ചു.വില്ലി ബോളിയാണ് നോട്ടിങ്ഹാമിന്റെ ഗോൾ നേടിയത്. 11 ആം മിനുട്ടിൽ ക്രിസ്റ്റ്യൻ എറിക്സൻ കൊടുത്ത പാസിൽ നിന്നുള്ള ബ്രൂണോ ഫെർണാണ്ടസിന്റെ ഷോട്ട് കീപ്പർ രക്ഷപെടുത്തി.17 ആം മിനുട്ടിൽ മാർക്കസ് റാഷ്ഫോർഡ് കൊടുത്ത പാസിൽ നിന്നും ക്രിസ്റ്റ്യൻ എറിക്സൻ യൂണൈറ്റഡിനായി ഒരു ഗോൾ മടക്കി.

അതിനു പിന്നാലെ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഗോൾ നേടാൻ രണ്ടു അവസരങ്ങൾ ലഭിച്ചെങ്കിലും മുതലാക്കാനായില്ല. 52 ആം മിനുട്ടിൽ ബ്രൂണോ ഫെർണാണ്ടസ് കൊടുത്ത ഹെഡ്ഡഡ് അസിസ്റ്റിൽ നിന്നും കാസെമിറോ യുണൈറ്റഡിന്റെ സമനില ഗോൾ നേടി. 68 ആം മിനുട്ടിൽ ബ്രൂണോയെ ഫൗൾ ചെയ്തതിനു ജോ വോറൽ ചുവപ്പ് കാർഡ് കണ്ട പുറത്തായി. 76 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിയിൽ നിന്നും ഗോൾ നേടി ബ്രൂണോ ഫെർണാണ്ടസ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തിരിച്ചു വരവ് പൂർത്തിയാക്കി.ഇതോടെ യുണൈറ്റഡിന് മൂന്നു മത്സരങ്ങളിൽ നിന്നും 6 പോയിന്റായി.

മറ്റൊരു മത്സരത്തിൽ ആഴ്‌സനലിനെ ഫുൾഹാം സമനിലയിൽ തളച്ചു .ഇരു ടീമുകളും രണ്ടു ഗോളുകൾ വീതമാണ് മത്സരത്തിൽ നേടിയത്. മത്സരത്തിന്റെ ഒന്നാം മിനുട്ടിൽ തന്നെ ആന്ദ്രെസ് പെരേരയിലൂടെ ലീഡ് നേടി ഫുൾഹാം ആഴ്‌സനലിനെ ഞെട്ടിച്ചു. എന്നാൽ 70 ആം മിനുട്ടിൽ പെനാൽറ്റിയിൽ നിന്നും നേടിയ ഗോളിൽ സക ആഴ്‌സനലിനെ ഒപ്പമെത്തിച്ചു. രണ്ടു മിനുട്ടിനു ശേഷം എഡ്ഡി എൻകെറ്റിയ ആഴ്‌സനലിനെ മുന്നിലെത്തിച്ചു.

83 ആം മിനുട്ടിൽ ഫുൾഹാം താരം കാൽവിൻ ബാസിക്ക് ചുവപ്പ് കാർഡ് കണ്ട് പുറത്തായി. എന്നാൽ ശക്തമായി തിരിച്ചടിച്ച ഫുൾഹാം ജോവോ പാൽഹിൻഹയുടെ ഗോളിൽ സമനില പിടിച്ചു.ആവാസ മിനിറ്റുകളിൽ വിജയ ഗോൾ നേടാൻ ആഴ്‌സണൽ കിണഞ്ഞു ശ്രമിച്ചെങ്കിലും ഫുൾഹാം പ്രതിരോധം തകർക്കാൻ സാധിച്ചില്ല.

Rate this post