എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ ഗോളുമായി മെസ്സി , ഇന്റർ മയാമിക്ക് തകർപ്പൻ ജയം |Inter Miami |Lionel Messi

എംഎൽഎസിലെ അരങ്ങേറ്റ മത്സരത്തിൽ തകർപ്പൻ ഗോളോടെ കൂടി ഇന്റർ മയമിയെ വിജയത്തിലെത്തിച്ച് സൂപ്പർ താരം ലയണൽ മെസ്സി. ന്യൂ യോർക്ക് റെഡ് ബുൾസിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപെടുത്തിയായത്.

പകരക്കാരനായി ഇറങ്ങിയ ലയണൽ മെസ്സി 89 ആം മിനുട്ടിലാണ് മയാമിക്കായി ഗോൾ നേടിയത്.ആദ്യ പകുതിയിൽ ഡീഗോ ഗോമസ് മയാമിയെ മുന്നിലെത്തിച്ചിരുന്നു.ആദ്യ ഇലവനിൽ മെസ്സി സ്ഥാനം പിടിച്ചില്ലെങ്കിലും മത്സരത്തിന്റെ തുടക്കം മുതൽ മയാമിയുടെ ആധിപത്യമാണ് മത്സരത്തിൽ കാണാൻ സാധിച്ചത്.

37 ആം മിനുട്ടിൽ ഒരു ഡിഫ്ലെക്‌ഡ് ഫ്രീ കിക്കിന് ശേഷം ഡീഗോ ഗോമസിന് ബോക്‌സിന്റെ മധ്യഭാഗത്ത് നോഹ അലൻ ഒരു പെർഫെക്റ്റ് ക്രോസ് നൽകി.ഗോമസ് മികച്ചൊരു ഷോട്ടിലൂടെ പന്ത് വലയിലാക്കി മയാമിക്ക് ലീഡ്‌ നൽകി.41-ാം മിനിറ്റിൽ ബോക്‌സിനുള്ളിൽ ലിയനാർഡോ കാമ്പാനയുടെ ഒരു അക്രോബാറ്റിക് ഷോട്ട് ഗോളി കാർലോസ് കോറോണൽ രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ 60 ആം മിനുട്ടിൽ ലയണൽ മെസ്സി എഎൽഎസിലെ ആദ്യ മത്സരത്തിനിറങ്ങി.89 ആം മിനുട്ടിൽ ബെഞ്ചമിൻ ക്രെമാഷിക്ക് നൽകിയ പാസിൽ നിന്നും മെസ്സി എഎൽഎസിലെ ആദ്യ ഗോൾ കണ്ടെത്തി സ്കോർ 2 -0 ആക്കി ഉയർത്തി.

Rate this post