100 മത്സരങ്ങൾ കുറവ് കളിച്ച് റൊണാൾഡോയുടെ ഗോൾ-സ്കോറിംഗ് റെക്കോർഡ് തകർത്ത് മെസ്സി | Lionel Messi

വെറും 1,056 മത്സരങ്ങൾ കളിച്ച ഇൻ്റർ മിയാമിയുടെ ലയണൽ മെസ്സി ഏറ്റവും വേഗത്തിൽ 830 ഗോളുകൾ നേടുന്ന താരമായി.തൻ്റെ കടുത്ത എതിരാളിയായ ക്രിസ്റ്റ്യാനോ റൊണാൾഡോയേക്കാൾ 100 മത്സരങ്ങൾ കുറവ് കളിച്ചാണ് ലയണൽ മെസ്സി ഇത്രയും ഗോളുകൾ നേടിയത്.

ഇന്നലെ നാഷ്‌വില്ലെയ്‌ക്കെതിരെ നടന്ന മേജർ ലീഗ് സോക്കർ മത്സരത്തിൽ ഇന്റർ മയാമി 3 -1 ന് മത്സരം വിജയിച്ചപ്പോൾ ലയണൽ മെസ്സി ഇരട്ട ഗോളുകൾ നേടിയിരുന്നു.39 കാരനായ ക്രിസ്റ്റ്യാനോ റൊണാൾഡോ 885 ഗോളുകളുമായി ഗോൾ സ്‌കോറിംഗ് ചാർട്ടിൽ ഒന്നാം സ്ഥാനത്താണ്.43 മത്സരങ്ങളിൽ നിന്ന് 42 ഗോളുകൾ നേടിയ റൊണാൾഡോ സൗദി പ്രോ ലീഗിൽ അൽ നാസറിനൊപ്പം മികച്ച സീസണാണ് ആസ്വദിക്കുന്നത്. 2024 ൽ മെസ്സിക്കും മികച്ച തുടക്കമാണ് ലഭിച്ചത്.എംഎൽഎസിൽ ഈ സീസണിൽ ഇതുവരെ ഏഴ് ഗോളുകളും ആറ് അസിസ്റ്റുകളും മെസ്സി നേടിയിട്ടുണ്ട്.

ഹാംസ്ട്രിംഗ് പരിക്ക് മിയാമിയുടെ ഇതുവരെയുള്ള 10 ലീഗ് മത്സരങ്ങളിൽ ആറെണ്ണത്തിൽ മാത്രം കളിക്കാൻ അനുവദിച്ചിട്ടുണ്ടെങ്കിലും ഗോൾ സംഭാവനകളിൽ അദ്ദേഹം മുന്നിലാണ്.2016 ന് ശേഷം ഒരു സീസണിൽ തൻ്റെ ആദ്യ ആറ് MLS ഗെയിമുകളിൽ ഓരോ ഗോൾ സംഭാവനയും രേഖപ്പെടുത്തുന്ന ആദ്യ കളിക്കാരൻ കൂടിയാണ് അദ്ദേഹം. ഈ സീസണിൽ മൊത്തം മയാമിക്കായി 9 മത്സരങ്ങൾ കളിച്ച മെസ്സി 9 ഗോളുകളും ആറ് അസിസ്റ്റുകളും സ്വന്തം പേരിൽ കുറിച്ചിട്ടുണ്ട്.

യൂറോപ്പിലെ മുൻനിര ഡിവിഷനുകളിൽ അവർ ഇനി കളിക്കുന്നില്ലെങ്കിലും ഫുട്‌ബോളിൻ്റെ രണ്ട് കടുത്ത എതിരാളികളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും അതാത് ടീമുകൾക്കായി ഇപ്പോഴും വളരെ സജീവമാണ്.ജൂണിൽ 37 വയസ്സ് തികയുന്ന മെസ്സിയും നിലവിൽ 39 വയസ്സുള്ള റൊണാൾഡോയും തങ്ങളുടെ കഴിവ് തെളിയിച്ചു കൊണ്ടിരിക്കുകയാണ്.

Rate this post