‘വിവേക ശൂന്യമായ തീരുമാനം’ : അശ്വിന് ബൗളിംഗ് കൊടുക്കാതിരുന്ന രോഹിത് ശർമയെ വിമർശിച്ച് മൈക്കൽ വോൺ | IND vs ENG

രാജ്‌കോട്ടിലെ ടെസ്റ്റിലെ രണ്ടാം ദിനത്തിൽ ഇംഗ്ലീഷ് ഓപ്പണർ ബെൻ ഡക്കറ്റ് മികച്ച രീതിയിൽ ബാറ്റ് ചെയ്തുകൊണ്ടിരിക്കുമ്പോൾ വെറ്ററൻ സ്പിന്നർ ആർ അശ്വിനെ അവതരിപ്പിക്കാൻ വൈകിയതിൽ രോഹിത് ശർമ്മയ്‌ക്കെതിരെ ചില വിമർശനങ്ങൾ ഉണ്ടായിരുന്നു.ഈ പരമ്പരയിൽ രണ്ട് തവണ ആർ അശ്വിൻ അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

5 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 5 തവണയാണ് അശ്വിൻ ബെൻഡക്കറ്റിനെ പുറത്താക്കിയത്.ആദ്യം ഇന്ത്യയുടെ സീം ജോഡികളായ ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർക്കെതിരെയും പിന്നീട് ഇടങ്കയ്യൻ റിസ്റ്റ് സ്പിന്നർ കുൽദീപ് യാദവിനെതിരെയും ഡക്കറ്റ് ആധിപത്യം നേടുകയും അനായാസം റൺസ് നേടുകയും ചെയ്തു.42 പന്തിൽ 55 റൺസ് നേടി ഡക്കറ്റ് നിൽക്കുമ്പോൾ 12-ാം ഓവറിൽ രോഹിത് അശ്വിനെ അവതരിപ്പിച്ചു.തൻ്റെ അടുത്ത ഓവറിൽ അശ്വിൻ സാക് ക്രാളിയെ പുറത്താക്കി തൻ്റെ 500-ാം ടെസ്റ്റ് വിക്കറ്റ് തികച്ചു.മുൻ ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ മൈക്കൽ വോൺ രോഹിതിൻ്റെ അശ്വിനെ ബൗൾ ചെയ്യിപ്പിക്കാത്തതിനെ വിവേക ശൂന്യംമായ കാര്യം എന്നാണ് വിശേഷിപ്പിച്ചത്.

” ഡക്കറ്റ് മികച്ച ഇന്നിംഗ്സ് കളിച്ചു ,അദ്ദേഹം ബാറ്റ് ചെയ്യുന്നത് കാണാൻ ഇഷ്ടമാണ്.എന്നാൽ അശ്വിനെ നേരിടാതെ 50-ൽ കൂടുതൽ കടക്കാൻ അദ്ദേഹത്തെ അനുവദിച്ചത് വിവേക ശൂന്യംമായ കാര്യമാണ് .ഇംഗ്ലണ്ട് നല്ല തുടക്കമാണ് കിട്ടിയത് ,അതിൽ അത്ഭുതമില്ല. അശ്വിൻ ഇതുവരെ പന്തെറിഞ്ഞില്ല എന്നതാണ് അത്ഭുതം” വോൺ പറഞ്ഞു.ഡക്കറ്റ് വെറും 98 പന്തിൽ സെഞ്ച്വറി നേടി. ഇതോടെ രണ്ടാം ദിനം അതിവേഗം സ്കോർ ചെയ്യാൻ ഇംഗ്ലണ്ടിന് സാധിച്ചു, കളി നിർത്തുമ്പോൾ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തിട്ടുണ്ട്.

ബെൻ ഡക്കറ്റും ജോ റൂട്ടും ക്രീസിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ആരംഭിക്കുന്നത്. നിലവിൽ എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 238 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്. അതിനിടയിൽ അശ്വിന്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. അമ്മക്ക് സുഖമില്ലാത്തത് കൊണ്ടാണ് അശ്വിൻ ടെസ്റ്റിൽ നിന്നും പിന്മാറിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന് പിന്‍മാറിയതോടെ രാജ്കോട്ട് ടെസ്റ്റില്‍ ടീം ഇന്ത്യ പത്ത് താരങ്ങളായി ചുരുങ്ങി.

Rate this post