’60-70ൽ അല്ല , ബെൻ ഡക്കറ്റ് 0-ൽ ആയിരിക്കുമ്പോൾ അദ്ദേഹത്തിന് ബൗൾ ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു’ : ആർ അശ്വിൻ | IND vs ENG

രാജ്‌കോട്ടിലെ ആദ്യ ഇന്നിംഗ്‌സിൻ്റെ ആദ്യ 10 ഓവറിൽ ഇംഗ്ലണ്ടിനെ അതിവേഗ സ്‌കോർ ചെയ്യാൻ അനുവദിച്ചതിന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മയെ ആരാധകർ രൂക്ഷമായി വിമർശിച്ചു. ടെസ്റ്റ് മത്സരത്തിൻ്റെ രണ്ടാം ദിനത്തിലെ അവസാന രണ്ട് സെഷനുകളിൽ കളിച്ച ഇംഗ്ലണ്ടിൻ്റെ ബെൻ ഡക്കറ്റ് 39 പന്തിൽ അതിവേഗ അർദ്ധ സെഞ്ച്വറി നേടി ഇംഗ്ലണ്ടിനെ അവരുടെ ഇന്നിംഗ്‌സിൻ്റെ തുടക്കത്തിൽ തന്നെ അവിശ്വസനീയമായ കുതിപ്പിന് സഹായിച്ചു.

ഇംഗ്ലണ്ട് ഓപ്പണറിനെതിരെ മികച്ച റെക്കോർഡുണ്ടായിട്ടും രവിചന്ദ്രൻ അശ്വിനെ ആക്രമണത്തിലേക്ക് കൊണ്ടുവരാത്തതിന് രോഹിത് വിമർശിക്കപ്പെട്ടു. 5 മത്സരങ്ങളിൽ നിന്ന് 16.20 ശരാശരിയിൽ 5 തവണ അശ്വിൻ ഡക്കറ്റിനെ പുറത്താക്കിയിട്ടുണ്ട്.ഡക്കറ്റ് വെറും 98 പന്തിൽ സെഞ്ച്വറി നേടി. ഇതോടെ രണ്ടാം ദിനം അതിവേഗം സ്കോർ ചെയ്യാൻ ഇംഗ്ലണ്ടിന് സാധിച്ചു, കളി നിർത്തുമ്പോൾ വെറും 35 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 207 റൺസ് എടുത്തിട്ടുണ്ട്.ദിവസത്തെ കളിയുടെ അവസാനത്തിൽ പത്രസമ്മേളനത്തിൽ സംസാരിച്ച ആർ അശ്വിൻ ഇക്കാര്യം ഊന്നിപ്പറഞ്ഞു.

ബെൻ ഡക്കറ്റ് 60-70 ൽ റൺസ് നേടുമ്പോഴല്ല 0 ത്തിൽ നിൽക്കുമ്പോഴാണ് ബൗൾ ചെയ്യേണ്ടിരുന്നതെന്ന് അശ്വിൻ പറഞ്ഞു. “60-70 റൺസിലല്ല, 0-ൽ ആയിരുന്നപ്പോൾ അദ്ദേഹത്തിനു നേരെ പന്തെറിയാൻ ഞാൻ ശരിക്കും ഇഷ്ടപ്പെടുമായിരുന്നു. 60-70 റൺസിൽ നിൽക്കുമ്പോൾ പന്തെറിയാൻ വളരെ വ്യത്യസ്തനായ കളിക്കാരനാണ്. അദ്ദേഹം അടിച്ച രണ്ട് സ്ലോഗ് സ്വീപ്പുകൾ ശരിക്കും സവിശേഷമായിരുന്നു.ബെൻ ഡക്കറ്റ് ഇംഗ്ലണ്ടിന്റെ ഒരു അസാമാന്യ പ്രതിഭയാണ, അദ്ദേഹം ഇന്ന് ഒരു അത്ഭുതകരമായ സെഞ്ച്വറി നേടി”ആർ അശ്വിൻ രണ്ടാം ദിവസം അവസാനിച്ച പത്രസമ്മേളനത്തിൽ പറഞ്ഞു.

ബെൻ ഡക്കറ്റും ജോ റൂട്ടും ക്രീസിലാണ് ഇംഗ്ലണ്ട് മൂന്നാം ദിനം ആരംഭിക്കുന്നത്. നിലവിൽ എട്ട് വിക്കറ്റ് ശേഷിക്കെ ഇന്ത്യക്ക് 238 റൺസ് പിന്നിലാണ് ഇംഗ്ലണ്ട്. അതിനിടയിൽ അശ്വിന്‍ രാജ്കോട്ട് ടെസ്റ്റില്‍ നിന്ന് പിന്‍മാറിയിരിക്കുകയാണ്. അമ്മക്ക് സുഖമില്ലാത്തത് കൊണ്ടാണ് അശ്വിൻ ടെസ്റ്റിൽ നിന്നും പിന്മാറിയിരിക്കുന്നത്. രവിചന്ദ്രന്‍ അശ്വിന് പിന്‍മാറിയതോടെ രാജ്കോട്ട് ടെസ്റ്റില്‍ ടീം ഇന്ത്യ പത്ത് താരങ്ങളായി ചുരുങ്ങി.

Rate this post