‘എങ്ങനെയാണ് എനിക്ക് ഒഴിവാക്കാന്‍ സാധിക്കുക’ : സഞ്ജുവിനെ ഒഴിവാക്കിയതിൽ ക്ഷമ പറഞ്ഞ് മുഹമ്മദ് കൈഫ് | Sanju Samson
ടി20 ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സമയപരിധി അവസാനിക്കാനിരിക്കെ 15 അംഗ ടീമിൽ ഇടം നേടുന്ന ടീം ഇന്ത്യ താരങ്ങളെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ പരക്കുകയാണ്. ഈ വർഷത്തെ ഇന്ത്യൻ പ്രീമിയർ ലീഗിന് ടീമിനെ തിരഞ്ഞെടുക്കുന്നതിന് പ്രത്യേക പ്രാധാന്യമുണ്ട്, കാരണം ടി20 ലോകകപ്പ് സീസണിന് അഞ്ച് ദിവസത്തിന് ശേഷം ആരംഭിക്കും.
സ്വാഭാവികമായും ടൂർണമെൻ്റിലെ പ്രകടനങ്ങൾ അന്തിമ ടീമിൽ നിർണായക സ്വാധീനം ചെലുത്താൻ സാധ്യതയുണ്ട്.ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ചീഫ് സെലക്ടർ അജിത് അഗാർക്കറുമായും ഹെഡ് കോച്ച് രാഹുൽ ദ്രാവിഡുമായും ടീമിനെ അന്തിമമാക്കുന്നതിനായി ഒരു കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുമ്പോൾ, നിരവധി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ അവരുടെ സ്വന്തം 15 അംഗ ടീമിനെ നിർദ്ദേശിക്കുകയും ചില ഞെട്ടിക്കുന്ന കൂട്ടിച്ചേർക്കലും ഒഴിവാക്കലും നടത്തുകയും ചെയ്തു.
മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ് തൻ്റെ 15 അംഗ ടീമിനെ തെരഞ്ഞെടുത്തപ്പോൾ സഞ്ജു സാംസണെ ഒഴിവാക്കിയിരുന്നു.റിഷഭ് പന്തിനെ മാത്രമാണ് 15 അംഗ സംഘത്തില്‍ വിക്കറ്റ് കീപ്പറായി അദ്ദേഹം ഉള്‍പ്പെടുത്തിയത്. എന്നാൽ ഇന്നലത്തെ മത്സരത്തിന് ശേഷം സഞ്ജുവിനെ തഴഞ്ഞതില്‍ ക്ഷമ ചോദിച്ചിരിക്കുകയാണ് മുഹമ്മദ് കൈഫ്.ടി20 ലോകകപ്പില്‍ തന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണെന്നു കൈഫ് പറഞ്ഞു.”എനിക്കു തെറ്റുപറ്റി. ടി20 ലോകകപ്പിനുള്ള സ്ക്വാഡില്‍ നിന്നും സഞ്ജു സാംസണിനെപ്പോലെയൊരു താരത്തെ എങ്ങനെയാണ് എനിക്കു ഒഴിവാക്കാന്‍ സാധിക്കുക. അതു എന്റെ വലിയ പിഴവ് തന്നെയായിരുന്നു, അതു പാടില്ലായിരുന്നു. ടി20 ലോകകപ്പില്‍ എന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പര്‍ ഇപ്പോള്‍ സഞ്ജുവാണ്” കൈഫ് പറഞ്ഞു.
കഴിഞ്ഞ ദിവസം ലഖ്നൗ സൂപ്പര്‍ ജയന്റ്സുമായുള്ള കളിയില്‍ 33 ബോളുകളില്‍ നിന്നും 71 റൺസ് നേടിയ സഞ്ജു റോയൽസിന്റെ ഹീറോ ആയി മാറിയിരുന്നു.പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്കാരവും സഞ്ജു സ്വന്തമാക്കി.ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ താരമാണ് സഞ്ജു. 9 മത്സരങ്ങളില്‍ നിന്ന് 77.00 ശരാശരിയിലും 161.08 സ്ട്രൈക്ക് റേറ്റിലും 385 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. നാല് അര്‍ദ്ധ സെഞ്ചുറികളും 36 ഫോറുകളും 17 സിക്സറുകളും സഞ്ജു നേടിയിട്ടുണ്ട്.ടൂര്‍ണമെന്റില്‍ ഇത്തവണ കൂടുതല്‍ ഫിഫ്റ്റി പ്ലസ് സ്കോറുകളുള്ള താരവും അദ്ദേഹമാണ്.